Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

ചിക്കന്‍ ബിരിയാണി, മലബാര്‍ ചിക്കന്‍ കറി, നെയ്‌ച്ചോര്‍…. വന്ദേഭാരതില്‍ പുതിയ മെനു

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന കാസര്‍കോട് – മംഗളൂരു വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മൂന്നു തരത്തിലുള്ള മെനുവാണ് വിവിധ ദിവസങ്ങളിലുള്ള യാത്രക്കാര്‍ക്ക് ലഭിക്കുക. ഉച്ച- രാത്രി ഭക്ഷണത്തിനുള്ള വെജിറ്റേറിയന്‍ മെനു നെയ്ച്ചോര്‍, ഗോതമ്പ് പൊറോട്ട, പരിപ്പുകറി, തോരന്‍, ഫ്രൂട്ട് ട്രൈഫൂല്‍മട്ടയരി ചോറ്, രണ്ട് ചപ്പാത്തി, തീയല്‍, വറുത്തരച്ച വെജ് കറി, അടപ്രഥമന്‍വെജ് ബിരിയാണി, മലബാര്‍ പൊറോട്ട, ഗ്രീന്‍പീസ് (പാല്‍ പിഴിഞ്ഞ കറി), പൊട്ടറ്റോ മസാല, സേമിയ പായസം. നോണ്‍വെജ് നെയ്ച്ചോറിനൊപ്പം വറുത്തരച്ച ചിക്കന്‍ കറിമട്ടയരി […]
Read more

ആന്റണി രാജുവിന്റെ ഭാവി ഇന്നറിയാം; ശിക്ഷാവിധി മരവിപ്പിച്ചാല്‍ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന്റെ ഭാവി ഇന്നറിയാം. ശിക്ഷാവിധി മരവിപ്പിച്ചാല്‍ ആന്റണി രാജുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ച് സിപിഐഎം. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീല്‍ ഇന്നാണ് കോടതി പരിഗണിക്കുക. കഴിഞ്ഞ ദിവസം കേസില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. തിരുവനന്തപുരത്ത് ആന്റണി രാജുവിന് മാത്രമാണ് വിജയസാധ്യത എന്നത് സിപിഎം പരിഗണിക്കും. പ്രചാരണങ്ങളെ ഒറ്റക്കെട്ടായി നേരിടാനും മുന്നണി തീരുമാനിച്ചു. വിധി അനുകൂലമാണെങ്കില്‍ മത്സരിപ്പിക്കാമെന്ന് സിപിഐഎം ആന്റണി രാജുവിനെ അറിയിച്ചിട്ടുമുണ്ട്.
Read more

ആര്‍ച്ചറോ, ഏത് ആര്‍ച്ചര്‍…. തീര്‍ക്കാന്‍ വന്നവനെ നിലംതൊടാതെ പറത്തി സഞ്ജു

മുംബൈ: ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ സെമി ഫൈനലില്‍ ഇന്ത്യ ജയിച്ചു എന്നതിനൊപ്പം മറ്റൊരു മധുര പ്രതികാരത്തിനും വേദി സാക്ഷിയായി. പേസര്‍ ജോഫ്രെ ആര്‍ച്ചര്‍ക്ക് എതിരെ മോശം റെക്കോര്‍ഡുള്ള സഞ്ജു സാംസണ്‍ പക്ഷെ ഇന്നലെ അദ്ദേഹത്തിനെതിരെ കത്തിപ്പടരുന്ന കാഴ്ച്ചയാണ് കണ്ടത്. സഞ്ജുവിനെ സ്ഥിരം വീഴ്ത്തുന്ന ഷോര്‍ട്ട് പിച്ച് പന്തുകളുമായി തന്നെയാണ് ഇന്നലേയും ആര്‍ച്ചര്‍ എത്തിയത്. എന്നാല്‍ കഥ മറ്റൊന്നായിരുന്നു. ആര്‍ച്ചര്‍ എറിഞ്ഞ രണ്ടോവറില്‍ കൂടി മൂന്ന് ഫോറുകളും രണ്ട് സിക്‌സറുകളുമാണ് സഞ്ജു അടിച്ചു കൂട്ടിയത്. 26 റണ്‍സാണ് […]
Read more

ഗ്രൂപ്പ് പോര് തെരുവിലേക്കും; അബിന്‍ വര്‍ക്കിയെ വേണ്ടെന്ന് പോസ്റ്റര്‍

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരുകള്‍ മുറുകുന്നു. ആറന്മുള മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ‘അബിന്‍ വര്‍ക്കിയെ പത്തനംതിട്ടയില്‍ വേണ്ട’ എന്ന വാചകങ്ങളുമായാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആറന്മുള, ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി തുടങ്ങിയ വിവിധ സ്ഥലങ്ങളിലും പത്തനംതിട്ട ഡിസിസി ഓഫീസ്, പ്രസ് ക്ലബ് പരിസരം എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അബിന്‍ വര്‍ക്കിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം […]
Read more

ഇനിയെങ്കിലും മാറിക്കൂടെയെന്ന് യുവനിര, ഒഴിയില്ലെന്ന് ശശീന്ദ്രനും; NCPയിലെ ഗ്രൂപ്പ് നാടകങ്ങള്‍

നേതാക്കള്‍ ഒരു വഴിക്ക്, അണികള്‍ മറ്റൊരു വഴിക്ക്.. തങ്ങള്‍ തീരുമാനിക്കുന്ന വഴിയേ അണികള്‍ നീങ്ങണമെന്ന് തലമുതിര്‍ന്ന നേതാക്കള്‍ വാശിപിടിക്കുമ്പോള്‍ ഏഴ് തവണ മത്സരിച്ചവരൊക്കെ, അത് മന്ത്രിയായാലും, ഒന്ന് മാറിത്തരാമോയെന്ന് പാര്‍ട്ടിയിലെ യുവനിരയും ചോദിച്ചുതുടങ്ങി. അതിന് ദേശിയ വര്‍ക്കിങ് പ്രസിഡന്റ് പിസി ചാക്കോയുടെ പരോക്ഷ പിന്തുണയും. ഇതാണ് നിലവില്‍ കേരളത്തിലെ എന്‍സിപിയുടെ അവസ്ഥയെന്ന് പറയാം. പഴയ വിശ്വസ്തന്‍ തന്നെ പാളയത്തില്‍ പടയൊരുക്കുന്ന വെല്ലുവിളി ഒരുവശത്ത്. ഈ വിഭാഗീയതകള്‍ മടുത്ത് മുന്നണിയില്‍ നിന്ന് ആകെ കിട്ടുന്ന മൂന്ന് സീറ്റിലൊരെണ്ണം സിപിഎം […]
Read more

ഇറാന്‍ ഒന്ന് തീര്‍ന്നോട്ടെ, അടുത്തത് ക്യൂബ… ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഇറാനിലെ സൈനിക നീക്കം പുരോഗമിക്കുന്നതിനിടെ അടുത്ത ലക്ഷ്യം വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ ചടങ്ങില്‍ സംബന്ധിക്കുമ്പോഴാണ് ക്യൂബയെ ലക്ഷ്യമിട്ട് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയത്. ക്യൂബയില്‍ നടപ്പിലാക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്നാണ് വൈറ്റ് ഹൗസിലെ ചടങ്ങില്‍ ട്രംപ് വീണ്ടും വ്യക്തമാക്കിയത്. വെനസ്വേലയിലെ സൈനിക നടപടിക്ക് പിന്നാലെ അടുത്തത് ക്യൂബയായിരിക്കും എന്ന ആശങ്ക നേരത്തേയുണ്ടായിരുന്നു.
Read more

വിറപ്പിച്ച് ബെതല്‍, സഞ്ജുവിന്റെ മാസ്റ്റര്‍ ക്ലാസ്; ഇന്ത്യ ഫൈനലിലേക്ക്

മുംബൈ: ജേക്കബ് ബെതലിന്റെയും ഇംഗ്ലണ്ട് ടീമിന്റെയും പോരാട്ട വീര്യത്തിന് മുന്നില്‍ ഒന്ന് വിറച്ചെങ്കിലും അവസാന നിമിഷം തിരിച്ചടിച്ച് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലേക്ക്. ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വെറും 7 റണ്‍സ് ജയം. 48 പന്തില്‍ നിന്ന് ഏഴു സിക്സും എട്ട് ഫോറുമടക്കം 105 റണ്‍സെടുത്ത ബെത്തല്‍ അവസാന ഓവറിലാണ് പുറത്തായത്. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് ജയിക്കുമെന്ന് ഉറപ്പിച്ചതാണ്. ജസ്പ്രീത് ബുംറയുടെ […]
Read more

വെടിക്കെട്ട് തുടക്കം നല്‍കി സഞ്ജു; ലക്ഷ്യം കൂറ്റന്‍ സ്‌കോര്‍

മുംബൈ: ടി20 ലോകകപ്പ് രണ്ടാം സെമി ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശമല്ലാത്ത തുടക്കം. അഭിഷേക് ശര്‍മ്മയെ തുടക്കത്തിലെ നഷ്ടപ്പെട്ടെങ്കിലും മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസന്റെ വെടിക്കെട്ട് പവര്‍പ്ലേയില്‍ ഭേദപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെ എത്തിക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 6 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ്. 20 പന്തില്‍ 41 റണ്‍സുമായി സഞ്ജുവും 16 റണ്‍സോടെ ഇഷാന്‍ കിഷനുമാണ് ക്രീസില്‍.
Read more

നിര്‍ദേശം അനുസരിച്ചില്ല; കാലടി സര്‍വകലാശാല വിസിയെ നീക്കി ഗര്‍ണര്‍

കാലടി: കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ നടപടിയുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വിസി ഡോ. കെകെ ഗീതാകുമാരിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി പകരം സാങ്കേതിക സര്‍വകലാശാല വിസി ഡോ.സിസാ തോമസ് സംസ്‌കൃത സര്‍വകലാശാലയുടെ അധിക ചുമതല നല്‍കി. ബിഎഫ്എ തോറ്റ വിദ്യാര്‍ഥിക്ക് എംഎഫ് എ പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ടതാണ് നടപടി. തോറ്റ ബിഎഫ്എ വിദ്യാര്‍ത്ഥിയെ പാസാക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവര്‍ണരുടെ ഉത്തരവ് നടപ്പാക്കാന്‍ വിസി വിസമ്മതിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാനും വിശദീകരണം നല്‍കാനും […]
Read more

താരം മോശമായി പെരുമാറി, നിലവിളിച്ച് ജീവനക്കാരി; പാക് ടീമിന് നാണക്കേട്

ഇസ്ലാമാബാദ്: ടി20 ലോകകപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്ഥാന്‍ ടീമിനെ നാണംകെടുത്തുന്ന പുതിയ വാര്‍ത്തകള്‍ വരുന്നു. ലോകകപ്പിനിടെ ശ്രീലങ്കയിലെ ഹോട്ടല്‍ ജീവനക്കാരിയോട് പാക് താരം മോശമായി പെരുമാറിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ എട്ട് റൗണ്ടില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന അവസാന മത്സരത്തിനു മുന്‍പാണ് സംഭവം. താരത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. താരത്തിനെതിരെ വമ്പന്‍ തുക പിഴ ഈടാക്കിയെന്നാണ് റിപ്പോര്‍ട്ട്. കാന്‍ഡിയിലെ ഹോട്ടല്‍ ഗോള്‍ഡന്‍ ക്രൗണിലെ ജീവനക്കാരിയോടാണ് താരം മോശമായി പെരുമാറിയത്. ഹൗസ് കീപ്പിങ് വിഭാഗത്തിലെ ജീവനക്കാരി നിലവിളിച്ച് ഓടിയെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer