Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

മിസൈൽ വീണത് സ്കൂളിൽ; 40 കുട്ടികൾ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇറാനിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ മരണസംഖ്യ കൂടുന്നു. ഇറാനിലെ ഒരു എലമെന്ററി സ്കൂളിൽ നടന്ന ആക്രമണത്തിൽ 40 കുട്ടികൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ വരുന്നു. എല്ലാവരും കൊച്ചു പെൺകുട്ടികളാണെന്നാണ് വാർത്ത. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മിനാബിലെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. 45 ഓളം പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇറാന്റെ അർധസൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡിന് മിനാബ് നഗരത്തിൽ താവളമുണ്ട്. ഇവിടം ലക്ഷ്യം വച്ചായിരുന്നു മിസൈൽ വന്നതെന്നാണ് നി​ഗമനം. അമേരിക്കയും […]
Read more

രാഹുൽ വെറുമൊരു പാവ; പരിഹസിച്ച് കങ്കണ

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി എംപി കങ്കണ റണൗട്ട്. രാഹുൽ ​ഗാന്ധി രാജ്യത്തിന് തന്നെ അപമാനമാണെന്നും ഇന്ത്യ വിരുദ്ധ ശക്തികളുടെ കയ്യിലെ പാവയാണെന്നും കങ്കണ പരിഹസിച്ചു. രാഹുലിനെ രാജ ബേട്ട എന്ന് വിളിച്ച കങ്കണ രാജ്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പക്വതയില്ലാത്ത അദ്ദേഹത്തിന്റെ കുറഞ്ഞ ഐക്യൂ ഇന്ത്യക്ക് വലിയ ഭീഷണിയാണെന്നും കൂട്ടിച്ചേർത്തു.
Read more

പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ഓര്‍ത്തഡോക്‌സ് സഭ

തിരുവനന്തപുരം: മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ച നല്ലതെന്നും സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പ്രതികരിച്ചു. ഒന്നായി മുന്നോട്ട് പോകണമെന്ന നിലപാട് മലങ്കര സഭ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുള്ളതാണ്. സഭാതര്‍ക്കത്തിലെ 1958, 1995, 2017 കോടതി വിധികളെല്ലാം ഇക്കാര്യം തന്നെയാണ് പറയുന്നത്. വട്ടശേരില്‍ തിരുമേനിയുടെ കാലം മുതല്‍ മലങ്കര സഭയുടെയും നിലപാട് ഇതു തന്നെയെന്നും കാതോലിക്കാ ബാവാ പറഞ്ഞു. പൗരാണിക […]
Read more

യുദ്ധം മുറുകുന്നു; ​ഗൾഫിലേക്കുള്ള വിമാനങ്ങൾ നിർത്തലാക്കി

കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യം മുറുകുന്നതിന് പിന്നാലെ കേരളത്തിൽ നിന്ന് ​ഗൾഫിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി തുടങ്ങി. സംഘർഷം തുടങ്ങിയതിന് പിന്നാലെ യുഎഇ വ്യോമപാത അടച്ചിരുന്നു. കൊച്ചിയിൽ നിന്ന് ​ഗൾഫിലേക്കുള്ള എല്ലാ സർവീസുകൾ താൽക്കാലികമായി നിർത്തലാക്കിയിട്ടുണ്ട്. പുറപ്പെട്ട ചില വിമാനങ്ങൾ തിരിച്ചു വിളിച്ചിട്ടുണ്ട്. എയർ ഇന്ത്യയും ഇൻഡിഗോയും സർവീസുകൾ നിർത്തിവെച്ചതായി അറിയിച്ചു. ഖത്തർ എയർവേസ്, ടർക്കിഷ് എയർലൈനുകൾ സർവീസുകൾ നേരത്തേ നിർത്തിവെച്ചിരുന്നു. നിലവിൽ ​ഗൾഫ് മേഖലയാകെ അശാന്തമാണ്.
Read more

തിരിച്ചടി തുടങ്ങി; ഇസ്രയേലിൽ മിസൈൽ വർഷവുമായി ഇറാൻ

ടെൽ അവീവ്: ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ കനത്ത വ്യോമാക്രമണത്തിന് ഇറാൻ തിരിച്ചടി ആരംഭിച്ചതായി റിപ്പോർട്ട്. ഏതാനും സമയം മുൻപ് ഇറാനിൽ നിന്ന് രാജ്യത്തേക്ക് മിസൈൽ വർഷം നടന്നതായി ഇസ്രയേലും സ്ഥിരീകരിച്ചു. ഇറാൻ മിസൈലുകൾ പ്രയോഗിച്ചതോടെ ടെൽ അവീവ് ഉൾപ്പെടെ ഇസ്രയേലിലെ വിവിധയിടങ്ങളിൽ സൈറണുകൾ മുഴങ്ങി. ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് ഐഡിഎഫ് പ്രസ്താവനയിൽ അറിയിച്ചു. കനത്ത ആക്രമണമാണ് ഇറാൻ തുടങ്ങിയിരിക്കുന്നത്.
Read more

കയ്യും കാലും വെട്ടും; കൊലവിളി മുദ്രാവാക്യങ്ങളുമായി യൂത്ത് കോൺ​ഗ്രസ്

പാല: ആരോ​ഗ്യ മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിനിടെ കൊലവിളി മുദ്രാവാക്യങ്ങളുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ. മന്ത്രിയുടെ കോലവും കത്തിച്ചിട്ടുണ്ട്. പാലയിൽ നടന്ന പ്രതിഷേധത്തിൽ കയ്യും വെട്ടും കാലും വെട്ടും, വേണ്ടി വന്നാൽ തലയും വെട്ടും എന്ന തരത്തിലായിരുന്നു മുദ്രാവാക്യം വിളികൾ. നാടക നടി കത്തട്ടെ എന്ന് പറഞ്ഞായിരുന്നു മന്ത്രിയുടെ കോലം കത്തിച്ചത്. ഡിവൈഎഫ്ഐക്കെതിരേയും അധിക്ഷേപ മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ട്. യൂത്ത് കോൺ​ഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ വലിയ വിമർശനം ഉയരുന്നതിനിടെയാണ് കൊലവിളി മുദ്രാവാക്യവും വാർത്തയാകുന്നത്. അതേസമയം കെഎസ്യയു അതിക്രമത്തിൽ പരിക്കേറ്റ […]
Read more

രഞ്ജിയിൽ ചരിത്രം പിറന്നു; ജമ്മു കശ്മീരിന് കന്നിക്കിരീടം

ഹുബ്ലി: രഞ്ജി ട്രോഫി ക്രിക്കറ്റിലെ പുതിയ രാജാക്കന്മാരായി ജമ്മു കശ്മീർ. കർണാടകക്കെതിരായ മത്സരം സമനിലയായെങ്കിലും ഒന്നാം ഇന്നിംഗ്‌സ് ലീഡിന്‍റെ കരുത്തിലാണ് ജമ്മു കശ്മീർ കന്നിക്കീരീടം നേടിയത്. 67 വർഷം നീണ്ട നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് എട്ടുതവണ ചാമ്പ്യന്മാരായ കർണാടകയെ അട്ടിമറിച്ച് ജമ്മു കശ്മീർ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്സില്‍ 584 റണ്‍സെടുത്ത ജമ്മു കശ്മീരിന് മറുപടിയായി കര്‍ണാടക 293 റണ്‍സിന് പുറത്തായിരുന്നു. അഞ്ചാം ദിനം രണ്ടാം ഇന്നിംഗ്സില്‍ ജമ്മു കശ്മീര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ […]
Read more

അതീവ ജാ​ഗ്രത വേണം; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്

ടെൽ അവീവ്: ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി എംബസി. ഇസ്രയേൽ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും നൽകുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എപ്പോഴും കരുതിയിരിക്കണമെന്നും ഇന്ത്യ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. പുതുക്കിയ നിർദേശങ്ങളറിയാൻ https://www.oref.org.il/eng എന്ന വെബ്സൈറ്റ് സന്ദർശിക്കാം. നിശ്ചയിക്കപ്പെട്ട ഷെൽട്ടറുകൾക്കരികെ എല്ലാവരും തുടരണമെന്നും താമസസ്ഥലത് തുടരണം. ഇസ്രയേലിലേക്ക് യാത്രകൾ പാടില്ല. അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു. ഫോൺ: +972-54-7520711. […]
Read more

തളരില്ല, തിരിച്ചടി കനത്തതായിരിക്കുമെന്ന് ഇറാൻ; വരുന്നത് യുദ്ധം

ടെഹ്റാൻ: ടെഹ്റാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി ഇറാൻ. ആക്രമണത്തിനുള്ള തിരിച്ചടി കടുത്തതാകുമെന്ന് ഇറാൻ പ്രതികരിച്ചു. ആക്രമണങ്ങളിൽ ഭയമില്ലെന്നും തളരുകയും ഇല്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശങ്ങളിൽ ഇറാൻ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ സംഭവങ്ങളുടെ അന്ത്യം ഇസ്രയേലിന്റെ കൈകളിൽ ആയിരിക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇന്ന് പുലർച്ചെയാണ് ലോകത്തെ ഞെട്ടിച്ച് കൊണ്ട് ഇസ്രയേൽ ഇറാനിൽ ബോംബാക്രമണം നടത്തിയത്. പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കിയാണ് ഇസ്രയേൽ നീക്കം. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം […]
Read more

വീണ്ടും ചോര പൊടിയുന്ന പശ്ചിമേഷ്യ; ആർക്കും നല്ലതല്ല യുദ്ധം

ചരിത്രത്തിൽ എവിടേയും സമാധാനം കളിയാടുന്ന ഒരു പശ്ചിമേഷ്യൻ ഭൂമികയെ കാണാനാവില്ല. മതവും ​ഗോത്രങ്ങളും രാഷ്ട്രീയ അസന്തുലിതാവസ്ഥകളും എക്കാലവും ഉറക്കം കെടുത്തിയ ഒരു ജനതയാണവിടെ വസിക്കുന്നത്. അമേരിക്കയുടെ വാണിജ്യ-സാമ്രാജ്യത്വ താൽപര്യങ്ങളിൽ പരസ്പരം പോരടിച്ച് ചോരചിന്താനായിരുന്നു ആ ജനതയുടെ വിധി. ​ഗൾഫ് യുദ്ധങ്ങളും ഒടുങ്ങാത്ത ഇസ്രയേൽ-പലസ്തീൻ രക്തച്ചൊരിച്ചിലും നശിപ്പിച്ച പശ്ചിമേഷ്യൻ മണ്ണിലെ പുതിയ ആശങ്കയാണ് ഇറാൻ-അമേരിക്ക-ഇസ്രയേൽ യുദ്ധം. ടെഹ്റാനിൽ ഇസ്രയേലിന്റെ മിസൈലുകൾ ഉ​ഗ്രസ്ഫോടനത്തോടെ പതിച്ചിട്ട് മണിക്കൂറുകൾ തികഞ്ഞിട്ടില്ല, മറ്റൊരു കൊടും യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുകയാണ് ലോകം. കേവലം പശ്ചിമേഷ്യയുടെ ആഭ്യന്തര […]
Read more

Recent News

Advertisement
WhiteswanTV Footer