Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

നല്ല മരണത്തിന്റെ ദയാവധം; ശരി തെറ്റുകള്‍ മനസാക്ഷി തീരുമാനിക്കട്ടെ

ഇന്ത്യക്കാര്‍ പതിയെ മറന്നുതുടങ്ങിയ ഒരു പേരുണ്ട്- അരുണ ഷാന്‍ബാഗ്. 1973 നവംബറില്‍ മുംബൈയില്‍ ആ രാത്രി അതിക്രൂരമായ ലൈംഗീകാതിക്രമണത്തിന് ഇരയായ ഒരു യുവതി. അവള്‍ മരിച്ചില്ല പക്ഷേ. വളര്‍ത്തുനായയുടെ തുടല്‍ കഴുത്തില്‍ മുറുക്കിയതിനെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ നിലച്ച് അവള്‍ അബോധാവസ്ഥയിലായി. പിറ്റേന്ന് ഹോസ്പിറ്റലിലെത്തിയ നഴ്‌സുമാരാണ് മരണത്തോടുമല്ലിടുന്ന അരുണയെ കണ്ടെത്തുന്നത്. ഹോസ്പിറ്റലിലെ സകല സാങ്കേതികതയും ഉപയോഗിച്ചു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കോമയില്‍ നിന്നും അവര്‍ പിന്നീട് ഉണര്‍ന്നില്ല. കുറ്റവാളിയായ സോഹന്‍ വാല്‍മീകിക്ക് അതിക്രൂരമായ കൃത്യത്തിനു സോഹന് ലഭിച്ചത് 14 […]
Read more

‘ബിജെപി അധികാരത്തില്‍ വന്നാല്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കും’

മോഗ: പഞ്ചാബില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമി്ത് ഷാ. 2024ല്‍ ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ കരട് പാസാക്കുകയും 2026ല്‍ ബില്‍ നിയമസഭ അംഗീകരിക്കുകയും ചെയ്തു. പ്രധാനമായും ക്രിസ്ത്യന്‍ വിഭാഗങ്ങളെ ലക്ഷ്യം വെച്ചാണ് ഈ നിയമം. പഞ്ചാബിലും ഇത് തന്നെയാണ് ലക്ഷ്യം വെക്കുന്നത്. തംമാറ്റം ജാമ്യമില്ലാക്കുറ്റമാക്കി പത്തുവര്‍ഷംവരെ ജയിലിലടയ്ക്കുന്ന നിയമമാണ് ഛത്തീസ്ഗഡില്‍ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയത്. 2027 തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പഞ്ചാബിലെ നീക്കങ്ങള്‍. പഞ്ചാബ് നേരിടുന്ന പ്രധാന […]
Read more

പെട്രോള്‍ കിട്ടാതെയാകുമോ? വാങ്ങി സൂക്ഷിക്കുന്നവര്‍ ശ്രദ്ധിക്കുക

ന്യൂ ഡല്‍ഹി: ഇന്ധനക്ഷാമം മുന്നില്‍ കണ്ട് വലിയ കന്നാസുകളിലും കണ്ടെയ്‌നറുകളിലും മറ്റും പെട്രോളും ഡീസലും വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. കേരളത്തില്‍ അധികം കാണാനാകില്ലെങ്കിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ആളുകള്‍ വീപ്പകളില്‍ വരെ പെട്രോള്‍ വാങ്ങിത്തുടങ്ങിയതിന് പിന്നാലെ പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല. പെട്രോളും ഡീസലും ഇങ്ങനെ വാങ്ങുകയോ സൂക്ഷിക്കുകയോ ചെയ്യരുത്. സുരക്ഷിതമല്ലാത്ത കണ്ടെയ്‌നറുകളില്‍ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് വലിയ അപകടം വരുത്തുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരത്തില്‍ ഇന്ധനം നല്‍കരുതെന്ന് പമ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read more

ഗ്യാസ് ഉള്ള ഹോട്ടലുകള്‍ അറിയാന്‍ മാപ്പ്; പേര് ‘ഗ്യാസുണ്ടോ’!

എല്‍പിജി ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ മിക്ക ഹോട്ടലുകളും പൂട്ടിയിരിക്കുകയാണ്. എങ്കിലും ചില ഹോട്ടലുകള്‍ ഇപ്പോഴും പിടിച്ചു നില്‍ക്കുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഏതൊക്കെ ഹോട്ടലുകളാണ് തുറന്നിരിക്കുന്നത് എന്ന് എങ്ങനെ അറിയും? ആ ഹോട്ടലുകളില്‍ എന്തൊക്കെ കിട്ടും? ഇതറിയാന്‍ അതിവേഗം ഒരു വെബ്‌സൈറ്റ് അല്ലെങ്കില്‍ ലൈവ് മാപ്പ് ഒരുക്കിയിരിക്കുകയാണ് രണ്ട് ചെറുപ്പക്കാര്‍. സോഫ്‌റ്റ്വേര്‍ എന്‍ജിനിയര്‍മാരായ വൈശാഖും വിശ്വനാഥുമാണ് പുത്തന്‍ ആശയത്തിന് പിന്നില്‍. ടീം ഡിന്നറിന് പോയി ഗ്യാസ് ഇല്ലാത്തതിനാല്‍ ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാതെവന്നതാണ് ‘ഗ്യാസ് ഉണ്ടോ’യുടെ ഉദ്ഭവത്തിലേക്ക് നയിച്ചത്. കൊച്ചി […]
Read more

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, ഉഷയെ പോലെ എംപിയാകണം; വ്യക്തമാക്കി ഐഎം വിജയന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍. എന്നാല്‍ രാജ്യസഭാംഗമാകാനുള്ള ആഗ്രഹവും വെളിപ്പെടുത്തി. പി ടി ഉഷയ്ക്ക് നല്‍കിയത് പോലെ എം പി സ്ഥാനം തന്നാല്‍ സ്വീകരിക്കുമെന്നും ഐ എം വിജയന്‍ പറഞ്ഞു. ‘മത്സരിക്കാന്‍ നില്‍ക്കണമെന്ന് പറഞ്ഞ് സുരേഷ് ഗോപി വിളിച്ചിരുന്നു. മത്സരിക്കാന്‍ ഇഷ്ടമില്ലെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് ഏതെങ്കിലും ഒരു പാര്‍ട്ടിയുമായി അടുത്ത ബന്ധമില്ല. എല്ലാവരും വേണം എനിക്ക്. മൂന്ന് പാര്‍ട്ടിക്കാരും എന്റെ ജീവിതത്തില്‍ നിര്‍ണായക സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാവരുടെയും സ്‌നേഹം മാത്രം […]
Read more

ഹോര്‍മൂസും കടന്ന് ‘ശിവാലിക്’; ഇതുകൊണ്ട് പ്രശ്‌നം തീരുമോ? നിലവിലെ അവസ്ഥയെന്ത്?

മാസത്തില്‍ 3000 കപ്പലുകള്‍ വരെ കടന്നുപോയിരുന്ന ഒരിടനാഴി. ലോകത്തിന്റെ ലോജിസ്റ്റിക്‌സ് സിരാകേന്ദ്രം. ഇന്നും ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഹോര്‍മൂസില്‍ തന്നെയാണ്, പക്ഷേ ഒരു മാസം മുന്ന് വരെയുള്ള അവസ്ഥയിലല്ല ഇന്ന് എന്നുമാത്രം. ഹോര്‍മൂസിന് അക്കരേയും ഇക്കരേയുമുള്ള പശ്ചിമേഷ്യ യൂദ്ധാഗ്നിയില്‍ പൊരിയുകയാണ്. കടലിടുക്കിന് ചുറ്റം യുദ്ധവിമാനങ്ങളുടെ ഇരമ്പലും മിസൈല്‍ വേധ കപ്പലുകള്‍ ആക്രോശവും എപ്പോള്‍ വേണമെങ്കിലും സകലതും ചാരമാക്കാന്‍ പാകത്തില്‍ വെള്ളത്തിനടിയിലെ മൈനുകളും. ലോകം നിയന്ത്രിക്കുന്ന വന്‍ ശക്തികള്‍ക്ക് പോലും സുരക്ഷിതമായി ഹോര്‍മൂസ് കടക്കാനാവാത്ത സ്ഥിതിയാണ് ഇന്നുള്ളത്. ഇതിനിടെയാണ് […]
Read more

ഇങ്ങനേയും മണ്ടത്തരം! പാക് ബാറ്ററെ റണ്ണൗട്ടാക്കി ബംഗ്ലാ താരം- VIDEO

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ പാകിസ്താന്‍ താരം സല്‍മാന്‍ അലി ആഗയുടെ റണ്ണൗട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഷേര്‍-ഇ-ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് അത്യപൂര്‍വവും വിചിത്രവുമായ രീതിയില്‍ മുന്‍ നായകന്‍ പുറത്തായത്. പാകിസ്താന്‍ ഇന്നിങ്‌സിന്റെ 39-ാം ഓവറിലായിരുന്നു നാടകീയമായ നിമിഷം. മെഹ്ദി ഹസന്‍ എറിഞ്ഞ പന്ത് സ്‌ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന മുഹമ്മദ് റിസ്വാന്‍ ആ ഡെലിവറിയില്‍ ബോളര്‍ക്ക് നേരെ ഷോട്ട് കളിച്ചു. പന്ത് ബൗളറുടെ ബൂട്ടിന് അരികിലായി നിന്നു. ഈ സമയം നോണ്‍-സ്ട്രൈക്കേഴ്‌സ് എന്‍ഡിലായിരുന്ന സല്‍മാന്‍ അലി ആഗ […]
Read more

സുധാകരന് ഉറപ്പ് നല്‍കാന്‍ താന്‍ ആളല്ല; തട്ടിക്കയറി വിഡി സതീശന്‍

തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് കുറിപ്പ് പങ്കുവെച്ചത് താന്‍ തന്നെയെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് തട്ടിക്കയറി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കണ്ണൂരില്‍ സുധാകരന് സീറ്റ് നല്‍കുമോ എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ താനല്ല, പാര്‍ട്ടിയാണ് എന്ന് പറഞ്ഞായിരുന്നു തട്ടിക്കയറിയത്. സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലെന്നായിരുന്നു സതീശന്റെ പ്രതികരണം. സുധാകരന് ഉറപ്പ് നല്‍കാന്‍ താന്‍ വലിയ നേതാവല്ല. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയപ്പോഴും എന്തെങ്കിലും ഉറപ്പ് നല്‍കിയിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Read more

കറന്റ് ബില്‍ കൂടാതെ ഇന്‍ഡക്ഷന്‍ ഉപയോഗിക്കാം; ഇതാണ് വഴികള്‍

പാചകവാതകം ഇല്ലാതെയായപ്പോള്‍ എല്ലാവരും ഇന്‍ഡക്ഷന്‍ പാചകത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാല്‍ വൈദ്യുതി ബില്‍ കൂടുമോ എന്ന ടെന്‍ഷനും ആളുകള്‍ക്കുണ്ട്. എന്നാല്‍ ടെന്‍ഷന്‍ വേണ്ട, ബില്‍ കൂടാതെ തന്നെ ഇന്‍ഡക്ഷന്‍ ഉപയോഗിക്കാം. ഈ വഴികള്‍ പരീക്ഷിക്കൂ. പൂര്‍ണ്ണമായും ഗ്യാസ് ഉപേക്ഷിക്കുന്നതിന് പകരം, ചായ ഉണ്ടാക്കാനും ചോറ് വയ്ക്കാനും വെള്ളം തിളപ്പിക്കാനും ഇന്‍ഡക്ഷന്‍ ഉപയോഗിക്കുന്നത് ഗ്യാസിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനും അധികകാലം സൂക്ഷിച്ചുവയ്ക്കാനും സഹായിക്കും. സമയം സെറ്റ് ചെയ്തു വയ്ക്കാം എന്നതുകൊണ്ട് പാചകം ചെയ്യുമ്പോള്‍ എപ്പോഴും അടുത്ത് നില്‍ക്കണം എന്നില്ല. അമിതമായി […]
Read more

കേരളത്തില്‍ ലോഡ്‌ഷെഡ്ഡിങ് വരുമോ? മന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായതിന് പിന്നാലെ ഇന്‍ഡക്ഷന്‍ അടുപ്പുകളുടെയും ഇലക്ട്രിക് കെറ്റിലുകളുടേയും ഉപയോഗം കുത്തനെ കൂടിയിരുന്നു. ഇതോടെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ ലോഡ്‌ഷെഡ്ഡിങ് വരുമോ എന്ന തരത്തില്‍ ചര്‍ച്ചകളുണ്ടായിരുന്നു. എന്നാല്‍ തല്‍ക്കാലം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ചൂട് കൂടിയതോടെ എസി ഉപയോഗം വര്‍ധിച്ചതും വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലെത്തിച്ചിരുന്നു. എങ്കിലും നിലവില്‍ പുറത്ത് നിന്നും വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്നും ലോഡ്‌ഷെഡ്ഡിങ് ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
Read more

Recent News

Advertisement
WhiteswanTV Footer