Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

യുദ്ധം മുറുകി, കുതിച്ച് സ്വർണവിലയും; കൂടിയത് 3200 രൂപ

കൊച്ചി: യുദ്ധവും ആ​ഗോള സംഘർഷ സാഹചര്യവും സ്വർണവിലയേയും ബാധിക്കുന്നു. ഇന്ന് വൻ കുതിപ്പാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ​ഗ്രാമിന് 400 രൂപയും പവന് 3200 രൂപയും ഇന്ന് മാത്രം കൂടി. 15865 രൂപയാണ് ഒരു ഗ്രാമിന് നല്‍കേണ്ടത്. പവന് 126920 രൂപയായി. മാര്‍ച്ചിലെ ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡ് കുതിപ്പിലാണ് സ്വര്‍ണവില. വെള്ളി വിലയിലും ഇന്ന് വന്‍ മുന്നേറ്റമാണ്. കേരളത്തില്‍ ഒരു ഗ്രാം വെള്ളിക്ക് 310 രൂപയാണ് വില. പത്ത് ഗ്രാമിന് 3100 രൂപയും. ഞായറാഴ്ച്ച സ്വർണവില മാറുന്നത് […]
Read more

എല്ലാം നഷ്ടപ്പെട്ടവർക്ക് ഇനി പുതുജീവിതം; വീടുകൾ കൈമാറി മുഖ്യമന്ത്രി

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായ മുണ്ടക്കൈയിൽ സർക്കാർ ഒരുക്കിയ ടൗൺഷിപ്പിന്റെ ആദ്യ ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 178 കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്. 304 വീടുകളുടെ വാർപ്പ് പൂർത്തിയായി. മൊത്തം 64.47 ഹെക്ടറിൽ 410 വീടുകളാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. ബാക്കിയുള്ള വീടുകളുടെ നിർമ്മാണം ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കി കൈമാറും. വീടുകള്‍ക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, […]
Read more

ധർമ്മടത്തെ അജയ്യൻ; വീഴ്ത്താൻ കോൺ​ഗ്രസിൽ ആളുണ്ടോ?

കണ്ണൂരിലെ ഇടതിന്റെ ഉരുക്ക് കോട്ടയാണ് ധർമ്മടം. രൂപീകരണം മുതൽ ഇന്ന് വരെ ചുവപ്പ് തന്നെയായിരുന്നു ധർമ്മടത്തിന്റെ നിറവും മനവും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കേരളത്തിന് മുഖ്യമന്ത്രിയെ നൽകിയ മണ്ഡലം. ഇവിടെ ജനിച്ച, ധർമ്മടത്തിന്റെ പുത്രനായ പിണറായി വിജയൻ തന്നെ മൂന്നാം അങ്കത്തിലും ഇടതിനെ നയിക്കുമെന്ന് ഉറപ്പായതോടെ ഇനി ചർച്ചകൾ എതിരാളിയെ ചുറ്റിപ്പറ്റിയാകും. ധർമ്മടത്ത് പിണറായിയെ വീഴ്ത്തുക ഒട്ടും എളുപ്പമല്ലെന്ന് പകൽ പോലെ വ്യക്തമാണെന്നിരിക്കെ രണ്ടും കൽപ്പിച്ചൊരു പോരാട്ടത്തിന് കോൺ​ഗ്രസ് ഒരുങ്ങുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന വിഷയം. അങ്ങനെയൊരാളെ […]
Read more

സന്തോഷ വാർത്ത; അടച്ച പൈസ തിരികെ തരുമെന്ന് KSEB

തിരുവനന്തപുരം: മാർച്ച് മാസത്തിൽ ഉപഭോക്താക്കൾക്ക് ഇന്ധനസർചാർജ് തിരികെ നൽകാൻ കെഎസ്ഇബി. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഇന്ധന സർചാർജ് വൈദ്യുതി ബില്ലിൽ കുറവുചെയ്തു നൽകുന്നത്. 2026 ജനുവരി മാസത്തിൽ വൈദ്യുതി വാങ്ങൽ വിലുണ്ടായ കുറവാണ് കെഎസ്ഇബി ഉപഭോക്താക്കൾക്ക് കൈമാറുന്നത്. താപവൈദ്യുത നിലയങ്ങളിൽനിന്നും വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചു നൽകിയ ചെലവിൽ ഉണ്ടായ കുറവുകാരണം ജനുവരി മാസത്തെ ഇന്ധന സർചാർജ് 2 പൈസ യൂണിറ്റ് ആയി കണക്കാക്കിയിട്ടുണ്ട്. മാർച്ച് മാസത്തെ ബില്ലിൽ കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2 […]
Read more

തോറ്റാൽ പുറത്ത്; ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോര്

കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ നിർണായകമായ സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും. വൈകിട്ട് ഏഴ് മണിക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുന്നത്. ഇന്ന് ജയിക്കുന്നവരാരോ, അഴർ സെമിയിലേക്ക് കടക്കും എന്നതിനാൽ അക്ഷരാർത്ഥത്തിൽ ഒരു ക്വാർട്ടർ ഫൈനൽ പോരാട്ടമാണിന്ന് ഈഡനിൽ അരങ്ങേറുക. പിതാവിന്റെ മരണത്തെത്തുടർന്ന് ടീം വിട്ട റിങ്കു സിങ് മടങ്ങിയെത്തിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതെ ടീമിനെ തന്നെ കളത്തിലിറക്കാനാണ് സാധ്യത. ഇന്ന് മത്സരം മഴമൂലം നടന്നില്ലെങ്കിൽ വിൻഡീസ് സെമിയിലേക്ക് മുന്നേറും. […]
Read more

ഖമനേയി വീണു, ഇനിയെന്ത്? ​ഗൾഫ് കത്തുമ്പോൾ ഉറക്കം പോകുന്നത് കേരളത്തിനും

അമേരിയും ഇസ്രയേലും ചേർന്ന് സംയുക്തമായി നടത്തിയ ആക്രമണത്തിന് പിന്നാലെ ഞെട്ടലോടെയായിരുന്നു അറബ് സമൂഹം ആ വാർത്ത അറിഞ്ഞത്- ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കുന്നു. ഒപ്പം അദ്ദേഹത്തിന്റെ കുടുംബവും അനുയായികളുമെല്ലാം കൊല്ലപ്പെട്ടവരിലുണ്ട്. പിന്നാലെ ഇറാൻ കടുത്ത ഭരണപ്രതിസന്ധിയിലേക്ക് മൂക്കു കുത്തി വീഴുകയായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാന്റെ ഭരണസംവിധാനത്തെ നിയന്ത്രിച്ചിരുന്ന ഖമനേയിയുടെ മരണം രാജ്യത്തെ വലിയൊരു അധികാര ശൂന്യതയിലേക്കും അനിശ്ചിതത്വത്തിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. ഇറാൻ നേതൃനിരയിലെ 40 പേരെ വധിച്ചുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഇത് ശരിയാണെങ്കിൽ ഭരണകൂടത്തിലെ […]
Read more

‘അപ്പൻ ഉണ്ടെടാ കൂടെ…’; മകനെ പിന്തുണച്ച് ടിനി ടോം

കൊച്ചി: കഞ്ചാവ് കൈവശം വച്ച കേസിൽ മകൻ ആദം ഷെം അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് നടൻ ടിനി ടോം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മകനെ പിന്തുണച്ച് ടിനി രം​ഗത്ത് വന്നത്. കാലം എല്ലാം തെളിയിക്കുമെന്ന് ടിനി കുറിച്ച ടിനി ആദമിന് മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ ലഭിച്ച സർട്ടിഫിക്കറ്റിന്റെയും ഫലകത്തിന്റെയും ചിത്രവും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു. ഈ മാസം 23 നാണ് നടൻ ടിനി ടോമിന്റെ മകൻ ആദം ഷീം അടക്കം മൂന്ന് പേരെ കഞ്ചാവ് കൈവശം വച്ചതിന്റെ […]
Read more

കരുതലിന്റെ മാതൃക; വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം ഇന്ന്

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഒരുക്കിയ മാതൃക ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി പട്ടയം കൈമാറും. മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ ടൗൺഷിപ്പ് മാതൃകയിലാണ് പുതിയ വില്ലേജിലും പുനരധിവാസം സജ്ജമാക്കുന്നത്. ടൗൺഷിപ്പിൽ വീട്, സാമ്പത്തിക സഹായം എന്നിവ വേണ്ടെന്ന് പറഞ്ഞവരും സാമ്പത്തിക സഹായം മാത്രം മതിയെന്ന് പറഞ്ഞവരും […]
Read more

ഇറാനിൽ മരിച്ചവരുടെ എണ്ണം 200 കടന്നു

ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ മിസൈൽ ആക്രമണത്തിൽ ഇറാനിൽ കുറഞ്ഞത് 201 പേർ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് അറിയിച്ചു. 20ലധികം പ്രവിശ്യകളിൽ നടന്ന ആക്രമണങ്ങളിൽ സിവിലിയൻ മേഖലകളിൽ കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അതിൽ ഒരു സ്കൂളിലുണ്ടായ ആക്രമണത്തിൽ മാത്രം 85 കുട്ടികൾ കൊല്ലപ്പെട്ടു. ആണവ വിഷയങ്ങളിലുള്ള തർക്കങ്ങളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് കരുതുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയും അനുയായികളും ഇന്നലെ കൊല്ലപ്പെട്ടിരുന്നു.
Read more

പാകിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്ത്; സെമി രണ്ടും ഇന്ത്യയിൽ

കൊളംബോ: ടി20 ലോകകപ്പ് ക്രിക്കറ്റിൽ നിന്ന് പാകിസ്താൻ പുറത്ത്. സൂപ്പർ എട്ടിലെ നിർണായകപോരാട്ടത്തിൽ ശ്രീലങ്കയെ അഞ്ച് റൺസിന് തോൽപ്പിച്ചെങ്കിലും റൺറേറ്റിൽ ന്യൂസിലൻഡിനെ മറികടക്കാനാവാത്തതാണ് തിരിച്ചടിയായത്. 213 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ആറുവിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ 212 റൺസാണെടുത്തത്. കുറഞ്ഞത് 65 റൺസിനെങ്കിലും ജയിച്ചാലേ പാകിസ്താൻ സെമിയിലെത്തൂ. അതായത് 147 റൺസിനെങ്കിലും ലങ്കയെ പുറത്താക്കണമായിരിന്നെങ്കിലും അത് 16-ാം ഓവറിൽ തന്നെ ശ്രീലങ്ക മറികടന്നു.
Read more

Recent News

Advertisement
WhiteswanTV Footer