Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sreepriya

ഉള്ളുലഞ്ഞ് കുറ്റ്യാടി; ആദിദേവിന് വിട നൽകി ജന്മനാട്

കോഴിക്കോട്: ഊട്ടിയിൽ പൈൻ മരം ദേഹത്ത് വീണ് മരിച്ച കുറ്റ്യാടി സ്വദേശിയായ ആദിദേവിന് വിട നൽകി ജന്മനാട്. പൊതുദർശനത്തിനു വെച്ച മൃതദേഹം ഇന്ന് രാവിലെ ഒമ്പതരയോടെയാണ് വീട്ടുവളപ്പിൽ സംസ്കരിച്ചത്. കളിചിരിയുമായി കുടുംബത്തോടൊപ്പം അവധിക്കാലമാഘോഷിക്കാൻ പോയ ആദിദേവ് തിരിച്ചെത്തിയത് ചേതനയറ്റ ശരീരവുമായാണ് . കലിതുള്ളിപെയ്യുന്ന പേമാരിയെ പോലും കണക്കാക്കാതെയാണ് ആദിദേവിനെ അവസാനമായി ഒരു നോക്ക് കാണാൻ വിങ്ങിപ്പൊട്ടിക്കൊണ്ട് ഒന്തംപറമ്പത്തെ വീട്ടിലേക്ക് ആളുകൾ എത്തുന്നത് . നെഞ്ചുപൊട്ടിക്കരയുന്ന ഉറ്റവരെയും സഹപാഠികളെയും ഒന്നാശ്വസിപ്പിക്കാൻ പോലും സാധിക്കാതെ നിസ്സഹായവസ്ഥയോടെ വിതുമ്പുകയാണ് കോവുക്കുന്ന് ഗ്രാമം. […]
Read more

ഹിറ്റോ, ഫ്ലോപ്പോ?; റെട്രോ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

കാർത്തിക് സുബ്ബരാജ് സംവിധാനം നിർവഹിച്ച് സൂര്യ നായകാനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് റെട്രോ. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമ സമ്മിശ്രപ്രതികരണമാണ് തിയേറ്ററിൽ നേടിയത്. എന്നാൽ ചിത്രം ആഗോളതലത്തിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തു.തമിഴ് സിനിമയില്‍ സമീപകാലത്ത് തുടര്‍ പരാജയങ്ങളുടെ രുചി ഏറ്റവും കൂടുതല്‍ അറിഞ്ഞ താരവും സൂര്യ ആയിരിക്കും. ഏറെക്കാലമായി തിയറ്റര്‍ വിജയങ്ങള്‍ ഇല്ലാതിരുന്ന സൂര്യ സമീപകാലത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രണ്ട് ചിത്രങ്ങളായിരുന്നു കങ്കുവയും റെട്രോയും. കങ്കുവ അമ്പേ തകര്‍ന്നെങ്കില്‍ കാര്‍ത്തിക് സുബ്ബരാജ് […]
Read more

ശക്തമായ മഴ; 110 കെവി കെഎസ്ഇബി ലൈനില്‍ മരം വീണു

കോഴിക്കോട്: കോഴിക്കോട് കനത്തമഴയിൽ 110 കെവി കെഎസ്ഇബി ലൈനില്‍ മരം വീണു. മാവൂര്‍ റോഡിന് സമീപം യു. കെ. ശങ്കുണ്ണി റോഡിലാണ് വന്‍മരം പൊട്ടി 110 കെവി കെഎസ്ഇബി ലൈനിന് മുകളില്‍ വീണത്. സംഭവസ്ഥലത്ത് അപകടഭീഷണി നിലനില്‍ക്കുന്നു. മാധ്യമം ഓഫീസിന് സമീപമുള്ള ഉള്ള ഗേറ്റില്‍ മരം തൂങ്ങി കിടക്കുകയാണ്. സംഭവത്തെക്കുറിച്ച് പോലീസിനെയും അധികൃതരെയും അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പ്രതിദിനം നിരവധി യാത്രക്കാരും വാഹനങ്ങളും ഈ വഴിയിലൂടെ കടന്നു പോകുന്നു. മരം തൂങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ […]
Read more

കനത്ത മഴ: മൂവാറ്റുപുഴയിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി

എറണാകുള൦: മൂവാറ്റുപുഴയിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി. മൂവാറ്റുപുഴയാറിന്റെ ഭാഗമായ വടക്കെകടവിൽ ആണ് ഒരാളെ ഒഴുക്കിൽ പെട്ട് കാണാതായത്. വള്ളിക്കട സ്വദേശി ജോബ്(42)ആണ് ഒഴുക്കിൽ പെട്ടത്. ജോബിനെ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചു. ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിൽ തുടരുന്നു.
Read more

കനത്തമഴ; സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 2 അപകടം

എറണാകുളം: കനത്ത മഴയിൽ തൃശൂർ-ഗുരുവായൂർ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൃശൂര്‍ അമല പരിസരത്ത് ആണ് അപകടം സംഭവിച്ചത്. റെയിൽവേ ട്രാക്കിൽ ഇലക്ട്രിക് ലൈനിലേക്ക് ആണ് മരം വീണത്. മരം നീക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍-ഗുരുവായൂര്‍ റെയില്‍വെ പാതയിലെ ട്രെയിൻ ഗതാഗതമാണ് തടസ്സപ്പെട്ടത്. എറണാകുളത്ത് കാർ തല കീഴായ് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. കളമശ്ശേരി അപ്പോളോ ജംഗ്ഷന് സമീപത്തെ മേൽപ്പാലത്തിൽ ഇന്ന് പുലർച്ചെ 5:15 ഓടുകൂടിയാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന […]
Read more

ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ്

ബെംഗളൂരു: മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് വച്ചതിനെ തുടർന്നുള്ള തർക്കത്തിൽ ഭർത്താവ് ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ചു. ബെംഗളൂരുവിലെ എൻഎംഎച്ച് ലേഔട്ടിലാണ് സംഭവം. തലയ്‌ക്കും മുഖത്തിനും ​ഗുരുതരമായി പരിക്കേറ്റ 34 കാരി അപകടനില തരണം ചെയ്തു ചികിത്സയിൽ കഴിയുകയാണ്. പൊലീസ് പറയുന്നത്, പരിക്കേറ്റ യുവതി ബ്യൂട്ടീഷനായി ജോലി ചെയ്യുകയാണ്. രാത്രി 9 മണിയോടെ മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഭർത്താവ് വഴക്കുണ്ടാക്കാൻ തുടങ്ങി. ശാരീരിക ഉപദ്രവം തുടങ്ങിയതോടെ യുവതി പണം നൽകി. പിന്നീട്, മദ്യപിച്ച് വീട്ടിലെത്തിയ […]
Read more

പൊലീസിന് കാട്ടിക്കൊടുത്തതിലുള്ള വൈരാഗ്യം; എട്ടുവയസുകാരനെ ക്രൂരമായി മർദിച്ച 40 കാരനെതിരെ കേസ്

കൊച്ചി: എട്ടുവയസുകാരനെ ക്രൂരമായി മർദിച്ച 40 കാരനെതിരെ കേസ്സെടുത്ത് പോലീസ്. മുൻവൈരാഗ്യത്തിന്റെ പേരിലാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയുടെ പുറത്തിടിക്കുകയും തുടയിൽ കടിക്കുകയും ചെയ്ത ഞാറയ്‌ക്കൽ സ്വദേശി ജോമോനെതിരെയാണ് മുനമ്പം പൊലീസ് കേസെടുത്തത്. കുട്ടിയുടെ ബന്ധുവിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. സ്കൂൾ അവധിയായതിനാൽ ബന്ധുവിന്റെ വീട്ടിൽ വന്നുനിൽക്കുകയായിരുന്നു കുട്ടി. പ്രതി മുനമ്പം പ്രദേശത്ത് വിവിധ ജോലികൾ ചെയ്ത ജീവിച്ചിരുന്നയാളാണ്. ഇയാൾ കുറച്ചു ദിസങ്ങൾക്ക് മുൻപ് കുട്ടി നിന്നിരുന്ന ബന്ധുവീട്ടിലെത്തി ബഹളം വച്ചിരുന്നതായി വീട്ടുകാർ പറയുന്നു. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് […]
Read more

കാമുകിക്കൊപ്പം ബൈക്കിൽ പോയ ഭർത്താവിനെ ചോദ്യം ചെയ്തു; ഭാര്യയെ നടുറോഡിൽ തല്ലിച്ചതച്ച് ഭർത്താവ്

ലക്നൗ: കാമുകിക്കൊപ്പം ബൈക്കിൽ പോയത് ചോദ്യം ചെയ്ത ഭാര്യയെ നടുറോഡിൽ ഇട്ടു തല്ലിച്ചതച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന ഭർത്താവിനെയും കാമുകിയെയും വഴിതടഞ്ഞുവച്ചാണ് യുവതി ചോദ്യം ചെയ്തത്. ഇത് ഇഷ്ടപ്പെടാത്ത യുവാവ് കാമുകിക്കൊപ്പം ചേർന്ന യുവതിയെ മർദ്ദിക്കുകയായിരുന്നു. ശിവാജി ന​ഗറിലെ മാർക്കറ്റ് ഏരിയയിൽ വച്ചാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മർദ്ദനത്തിൽ യുവതിക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരും ബൈക്കിൽ പോകുന്നത് കണ്ട മോഹിനി വാഹനം തടഞ്ഞ് നിർത്തുകയും ചോദ്യം […]
Read more

ജനനായകനിൽ രേവതിയും; പുതിയ റിപ്പോർട്ട് പുറത്ത്

ഇളയദളപതി വിജയ് നായകനാകുന്ന അവസാനത്തെ ചിത്രമാണ് ജനനായകൻ. ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേഷന് പുറത്ത് വന്നിരിക്കുകയാണ്. വിജയ്‌യുടെ അവസാന ചിത്രമെന്ന് പറയപ്പെടുന്ന ജനനായകനിൽ നടി രേവതി ജോയിൻ ചെയ്തു. 35 വർഷത്തിന് ശേഷമാണ് നടി ഒരു വിജയ് ചിത്രത്തിലേക്ക് മടങ്ങിയെത്തുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രേവതി വിജയ്‌യുടെ അമ്മയുടെ കഥാപാത്രമായി അഭിനയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം ഉടനെ വരുമെന്നാണ് കരുതുന്നത്. 1990 ൽ പുറത്തിറങ്ങിയ തമിഴൻ എന്ന ചിത്രത്തിൽ വിജയ്‌യുടെ സഹോദരിയുടെ […]
Read more

ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; ടെക്നിഷ്യന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു. അനസ്തേഷ്യ വിഭാഗത്തിലെ ടെക്നീഷ്യൻ അഭിഷേകിന് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചത്. തലയോട്ടിക്ക് പൊട്ടലേറ്റ അഭിഷേക് അതിതീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഇത് രണ്ടാം തവണയാണ് മെഡിക്കൽ കോളജിൽ ഫ്ലോമീറ്റർ പൊട്ടിത്തെറിക്കുന്നത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലും ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് നഴ്സിങ് അസിസ്റ്റന്‍റ് ഷൈലക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ അപകടത്തിൽ ഷൈലയുടെ കണ്ണിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer