Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

കേരളത്തില്‍ നാലിടങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സാധ്യത; ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് നാലിടങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാ വയലറ്റ് സൂചിക മുന്നറിയിപ്പ്. നാല് ജില്ലകളിലെ നാല് സ്ഥലങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് രേഖപ്പെടുത്തി. കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂര്‍ (ആലപ്പുഴ), മൂന്നാര്‍ (ഇടുക്കി) എന്നിവിടങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സാന്നിധ്യം. സൂചിക പ്രകാരം, എട്ടിനും പത്തിനുമിടയില്‍ രേഖപ്പെടുത്തിയാല്‍, പൊതുജനങ്ങള്‍ ഗൗരവകരമായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം. പകല്‍ 10 മണി മുതല്‍ […]
Read more

ഹോട്ടലുകള്‍ അടച്ചു, ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു

കൊച്ചി: പാചകവാതക ക്ഷാമം രൂക്ഷമായതിന് പിന്നാലെ ഹോട്ടലുകള്‍ അടച്ചതോടെ പണി പോയത് ആയിരക്കണക്കിന് തൊഴിലാളികള്‍ക്കാണ്. അതില്‍ തന്നെ വലിയൊരു വിഭാഗവും അന്യസംസ്ഥാന തൊഴിലാളികളാണ്. ഇതോടെ ഇവര്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ്. അസം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും റംസാന്‍ ആഘോഷവും മടക്കയാത്രയുടെ വേഗം വര്‍ധിപ്പിച്ചു. ഇതോടെ തൊഴിലാളി ക്ഷാമവും രൂക്ഷമാകും. 50 ശതമാനം തൊഴിലാളികളും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. അതിനാല്‍ ഇവിടങ്ങളിലേക്കുള്ള ട്രെയിനുകളിലും വലിയ തിരക്കാണ്. ഒരിക്കല്‍ മടങ്ങിയാല്‍ മാസങ്ങള്‍ക്ക് ശേഷമേ ഇവര്‍ തിരിച്ചെത്തൂ […]
Read more

ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ നിരക്ക് കൂടും; വര്‍ധനവ് ഇങ്ങനെ

പാലക്കാട്: വാളയാര്‍, പന്നിയങ്കര ടോള്‍ പ്ലാസകളില്‍ ടോള്‍ നിരക്ക് കൂടുന്നു. ഈ മാസം 31 അര്‍ധ രാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. നിരക്കു വര്‍ധന പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. കാറുകള്‍, ചെറിയ ചരക്കു വണ്ടികള്‍ എന്നിവയ്ക്ക് 5 രൂപ (3 ശതമാനം) കൂടും. അതേ ദിവസം തിരിച്ചുള്ള യാത്രയ്ക്കും 5 രൂപ കൂട്ടി. ചെറിയ ചരക്കു വാഹനങ്ങള്‍, മിനി ബസുകള്‍ എന്നിവയുടെ നിരക്ക് 130ല്‍ നിന്നു 135 ആക്കി. ട്രക്ക്, ബസ് എന്നിവയ്ക്കും ഒറ്റത്തവണ യാത്രയ്ക്കും […]
Read more

ഫേസ്ബുക്ക് പോലുമില്ലെന്ന് സതീശന്‍, കള്ളം പൊളിച്ച് സുധാകരന്‍; കണ്ണ് മിഴിച്ച് അണികള്‍

പിണങ്ങി നില്‍ക്കുന്ന കെ സുധാകരന്‍ കോണ്‍ഗ്രസിന് ഓരോ ദിവസവും നല്‍കുന്നത് പുതിയ തലവേദനകള്‍. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കിട്ട അതിവൈകാരികമായ, താനും കണ്ണൂരും തമ്മിലുള്ള ബന്ധം വര്‍ണിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ചില്ലറ കോളിളക്കമല്ല കോണ്‍ഗ്രസിനകത്ത് ഉണ്ടാക്കിയിരിക്കുന്നത്. തനിക്ക് മുറിവേറ്റെന്ന ധ്വനിയുള്ള പോസ്റ്റിന് പിന്നാലെ അനുയായികള്‍ കണ്ണൂരിലെ വീട്ടിലേക്ക് ഒഴുകുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിട്ടും കെ.പി.സി.സി. നേതൃത്വമുള്‍പ്പെടെ അത് മുഖവിലയ്‌ക്കെടുക്കാത്തതാണ് സുധാകരനെ ചൊടിപ്പിക്കുന്നത്. ഇപ്പോള്‍ കൊമ്പുകോര്‍ക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായിട്ടാണ്. കഴിഞ്ഞ ദിവസം […]
Read more

ഗണേഷ് കുമാര്‍ അധ്യക്ഷനായ NSS പത്തനാപുരം യൂണിയന്‍ പിരിച്ചുവിട്ടു

കൊല്ലം: മന്ത്രി കെ ബി ഗണേഷ് കുമാര്‍ പ്രസിഡന്റായ എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു. കോറം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മിറ്റി പിരിച്ചുവിട്ടത്. യൂണിയന്റെ ചുമതല തങ്കപ്പന്‍ പിളള ചെയര്‍മാനായുളള കമ്മിറ്റിക്കാണ്. പത്ത് കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചിരുന്നു. യൂണിയന്റെ ഏതാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ജനറല്‍ ബോഡിയില്‍ ഗണേഷ് കുമാര്‍ തുടരും. ഗണേഷിന്റെ നടപടികളില്‍ നേരത്തെ തന്നെ യൂണിയനുളളില്‍ അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. താലൂക്ക് യൂണിയനില്‍ 19 അംഗ ഭരണ സമിതിയാണ് ഉളളത്. ഇതില്‍ പത്തുപേരാണ് രാജിവെച്ചത്. […]
Read more

കേരളത്തിലും അത്യാധുനിക ക്രിക്കറ്റ് സ്‌റ്റേഡിയം വരുന്നു; 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ മാര്‍ച്ച് 16ന് വൈകീട്ട് നിര്‍വഹിക്കും. പത്തേക്കര്‍ ഭൂമിയില്‍ 45 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഈ സ്റ്റേഡിയത്തില്‍ രാജ്യാന്തര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയന്‍ സമുച്ചയം, അത്യാധുനിക ഫ്‌ലഡ്ലൈറ്റ് സംവിധാനം എന്നിവയുള്‍പ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യ സ്റ്റേഡിയമാണിത്.
Read more

വിഡി സതീശന്റെ ഓഫീസിന് മുന്നിലും സുധാകരനെ അനുകൂലിച്ച് പോസ്റ്റര്‍

കൊച്ചി: സീറ്റ് ചര്‍ച്ചകളില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ അനുകൂലിച്ച് ഫ്ളക്സുകള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ ഓഫീസിനടുത്തും സുധാകരനെ അനുകൂലിച്ച് കൊണ്ട് ഫ്ളക്സുകള്‍ ഉയര്‍ന്നു. ഇടപ്പള്ളി, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിലും സുധാകരന് അനുകൂലമായ ഫ്ളക്സുകള്‍ വെച്ചു. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം ഉള്ളതിനാല്‍ കണ്ണൂരില്‍ സീറ്റ് നല്‍കണമെന്ന സുധാകരന്റെ ആവശ്യത്തില്‍ അന്തിമ തീരുമാനം ആയില്ല. സുധാകരന്‍ ഇന്നലെ തന്റെ അതൃപ്തി പ്രകടമാക്കി ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു.
Read more

ചുവന്ന കൊടി പിടിച്ചതു കൊണ്ട് ആരും കമ്മ്യൂണിസ്റ്റുകാര്‍ ആവില്ല; ജി സുധാകരന്‍

ആലപ്പുഴ: ചുവന്ന കൊടി പിടിച്ചതു കൊണ്ട് മാത്രം ആരും കമ്മ്യൂണിസ്റ്റുകാര്‍ ആവില്ലെന്ന് പാര്‍ട്ടി വിട്ട മുന്‍ മന്ത്രി ജി സുധാകരന്‍. താന്‍ പാര്‍ട്ടിക്കെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ മലര്‍ന്നു കിടന്ന് തുപ്പുന്നവരാണ്. താന്‍ സ്വതന്ത്രനാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആലപ്പുഴയില്‍ സുധാകരന് പിന്തുണയുമായി പാര്‍ട്ടി അനുകൂലികള്‍ രഹസ്യയോഗം ചേരുന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Read more

ഷോണ്‍ ജോര്‍ജിനെതിരെ ഹൈക്കോടതി സ്റ്റേ

കൊച്ചി: മാസപ്പടി കേസില്‍ CMRL ല്‍ നിന്നും കൈക്കൂലി കൈപ്പറ്റിയവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് SFIO കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയില്‍ നല്‍കിയ ഹര്‍ജി വിധി പറയുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. CMRL മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ മൂന്നാം പ്രതിയായി SFIO കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പം 775 പേജുള്ള കേസ് ഡയറിയും ഹാജരാക്കിയിരുന്നു. ഇതില്‍ മൂവായിത്തില്‍ അധികം എന്‍ട്രികളിലായി […]
Read more

വയോധികയെ കടിച്ചു കൊന്ന നായയ്ക്ക് പേവിഷബാധ

തൃശ്ശൂര്‍: തൃശൂര്‍ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി കോളേജില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റ മറ്റു രണ്ടു നായകളെ കുത്തിവെപ്പിന് വിധേയരാക്കിയിട്ടുണ്ട്. പ്രദേശത്ത് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. വെള്ളറക്കാട് കൊല്ലന്‍പടി സ്വദേശി കാര്‍ത്ത്യായനി ആണ് വീടിനകത്ത് വെച്ച് നായയുടെ കടിയേറ്റ് മരിച്ചത്. വാതില്‍ തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ നായ കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer