Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

ജെന്‍സി ട്രെന്‍ഡ് ആയി ബബിള്‍ ടീ, ദിവസവും കുടിച്ചാല്‍ പണി കിട്ടും

ജെന്‍സിക്കിടയിലെ പുതിയ ട്രെന്‍ഡായ പാനീയമാണ് ബബിള്‍ ടീ അഥവാ ബോബോ ടീ. രുചിയില്‍ ഒട്ടും പിന്നിലല്ലെങ്കിലും പതിവാക്കിയാല്‍ ആരോഗ്യത്തിന് പണി തരുന്ന ഒന്നുകൂടിയാണിത്. ഇത് വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാനും ഫാറ്റി ലിവറിനും മറ്റ് ഉപാപചയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. തായ്വാന്‍ ആണ് ബബിള്‍ ടീയുടെ ജന്മദേശം. വിപണിയില്‍ എത്തുന്ന ബബിള്‍ ടീയില്‍ പഞ്ചസാരയുടെ അളവും കാലറിയും വളരെ അധികമാണ്. കപ്പയുടെ ചൗവരി അഥവാ ബോബോയാണ് പ്രധാന ചേരുവ. യുഎസ്ഡിഎ റിപ്പോര്‍ട്ട് പ്രകാരം ഒരു കപ്പ് ചൗവരിയില്‍ […]
Read more

വീണ്ടും ആ പഴയ ‘വിന്റേജ് വൈബ്’; പുതിയ ബസിറക്കി KSRTC

തിരുവനന്തപുരം: പഴയകാല മോഡലിലുള്ള ബസ് നിരത്തിലിറക്കി കെഎസ്ആര്‍ടിസി. ഒരു കാലത്ത് തലസ്ഥാന നഗരിയുടെ മുഖമായിരുന്ന ബസിന്റെ മാതൃകയില്‍ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌സിലാണ് ബസ് പനഃസൃഷ്ടിച്ചത്. കെഎസ്ആര്‍ടിസി ഉപയോഗിച്ചു കൊണ്ടിരുന്ന പുതിയ മോഡല്‍ ബസിന്റെ ബോഡിയില്‍ മാറ്റം വരുത്തിയാണ് വന്റേജ് സ്‌പെഷ്യല്‍ തയ്യാറാക്കിയത്. ഉള്‍ ഭാഗവും പഴയതുപോലെ തന്നെയാണ്. വിന്റേജ് സ്‌പെഷ്യല്‍ എന്നു പേരിട്ട ബസ് മന്ത്രി കെബി ഗണേഷ് കുമാര്‍ നിലത്തിലറക്കി. പേരൂര്‍ക്കട- കവടിയാര്‍- കിഴക്കേക്കോട്ട റൂട്ടിലായിരിക്കും ഓടുക. പഴയ ബസ് യാത്ര ആസ്വദിക്കാന്‍ പുതു തലമുറയ്ക്ക് […]
Read more

രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍; CSKക്ക് ചെക്ക് വെച്ച് സണ്‍ നെറ്റ്‌വര്‍ക്ക്

ചെന്നൈ: കോപ്പിറൈറ്റ് വിഷയത്തില്‍ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കലാനിധി മാരന്റെയും കാവ്യ മാരന്റെയും ഉടമസ്ഥതയിലുള്ള സണ്‍ നെറ്റ്വര്‍ക്ക് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ പുറത്തിറക്കിയ പ്രമോ വീഡിയോകള്‍ക്കായി രജനികാന്ത് ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉപയോഗിച്ചതിനെതിരെയാണ് ഹര്‍ജി. രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രമോഷന് ഉപയോഗിക്കുന്നത് വിലക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സഞ്ജു സാംസന്റെ ഇന്‍ട്രോ വീഡിയോ ഉള്‍പ്പെടെ ജയിലര്‍, കൂലി, ജയിലര്‍ -2 തുടങ്ങിയ രജനി ചിത്രങ്ങളിലെ ഗാനങ്ങളാണ് […]
Read more

ആമസോണും പിന്മാറുന്നു; വിജയ്ക്ക് വീണ്ടും പ്രഹരം

ചെന്നൈ: വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടി. വിവാദങ്ങള്‍ക്കിടെ ചിത്രത്തിന്റെ ഒടിടി പങ്കാളികളായ ആമസോണ്‍ പ്രൈം കരാറില്‍ നിന്നും പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 120 കോടി രൂപയ്ക്കായിരുന്നു ആമസോണ്‍ പ്രൈം ജന നായകന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരുന്നത്. ചിത്രത്തിന്റെ റിലീസ് വൈകുന്നത് വലിയ വിവാദമായി മാറിയിരിക്കെയാണ് ഒടിടി പ്ലാറ്റ്ഫോമും പിന്മാറുന്നത്. രാഷ്ട്രീയ പ്രവേശനത്തിലേക്ക് കടന്നിരിക്കുന്ന വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജന […]
Read more

യുദ്ധം പണി തന്നു; ചൈനയുടെ സഹായം തേടി ഇന്ത്യ

ന്യൂ ഡല്‍ഹി: വളം ഉല്‍പാദനത്തെ യുദ്ധം ബാധിച്ചതോടെ ചൈനയുടെ സഹായം തേടി ഇന്ത്യ. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതി വര്‍ധിപ്പിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യുദ്ധം തുടങ്ങിയതോടെ യൂറിയ വില ഒരാഴ്ച്ചക്കുള്ളില്‍ 21% വര്‍ധിച്ച് 3 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. നിലവില്‍ ക്ഷാമമില്ലെങ്കിലും വരാനിരിക്കുന്ന മണ്‍സൂണ്‍ മുന്നില്‍ കണ്ട് മറ്റ് രാജ്യങ്ങളില്‍ നിന്നും യൂറിയ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
Read more

കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ തേടി സിസി മുകുന്ദന്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി സിപിഐ വിട്ട മുന്‍ എംഎല്‍എ സി സി മുകുന്ദന്‍. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്. കേരള ഹൗസില്‍ ഇന്ന് രാവിലെ നടന്ന ചര്‍ച്ചയില്‍ സി സി മുകുന്ദന്‍ കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ച ചെയ്ത് മാത്രമെ തീരുമാനം അറിയിക്കാന്‍ കഴിയൂ എന്നായിരുന്നു നേതാക്കളുടെ മറുപടി. നാട്ടികയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അടക്കം സി സി മുകുന്ദനെതിരായ വികാരം നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി പിന്തുണ […]
Read more

വെള്ളാപ്പള്ളിയെ കോടതി എഴുന്നേല്‍പ്പിച്ച് വിടുമ്പോള്‍… ആ കസേരയുടെ കഥയും അറിയണം

മൂന്ന് പതിറ്റാണ്ടോളം എസ്എന്‍ഡിപി, എസ്എന്‍ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലിരുന്ന് ഈഴവ സമുദായത്തിന്റെ മൊത്തം നേതാവായി വിലസിയ വെള്ളാപ്പള്ളി നടേശനെ ആ കസേരയില്‍ നിന്ന് ഇറക്കി വിട്ടിരിക്കുകയാണ് ഹൈക്കോടതി. കാരണംകമ്പനി ആക്ടിന്റെ ലംഘനം നടന്നതായി കോടതി കണ്ടെത്തുകയായിരുന്നു. വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് എം.എന്‍. സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അടക്കം എല്ലാ ഭാരവാഹികളേയും കോടതി പുറത്താക്കി. അത്ര നിസാര കുറ്റമല്ല ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എസ്എന്‍ഡിപി യോഗം കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തസംഘടനയാണ്. ഇതിലെ ഡയറക്ടര്‍മാരാണ് വെള്ളാപ്പള്ളിയും […]
Read more

‘കണ്ണൂര്‍ എന്റെ ഹൃദയ രക്തം’…. വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍ തുടരവെ കണ്ണൂരിനെ കുറിച്ച് വൈകാരിക കുറിപ്പുമായി മുതിര്‍ന്ന നേതാവ് കെ സുധാകരന്‍. കണ്ണൂര്‍ എന്നത് തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും തന്റെ മേല്‍വിലാസവുമാന്നെും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേണ്ടി ഡല്‍ഹിയിലെത്തിയ സുധാകരന്‍ കടുത്ത അതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് കുറിപ്പ്. കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ് കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും എന്റെ മേല്‍വിലാസവുമാണ്. […]
Read more

സ്ഥാനാര്‍ത്ഥി നിര്‍ണയം; അടൂരില്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പത്തനംതിട്ട കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുന്‍ അടൂര്‍ നഗരസഭ അധ്യക്ഷന്‍ ബാബു ദിവാകരന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് കാരണം. അടൂര്‍ മണ്ഡലത്തില്‍ ജില്ലയ്ക്ക് പുറത്ത് നിന്നും സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നതിലെ എതിര്‍പ്പാണ് ബാബു ദിവാകരന്റെ രാജിക്ക് പിന്നില്‍. അടൂരില്‍ തന്നെ പരിഗണിച്ചില്ലെങ്കിലും ജില്ലയില്‍ നിന്നുള്ളവരെ തന്നെ പരിഗണിക്കണമെന്നാണ് ബാബു ദിവാകരന്റെ ആവശ്യം. നേരത്തെ അടൂര്‍ മണ്ഡലത്തില്‍ ബാബു ദിവാകരന്റെ പേരും പരിഗണിച്ചിരുന്നു. രമ്യാ […]
Read more

സുധാകരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; ഫ്‌ളാറ്റിലെത്തി കണ്ടു

തിരുവനന്തപുരം: നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന എംപിമാരായ കെ സുധാകരനെയും അടൂര്‍ പ്രകാശിനെയും സന്ദര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കെ സുധാകരനെ ഡല്‍ഹിയിലെ ഫ്ളാറ്റിലെത്തിയാണ് സണ്ണി ജോസഫ് കൂടിക്കാഴ്ച്ച നടത്തിയിരിക്കുന്നത്. മത്സര സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇവരെയും സണ്ണി ജോസഫ് കണ്ടത്. കണ്ണൂരില്‍ മത്സരിക്കുമെന്ന് സുധാകരന്റെ പ്രഖ്യാപനത്തോട് ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ട എന്ന താക്കീത് സണ്ണി ജോസഫ് നല്‍കിയിരുന്നു. അനുകൂല നിലപാടില്ലാത്തതിനാല്‍ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ് കെ സുധാകരന്‍. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാകുമെന്ന് ഇരുവരേയും […]
Read more

Recent News

Advertisement
WhiteswanTV Footer