Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sreepriya

ഒറ്റപ്പാലത്ത് തെരുവ് നായക്രമണം; പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ

പാലക്കാട്: ഒറ്റപ്പാലത്ത് തെരുവ് നായക്രമണം . പ്രഭാത സവാരിക്കിറങ്ങിയവർക്ക് നേരെയാണ് തെരുവ് നായയുടെ ആക്രമണം നടന്നത്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മായന്നൂർ സ്വദേശികളായ കോമളവല്ലി, റഷീദ് എന്നിവരെയാണ് തെരുവ് നായ ആക്രമിച്ചത്. റഷീദിന്റെ കയ്യിനും കാലിനും നെഞ്ചിലുമാണ് നായയുടെ കടിയേറ്റത്. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കൊളജിലേക്ക് മാറ്റി. മായന്നൂർ പാലത്തിന് മുകളിൽ പ്രഭാത സവാരിക്കിടെയായിരുന്നു നായ ആക്രമിച്ചത്. അതേസമയം നായയ്ക്ക് പേവിഷബാധയുണ്ടോ എന്നും സംശയം ഉണ്ട്.
Read more

വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം; മരിച്ചത് വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി

മലപ്പുറം: മത്സ്യബന്ധനത്തിനിടെ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് അരിയല്ലൂർ എൻസി ഗാർഡന് സമീപം താമസിക്കുന്ന നവാസാണ് (39) മരിച്ചത്. മത്സ്യബന്ധനത്തിനിടെ പരപ്പനങ്ങാടി കടലിലാണ് ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ചത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. പരപ്പനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ‘ഇത്തിഹാദ്’ ഫൈബർ വള്ളവും ആനങ്ങാടി സ്വദേശികളുടെ ‘റുബിയാൻ’ വള്ളവുമാണ് കൂട്ടിയിടിച്ചത്. വലയിടുന്നതിനിടെ പ്രതികൂല കാലാവസ്ഥയിൽ നിയന്ത്രണം വിട്ട വള്ളങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. നവാസ് വള്ളത്തിൽ തലയിടിച്ചുവീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. […]
Read more

നൈറ്റ് പാർട്ടിക്ക് 35 ലക്ഷം; നായിക കയാദു ലോഹര്‍ ഇഡി നിരീക്ഷണത്തില്‍

പത്തൊമ്പതാം നൂറ്റാണ്ട്’ നായിക കയാദു ലോഹര്‍ ഇഡി നിരീക്ഷണത്തില്‍. തമിഴ്‌നാട്ടിലെ സര്‍ക്കാറിന്റെ മദ്യവില്‍പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിലെ ഇഡി അന്വേഷണത്തില്‍ കയാദു ലോഹറിന്റെ പേരും ഉള്‍പ്പെടുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ടാസ്മാക് കേസില്‍ ഇഡി റെയ്ഡില്‍ പിടിക്കപ്പെട്ട വ്യക്തികള്‍ നടിയുടെ പേര് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കുറ്റാരോപിതര്‍ നടത്തിയ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കയാദു 35 ലക്ഷം രൂപ വാങ്ങിയതായും ആരോപണമുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് നടിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയാന്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. […]
Read more

‘ഇവരെ മാത്രമേ കിട്ടിയുള്ളൂ? കർണാടകയിൽ പ്രതിഷേധം ഉയരുന്നു

ബെംഗളൂരു: ‘ഇവരെ മാത്രമേ കിട്ടിയുള്ളൂ?’ എന്നാണ് ഇപ്പൊ കർണാടകയിൽ സോഷ്യൽ മീഡിയയിൽ ഒരു പ്രമുഖ നടിയുടെ ചിത്രത്തിനൊപ്പം ഉയരുന്ന ചോദ്യം. മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായാണ് പ്രശസ്ത തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയെ സർക്കാർ നിയമിക്കാൻ തീരുമാനിച്ചത്. എന്നാൽ, എല്ലാവർക്കും പ്രിയപ്പെട്ട നായികയായിട്ടും ഇതിനെതിരെ രൂക്ഷവിമർശനവും പ്രതിഷേധം ഉയരുകയാണിപ്പോൾ. കാരണം മറ്റൊന്നുമല്ല, തമന്ന കർണാടകക്കാരിയല്ല എന്നതു തന്നെ. നിരവധി കന്നഡ നടിമാരുള്ളപ്പോൾ എന്തുകൊണ്ട് പുറത്തു നിന്ന് ഒരാളെ ബ്രാൻഡ് അംബാസഡറായി കൊണ്ട് വരുന്നു എന്ന് ചോദിച്ചാണ് […]
Read more

മുത്തങ്ങ ചെക്ക് പോസ്റ്റിൽ വൻ ലഹരി വേട്ട; പിടികൂടിയത് 3495 കിലോ നിരോധിത പുകയില

കൽപറ്റ: വയനാട്ടിൽ 3495 കിലോ നിരോധിത പുകയില പിടികൂടി. ലോറിയിൽ കടത്തുകയായിരുന്ന നിരോധിത പുകയിലയുടെ വൻ ശേഖരമാണ് എക്‌സൈസ് പിടികൂടിയത്. 3495 കിലോ പുകയില ഉത്പന്നമാണ് എക്സൈസ് പിടിച്ചെടുത്തത്. മുത്തങ്ങ ചെക്പോസ്റ്റിൽ വച്ച് ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ വയനാട് വാളാട് സ്വദേശി സഫീർ എക്സൈസ് പിടിയിലായി. ബിയർ വെയ്സ്റ്റിൽ ഒളിപ്പിച്ചായിരുന്നു കടത്ത് നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
Read more

ചെയ്തത് കൊടും ക്രൂരത; മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്‍റെ പക ഗൃഹനാഥന്റെ ജീവനെടുത്തു

തിരുവനന്തപുരം: മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്‍റെ പക ഗൃഹനാഥന്റെ ജീവനെടുത്തു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മംഗലപുരം തോന്നയ്ക്കൽ പാട്ടത്തിൽ സ്വദേശി താഹയാണ് (65) പുലർച്ചെ മരിച്ചത്. സംഭവത്തിൽ സമീപവാസിയായി റാഷിദിനെ (31) മംഗലപുരം പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. കത്തിയുമായെത്തിയ പ്രതി താഹയുടെ വീട്ടിൽ കയറി ഇയാളെ കുത്തുകയായിരുന്നു. ഭാര്യ നൂർജഹാൻ ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും അവരെ തളളിയിട്ട് പ്രതി താഹയെ ആക്രമിക്കുകയായിരുന്നു. വയറ്റിൽ കുത്തേറ്റ താഹ രക്ഷപ്പെടാനായി മുകളിലത്തെ നിലയിലേക്ക് ഓടിയെങ്കിലും റാഷിദ് […]
Read more

ക്ലാസിക്കുകളുടെ സൃഷ്ടാവിന് ഇന്ന് 80ാം ജന്മദിനം

സൂര്യസ്പർശമുള്ള പകലുകളിൽ ഇനി നീയില്ല. പകലുകൾ നിന്നിൽ നിന്നും ചോർത്തിക്കളഞ്ഞിരിക്കുന്നു. ചാന്ദ്രസ്പർശമുള്ള രാത്രികളും. നിനക്ക് ആകെയുള്ളത് ഇന്നത്തെ ഈ രാത്രി മാത്രം. രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശാൻ തുടങ്ങുമ്പോൾ നീ ഈ മണ്ണ് വിട്ടുപോകും. ഒരിക്കലും തിരിച്ചുവരവില്ലാത്തൊരു യാത്ര. ഒന്നിനും നിന്നെ തിരികെ വിളിക്കാൻ ആകില്ല..’ ഈ വാക്കുകൾ അറം പറ്റിയതുപോലെയായിരുന്നു. പ്രണയത്തിന്റെയും രതിയുടെയും ചുംബനത്തിന്റെ കാണാത്ത കേൾക്കാത്ത തലങ്ങൾ വരുന്ന വർഷങ്ങളിലേക്ക് വർഷമായി പെയ്തിറങ്ങാൻ മേഘങ്ങളൊരുക്കിയായിരുന്നു നാൽപ്പത്തിയാറാം വയസ്സിലുള്ള ആ മടക്കം. കാലമെത്ര കഴിഞ്ഞിട്ടും കടലെത്ര […]
Read more

ബസപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തിൽ; ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ച് അഡീഷണല്‍ സെഷന്‍സ് ജഡ്ജ്

തൃശ്ശൂര്‍: അമിതവേഗത്തില്‍ വന്ന ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ച് അഡീഷണല്‍ സെഷന്‍സ് ജഡ്ജ്. അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഡ്രൈവറായ പഴയന്നൂര്‍ കോടത്തൂര്‍ തോട്ടുംകര പുന്നയ്ക്കല്‍ വീട്ടില്‍ മനോജി(39)നെയാണ് മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.എം. രതീഷ് കുമാര്‍ ശിക്ഷിച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് ശിക്ഷ. അമിതവേഗത്തില്‍ വാഹനമോടിച്ചതിനും ശിക്ഷയുണ്ട്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടുതല്‍ തടവനുഭവിക്കണം. പിഴത്തുക മരിച്ചവരുടെ അനന്തരാവകാശികള്‍ക്ക് തുല്യമായി നല്‍കണമെന്നും […]
Read more

മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹം കത്തിക്കാൻ സഹായിച്ച് വിദ്യാർഥികൾ

മുംബൈ: ഭർത്താവിനെ വിഷം കൊടുത്തു കൊന്ന് 24 കാരി. വിഷം കൊടുത്ത് കൊന്ന ശേഷം മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് യുവതി മൃതദേഹം കത്തിച്ചത്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നാഗ്പുർ യവത്‌മാളിലെ സൺറൈസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപകനായ ശാന്തനു ദേശ്മുഖാണ് (32) കൊല്ലപ്പെട്ടത്. അതേ സ്കൂളിലെ പ്രിൻസിപ്പലായ നിധി ദേശ്മുഖ് (24) കുറ്റം സമ്മതിച്ചെന്നു പൊലീസ് അറിയിച്ചു. ചോദ്യംചെയ്യലിനായി വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ 15നു ചൗസാല വനമേഖലയിൽ നിന്നാണു തിരിച്ചറിയാനാകാത്തവിധം […]
Read more

ഡിസ്‌പ്ലേയില്‍ 4 മോഡുകള്‍; പുതുമകളുമായി V3 സീരീസ് ഫോണുകള്‍ എത്തുന്നു

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഫ്രഞ്ച് കമ്പനിയായ അ‌ൽക്കാടെൽ ഇന്ത്യയിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ വി3 സീരീസ് സ്മാർട്ട്ഫോണുകൾ (Alcatel V3 series smartphones) മേയ് 27ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് അ‌ൽക്കാടെൽ കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ലോഞ്ചിന് മുമ്പ് തന്നെ വരാൻ പോകുന്ന സ്മാർട്ട്ഫോണുകളുടെ ചില ഫീച്ചറുകളും ചിത്രങ്ങളും അ‌ൽക്കാടെൽ പുറത്തുവിട്ടിരിക്കുന്നു. ആകെ മൂന്ന് സ്മാർട്ട്ഫോൺ മോഡലുകളാണ് വി3 സീരീസിൽ അ‌ൽക്കാടെൽ അ‌വതരിപ്പിക്കുക. അ‌വ അ‌ൽക്കാടെൽ വി3 അ‌ൾട്ര, അ‌ൽക്കാടെൽ വി3 പ്രോ, […]
Read more

Recent News

Advertisement
WhiteswanTV Footer