Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

മുതിര്‍ന്ന നേതാക്കളെ കിട്ടുന്നില്ല; നേമത്ത് വൈഷ്ണ സുരേഷ് സ്ഥാനാര്‍ത്ഥി?

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൈവോള്‍ട്ടേജ് പോരാട്ടം നടക്കുന്ന തിരുവനന്തപുരം നേമം മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കെഎസ്‌യു നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വൈഷ്ണ സുരേഷിനെയാണ് കോണ്‍ഗ്രസ് നിലവില്‍ പരിഗണിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുട്ട വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് വൈഷ്ണ. മന്ത്രി വി ശിവന്‍കുട്ടിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമാണ് നേമത്ത് യഥാക്രമം സിപിഎം, ബിജെപി സ്ഥാനാര്‍ത്ഥികള്‍. മുമ്പ് ബിജെപി അക്കൗണ്ട് തുറന്ന മണ്ഡലം കൂടിയായ നേമത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസിലെ പ്രധാന നേതാക്കളെല്ലാം […]
Read more

ഇന്ന് ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത വേണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇടിമിന്നല്‍ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. മറിഞ്ഞുവീഴാന്‍ സാധ്യതയുള്ള സാധനങ്ങളില്‍ നിന്ന് അകലം പാലിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ […]
Read more

യൂറോപ്പില്‍ തീപടരും; ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഇന്ന് മുതല്‍

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് ഗലാത്സരെ- ലിവര്‍പൂള്‍, ന്യൂകാസില്‍- ബാഴ്സലോണ, അറ്റ്ലാന്റ- ബയേണ്‍ മ്യൂണിക്ക്, അത്ലറ്റിക്കോ മാഡ്രിഡ്- ടോട്ടനം മത്സരങ്ങള്‍ അരങ്ങേറും. ലെവര്‍കൂസന്‍- ആഴ്സണല്‍ പോരാട്ടം നാളെയാണ്. പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം ഈ മാസം 12നാണ്. ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ പ്ലേ ഓഫ് പോരാട്ടത്തിന്റെ രണ്ട് പാദങ്ങളിലും അട്ടിമറിച്ചെത്തുന്ന ഗ്ലിംറ്റാണ് ഇത്തവണത്തെ കറുത്ത കുതിരകള്‍.
Read more

സഞ്ജുവിന് മുന്നില്‍ ദുല്‍ഖറും വീണു; ഇന്‍സ്റ്റഗ്രാമിലും താരം

കൊച്ചി: ടി20 ലോകകപ്പ് ഹീറോയിസത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും താരം സഞ്ജു തന്നെ. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള രണ്ടാമത്തെ മലയാളിയായി സഞ്ജു സാംസണ്‍ മാറി. ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ സഞ്ജുവിന്റെ ഫോളോവേഴ്സിന്റെ എണ്ണം 10 മില്യണിന്റെ അടുത്തായിരുന്നു. എന്നാലിപ്പോള്‍ 17. 5 മില്യണ്‍ ഫോളോവേഴ്സിലേക്ക് അത് കുത്തനെ ഉയര്‍ന്നു. സഞ്ജുവിന് പിന്നിലായത് ദുല്‍ഖര്‍ സല്‍മാനും അനുപമ പരമേശ്വരനും. നാലാം സ്ഥാനത്തുള്ള ദുല്‍ഖറിന് 15.9 മില്യണ്‍ ഫോളോവേഴ്സാണുള്ളത്. അനുപമയ്ക്ക് 16.6 ഫോളോവേഴ്സും. കീര്‍ത്തി സുരേഷ് ആണ് ഒന്നാം സ്ഥാനത്ത്. […]
Read more

ഗണേഷ് കുമാര്‍ പുറത്തേക്കോ? മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിശദീകരിക്കും

തിരുവനന്തപുരം: വിവാദങ്ങള്‍ കൊഴുക്കുന്നതില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സിപിഐഎം കടുത്ത നടപടിയിലേക്കെന്ന് സൂചന. ഭാര്യ ബിന്ദു മേനോന്റെ ആരോപണങ്ങളെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ ഗണേഷ് കുമാര്‍ ഇന്നലെ സിപിഐഎം നേതാക്കളെ ഫോണില്‍ വിളിച്ചിരുന്നു. കുടുംബപരമായ പ്രശ്നങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മന്ത്രി പറഞ്ഞെങ്കിലും ഗാര്‍ഹിക പീഡനമകടക്കം ആരോപണങ്ങളുള്ളതിനാല്‍ നിസാരമായി തള്ളിക്കളയാന്‍ പാര്‍ട്ടിക്കുമാവില്ല. ഗണേഷ് കുമാറിന്റെ വിശദീകരണം സിപിഐഎമ്മിന് തൃപ്തികരമല്ല. ഈ സാഹചര്യത്തില്‍ കടുത്ത തീരുമാനം പാര്‍ട്ടി എടുക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ […]
Read more

ചേട്ടന്‍ നാട്ടിലെത്തി; വിമാനത്താവളത്തില്‍ വന്‍ സ്വീകരണം- Video

തിരുവനന്തപുരം: ഇന്ത്യയുടെ ലോകകപ്പ് ഹീറോ സഞ്ജു സാംസണ്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സഞ്ജു തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. പ്രിയ താരത്തെ സ്വീകരിക്കാന്‍ ആയിരങ്ങള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. മന്ത്രി വി ശിവന്‍കുട്ടി, എംപി എ എ റഹീം എന്നിവരും സഞ്ജുവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വരും ദിവസങ്ങളില്‍ വലിയ സ്വീകരണങ്ങള്‍ സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും. തിരുവനന്തപുരത്തായിരിക്കും സ്വീകരണം നല്‍കുകയെന്ന് ശിവന്‍കുട്ടി അറിയിച്ചു. നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥന കൊണ്ടാണ് ഇത് സാധ്യമായതെന്ന് സഞ്ജു പ്രതികരിച്ചു.
Read more

ചെറുപ്പത്തിലേ മുടി കൊഴിയുന്നുണ്ടോ? ഈ ശീലങ്ങള്‍ മാറ്റണം

പുരുഷന്മാരിലെ മുടികൊഴിച്ചിലിന് പലപ്പോഴും ജീവിതശൈലിയാകും പ്രധാന കാരണം. ചില സാധാരണ തെറ്റുകള്‍ തിരുത്തിയാല്‍ ഒരു പരിധി വരെ മുടികൊഴിച്ചില്‍ പിടിച്ചു നിര്‍ത്താം. ഉറക്കക്കുറവ് ആവശ്യത്തിന് ഉറക്കം ലഭിക്കാതെയാകുമ്പോള്‍ മുടി കൊഴിയും. നമ്മള്‍ ഉറങ്ങുമ്പോള്‍ ശരീരം സ്വയം റിപ്പയര്‍ ചെയ്യുകയും രോമകൂപങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഉറക്കമില്ലാതെയാകുമ്പോള്‍ മുടിയുടെ ആരോഗ്യത്തേയും അത് ബാധിക്കും പുകവലിയും മദ്യപാനവും ശരീരത്തിന് മാത്രമല്ല, മുടിക്കും വളരെ ദോഷമാണ് പുകവലിയും മദ്യപാനവും.ഈ ശീലങ്ങള്‍ തലയോട്ടിയിലേക്കുള്ള രക്തചംക്രമണത്തെ ബാധിക്കുന്നു. മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ഓക്‌സിജനും […]
Read more

ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെതിരെയുള്ള ഭാര്യ ബിന്ദു മേനോന്റെ പരാതിയില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും പൊലീസ് ഇടപെടേണ്ട സാഹചര്യമുണ്ടായിരുന്നെങ്കില്‍ ഇടപെടണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളെയല്ല, മുഖ്യമന്ത്രിയെ തന്നെ വിളിച്ച് കാര്യം പറയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read more

ഒടുവില്‍ ചൈന ഇറങ്ങുന്നു; ഇസ്രയേലിന് മുന്നറിയിപ്പ്

ബെയ്ജിങ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നിര്‍ണായക നീക്കവുമായി ചൈന. ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനേയിയെ ലക്ഷ്യം വെക്കുന്ന ഏത് ശ്രമത്തേയും എതിര്‍ക്കുമെന്ന് ചൈന അറിയിച്ചു. ഖമനേയിയുടെ നിയമനം ഇറാന്റെ ആഭ്യന്തര കാര്യമാണ്. ആ രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കണം. അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നുമാണ് ചൈനയുടെ മുന്നറിയിപ്പ്. യുദ്ധത്തില്‍ ആദ്യമായാണ് സമദൂര നിലപാട് വെടിഞ്ഞ് ചൈന ശക്തമായ നിലപാട് അറിയിച്ചിരിക്കുന്നത്. ഇത് ഇസ്രയേലിനുള്ള മുന്നറിയിപ്പായാണ് നിരീക്ഷകര്‍ കാണുന്നത്.
Read more

കേരളം പിടിക്കാന്‍ മോദി വരുന്നു; താമര വേരുറപ്പിക്കുമോ ഇത്തവണ?

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തെ, ഇവിടുത്തെ മൂന്ന് മുന്നണികളേയും സംബന്ധിച്ച് പല കാരണങ്ങളാല്‍ വളരെ നിര്‍ണായകമാണ്. ഭരണവിരുദ്ധ വികാരമില്ലെന്നും ജനങ്ങള്‍ ഇപ്പോഴും തങ്ങള്‍ക്കൊപ്പമെന്നും തെളിയിക്കേണ്ട ബാധ്യത സിപിഎമ്മിന് കിടക്കുമ്പോള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇതൊരു നിലനില്‍പ്പിന്റെ പോരാട്ടമാണ്. ഒരു തോല്‍വി കൂടി താങ്ങാനുള്ള ബാല്യം തങ്ങള്‍ക്കില്ലെന്ന് കുറച്ച് കോണ്‍ഗ്രസുകാര്‍ക്കും ബാക്കി ജനങ്ങള്‍ക്കും നല്ല ബോധ്യമുണ്ട്. ഇനി ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ കാര്യം വന്നാല്‍, അവര്‍ക്കിത് അഭിമാനത്തിന്റെ പോരാട്ടമാകുന്നു. കേന്ദ്രം അടക്കിഭരിച്ചിട്ടും ബാലികേറാമലയായ കൊച്ചു കേരളത്തെ ഇനിയെങ്കിലും വരുതിയിലാക്കാനായില്ലെങ്കില്‍ ഇനിയെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer