Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

പാക് താരത്തെ ടീമിലെടുത്തു; കാവ്യ മാരനെതിരെ വിമര്‍ശനം

ലണ്ടന്‍: ദി ഹണ്ട്രഡ് ലീഗ് താരലേലത്തില്‍ പാകിസ്താന്‍ താരം അബ്രാര്‍ അഹമ്മദിനെ ടീമിലെത്തിച്ചതില്‍ സണ്‍ ഗ്രൂപ്പിന് നേരെയും ഉടമ കാവ്യാ മാരന് നേരെയും വ്യാപക വിമര്‍ശനം. പാകിസ്താനുമായുള്ള ക്രിക്കറ്റ് തര്‍ക്കങ്ങളും ആഭ്യന്തര പ്രശ്‌നങ്ങളും തുടരുന്നതിനിടെ ഒരു പാക് താരത്തെ ടീമിലെടുത്തതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ലണ്ടനില്‍ നടന്ന ലേലത്തില്‍ കാവ്യ മാരനും പരിശീലകന്‍ ഡാനിയല്‍ വെട്ടോറിയുമാണ് എത്തിയത്. താരത്തെ ഏതാണ്ട് 2.34 കോടി ഇന്ത്യന്‍ രൂപയ്ക്കാണ് ഫ്രാഞ്ചൈസി വിളിച്ചെടുത്തത്.
Read more

നൈസ മോളുടെ ചിരി; മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പ്രശംസിച്ച് റിമി ടോമി

വയനാട് പുനരധിവാസമുള്‍പ്പെടെയുള്ള ദുരന്തകാലത്തെ സര്‍ക്കാരിന്റെ ഇടപെടലുകളെ പ്രശംസിച്ച് ഗായിക റിമി ടോമി. പിആര്‍ഡി നടത്തുന്ന മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടില്‍’ ആണ് റിമി ടോമി സംസാരിച്ചത്. പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ജനങ്ങളെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണ് കേരളത്തിലേതെന്ന് റിമി ടോമി പറഞ്ഞു. ദുരന്തമുഖങ്ങളില്‍ തളരാതെ ജനങ്ങള്‍ക്ക് കരുത്തുപകരാന്‍ ഭരണകൂടത്തിന് സാധിക്കുന്നു എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്. വയനാട് ടൗണ്‍ഷിപ്പിനെയും വീടുകളെയും റിമി ടോമി പരാമര്‍ശിച്ചു. ആദ്യഘട്ടത്തില്‍ 178 കുടുംബങ്ങള്‍ക്ക് താമസസൗകര്യം […]
Read more

18 വയസായി, മതം മാറില്ല; വിവാദങ്ങള്‍ക്ക് മറുപടിയുമായി മൊണാലിസ

തിരുവനന്തപുരം: തന്റെ പ്രായത്തേയും ലൗ ജിഹാദ് ആരോപണങ്ങളെ കുറിച്ചുമുള്ള വിവാദങ്ങളില്‍ മറുപടിയുമായി വൈറല്‍ സുന്ദരി മൊണാലിസ. മോണാലിസയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കാട്ടി വിശ്വഹിന്ദുപരിഷത്ത് ഡിജിപിക്കു പരാതി നല്‍കിരുന്നു. എന്നാല്‍ തനിക്കു 18 വയസ്സ് പൂര്‍ത്തിയായെന്ന് മോണലിസ പറഞ്ഞു. പതിനെട്ടു വയസ്സ് കഴിഞ്ഞില്ലെങ്കില്‍ എങ്ങനെ കെ സ്മാര്‍ട്ട് വഴി വിവാഹ സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന് വരന്‍ മുഹമ്മദ് ഫര്‍മാന്‍ ചോദിച്ചു. ഇന്നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും കാണിക്കുകയും ചെയ്തു. ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് […]
Read more

ട്രംപിന് പുലിവാലാകുമോ ഇറാന്‍ യുദ്ധം; നീണ്ടുപോയാല്‍ നമ്മളും കഷ്ടപ്പെടും

ഏതാനും ദിവസങ്ങള്‍ കൊണ്ട് അവസാനിപ്പിക്കുമെന്ന് വമ്പ് പറഞ്ഞു ട്രംപും നെതന്യാഹുവും തുടക്കമിട്ട ഇറാന്‍ യുദ്ധം ഇന്ന് ലോകത്തിന്റെ ഉറക്കം കെടുത്തുന്ന നിലയിലാണ്. ഒരു മഹായുദ്ധമായി പരിണമിച്ചേക്കുമെന്ന ആശങ്കയും കനക്കുകയാണ്. കാരണം, ലോകം പിടിക്കുന്നതിന് അമേരിക്ക – ഇസ്രായേല്‍ അച്ചുതണ്ട് നടത്തുന്ന ശ്രമമാണോ ഇതെന്ന സംശയം ശക്തമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയ നടത്തുന്ന നൂതന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ വീക്ഷിക്കേണ്ടത്. ചൈനയും റഷ്യയും ആഗോള സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയുമാണ്. കാരണം, ഈ രാജ്യങ്ങളുടെ നിലവിലെ വളര്‍ന്നു വരുന്ന […]
Read more

വീട്ടിലെ ഉപ്പ് നല്ലതാണോ മായം ചേര്‍ത്തതാണോ എന്നറിയാം

നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാനാവാത്ത ഒന്നാണ് ഉപ്പ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന എല്ലാ ഉപ്പുകളും ഒരേ നിലവാരത്തിലുള്ളതല്ലെന്ന് അറിയാമോ? മായം ചേര്‍ത്തത് ലഭിക്കാം, ഗുണമേന്മ കുറഞ്ഞത് ലഭിക്കാം. ഇത്തരത്തിലുള്ള ഉപ്പ് ദീര്‍ഘകാലം ഉപയോഗിക്കുന്നത് ആരോഗ്യത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. സാധാരണയായി ശുദ്ധമായ ഉപ്പിന് വെളുത്ത നിറവും ഏകതാനമായ കണികകളും ആയിരിക്കും. എന്നാല്‍ മായം ചേര്‍ത്ത ഉപ്പില്‍ ചെറിയ കല്ലുകള്‍, മണല്‍ പോലുള്ള കണങ്ങള്‍, അല്ലെങ്കില്‍ അസാധാരണ നിറഭേദങ്ങള്‍ കാണാം. ചിലപ്പോള്‍ ഉപ്പിന്റെ രുചിയിലും വ്യത്യാസം തോന്നാം. വീട്ടില്‍ […]
Read more

പാചക വാതക പ്രതിസന്ധി ശ്മശാനങ്ങളേയും ബാധിക്കുന്നു

കോഴിക്കോട്: രാജ്യത്ത് രൂക്ഷമായ പാചക വാതക പ്രതിസന്ധി ശ്മശാനങ്ങളേയും ബാധിച്ചു. കോഴിക്കോട് സ്മൃതിപഥം ശ്മശാനത്തില്‍ ഇന്നേക്കുള്ള ഗ്യാസ് മാത്രമാണ് സ്റ്റോക്കുള്ളത്. കൂടുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ അനുവദിക്കാന്‍ പെട്രോളിയം കമ്പനിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഗ്യാസ് ഏജന്‍സികള്‍ പുതിയ സിലിണ്ടറുകള്‍ക്കായുള്ള ഓര്‍ഡര്‍ സ്വീകരിക്കുന്നില്ല. വരുന്ന മുറയ്ക്ക് നല്‍കാമെന്നാണ് ഗാര്‍ഹിക ഉപഭോക്താക്കളെ അറിയിക്കുന്നത്. പാചകവാതക വിതരണം സുഗമമാക്കാന്‍ ഏജന്‍സികള്‍ സഹകരിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൊച്ചിയില്‍ ഇന്നത്തേക്ക് കൂടി പ്രവര്‍ത്തിക്കാനുള്ള ഗ്യാസ് മാത്രമേ ബാക്കിയുള്ളൂ.
Read more

തൃപ്പൂണിത്തുറയില്‍ ആരെ നിര്‍ത്തും? കല്ലുകടിയായി സ്ഥാനാര്‍ത്ഥി നിര്‍ണയം

ഒന്ന് പരിഹരിക്കുമ്പോള്‍ മറ്റൊന്ന് എന്ന നിലയിലാണ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നങ്ങള്‍. കേരള കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികള്‍ സീറ്റിന് വേണ്ടി വിലപേശല്‍ നടത്തുന്നതിനിടെയാണ് നോമിനി രാഷ്ട്രീയവും തലവേദനയാകുന്നത്. മണ്ഡലം മാറി പോകുന്നവരും മത്സരിക്കാതെ മാറിനില്‍ക്കുന്ന സിറ്റിങ് എംഎല്‍എമാരുമെല്ലാം തങ്ങളുടെ ഇഷ്ടക്കാരെ നിര്‍ദേശിക്കുന്നതോടെ സീറ്റ് സ്വപ്‌നം കണ്ട് സ്ഥാനാര്‍ത്ഥി കുപ്പായം തയിപ്പിച്ചു വെച്ച പല നേതാക്കളും വെട്ടിലാകുന്നത്. അക്കൂട്ടത്തിലെ ഒരു പ്രധാന മണ്ഡലമാണ് തൃപ്പൂണിത്തുറ. ഇവിടുത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് പുതിയ കല്ലുകടി. സിറ്റിംഗ് എംഎല്‍എ ആയ […]
Read more

ആഗോള എണ്ണവില 200 ഡോളറിലേക്ക് എത്തുമോ?

മുംബൈ: പശ്ചിമേഷ്യന്‍ യുദ്ധം അന്ത്യമില്ലാതെ തുടരുന്നതിനിടെ ആശങ്കയായി എണ്ണവില. ഇറാഖിലെ ഘോര്‍ അല്‍ സുബൈര്‍ തുറമുഖത്തിന് സമീപം യുഎസ് ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയതോടെ ആഗോള എണ്ണവില വീണ്ടും ഉയര്‍ന്നു. ഹോര്‍മൂസ് കടലിടുക്ക് അടച്ചതിന് പിന്നാലെ എണ്ണവില മുകളിലേക്ക് തന്നെയാണ്. നിലവില്‍ അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 4.47 ഡോളര്‍ അഥവാ 4.86 ശതമാനം ഉയര്‍ന്ന് 96.45 ഡോളറിലെത്തി. തിങ്കളാഴ്ച അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 100 ഡോളറിലെത്തിയിരുന്നു. ഇത് 2022ന് ശേഷമുള്ള എറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. […]
Read more

ഇനി അച്ഛനും അമ്മയ്ക്കും നിയന്ത്രിക്കാം; വാട്‌സാപ്പില്‍ വിപ്ലവകരമായ മാറ്റം

വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി വാട്‌സാപ്പ്. ഇതുവരെ 13 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രം അനുവദനീയമായിരുന്ന വാട്‌സാപ്പ് സേവനം ഇനി മുതല്‍ ചെറിയ കുട്ടികള്‍ക്കും ലഭ്യമാകും. എന്നാല്‍ ഇത് പൂര്‍ണ്ണമായും രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമായിരിക്കും പ്രവര്‍ത്തിക്കുക. ‘പാരന്റ് മാനേജ്ഡ് അക്കൗണ്ട്‌സ്’ (Parent-Managed Accounts) എന്ന പുതിയ ഫീച്ചറിലൂടെയാണ് മെറ്റ ഈ സംവിധാനം ഒരുക്കുന്നത്. 13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്ക് അവരുടെ സ്വന്തം സ്മാര്‍ട്ട് ഫോണിലൂടെ ഒരു സബ്-അക്കൗണ്ട് നിര്‍മ്മിക്കാം. കുട്ടികള്‍ ആര്‍ക്കൊക്കെ മെസേജ് അയക്കുന്നു, ആരുമായൊക്കെ ചാറ്റ് ചെയ്യുന്നു എന്നതിലൊക്കെ […]
Read more

വീണ്ടും ഒന്നിക്കാന്‍ മോഹന്‍ലാല്‍-മേജര്‍ രവി; ഓപ്പറേഷന്‍ സിന്ദൂര്‍ ഒരുങ്ങുന്നു

കൊച്ചി: വീണ്ടും ഒന്നിക്കാന്‍ മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ മോഹന്‍ലാലും മേജര്‍ രവിയും. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍,1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്നിവയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആയിരിക്കും. ഒപ്പം മോഹന്‍ലാല്‍ കഥാപാത്രമായ മേജര്‍ മഹാദേവനും തിരിച്ചെത്തും. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള പ്രമുഖ സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കുമെന്നാണ് വാര്‍ത്തകള്‍.മരക്കാര്‍,പേട്ട,ജനത ഗാരേജ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച എസ് തിരു ഛായാഗ്രഹണം നിര്‍വഹിക്കും. രാജ്യത്തെ നടുക്കിയ ഭീകരാക്രമണവും,ഇന്ത്യയുടെ ശക്തമായ തിരിച്ചടിയുമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer