Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

പീഡനക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങി, പിന്നാലെ 15കാരനെ പീഡിപ്പിച്ചു

തിരുവനന്തപുരം: മനോരോഗിയായ യുവതിയെ പീഡിച്ച കേസില്‍ ഏഴ് വര്‍ഷത്തെ ശിക്ഷ അനുഭവിച്ച് പുറത്തിറയ പ്രതി പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസില്‍ വീണ്ടും ജയിലില്‍. മുട്ടത്തറ സ്വദേശി ജയകുമാറിനെ (65) ഏഴ് വര്‍ഷം കഠിന തടവിനാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 2025 ഏപ്രില്‍ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. തനിച്ച് നടന്നുപോകുകയായിരുന്ന കുട്ടിയെ വഴിയരികില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. 2012ല്‍ ഇതേ പ്രതി ഒരു മനോരോഗിയായ യുവതിയെ പീഡിപ്പിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതാണ്.
Read more

സംസ്ഥാനത്ത് 523 പുതിയ തസ്തികകള്‍; ജോലി അന്വേഷിക്കുന്നവര്‍ക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 523 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 436 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികകളും പിഎസ്സിയില്‍ 35 തസ്തികകളും ജുഡീഷ്യറിയില്‍ 52 തസ്തികകളുമാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-II താല്‍ക്കാലിക തസ്തികകള്‍ നിലവിലില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളിലാണ് പുതിയ തസ്തികകള്‍ വരുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കരാര്‍ അടിസ്ഥാനത്തിലാണ് പുതിയ നിയമനം. അഡ്മിനിസ്‌ട്രേഷന്‍: ജോയിന്റ് സെക്രട്ടറി (1), അണ്ടര്‍ സെക്രട്ടറി (3), സെക്ഷന്‍ ഓഫീസര്‍ (6), […]
Read more

‘ശരീരം അത്രയ്ക്ക് അങ്ങോട്ട് സൂം ചെയ്യേണ്ട’; പ്രതികരിച്ച് നടിമാര്‍

ബെംഗളുരൂ: സിനിമാ പ്രമോഷന്‍ പരിപാടികളിലും ഉദ്ഘാടന വേളകളിലും മറ്റ് പൊതുപരിപാടികളിലും വനിതാ താരങ്ങളെ മോശമായ രീതിയില്‍ ചിത്രീകരിച്ച് വീഡിയോ ഇറക്കുന്ന പാപ്പരാസികള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ നടി സപ്തമി ഗൗഡ അടക്കുമുള്ള താരങ്ങള്‍ രംഗത്ത്. തെലുങ്ക്, കന്നഡ സിനിമാ മേഖലയിലെ നിരവധി നടിമാരാണ് ക്യാപയിനില്‍ പങ്കെടുത്തത്. സിനിമാ പ്രമോഷനുകള്‍ക്കോ പൊതുചടങ്ങുകള്‍ക്കോ എത്തുന്ന നടിമാരുടെ വസ്ത്രധാരണത്തെയും ശരീരഭാഗങ്ങളെയും ലക്ഷ്യം വെച്ച് അനാവശ്യമായി സൂം ചെയ്ത് വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. വ്യൂസിനും ലൈക്കിനും വേണ്ടി മാന്യതയുടെ […]
Read more

കേരളത്തില്‍ പകല്‍ ചൂട് കൂടുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുന്നു. പകല്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുക. ചൂട് കൂടുന്നതിനാല്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ശ്രദ്ധിക്കണം. ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത […]
Read more

ഇറാനെ ഇളക്കിമറിച്ച ഒരു പെണ്‍കുട്ടി; മരണം കൊണ്ട് വിപ്ലവം രചിച്ച മഹ്‌സ അമിനി

പശ്ചിമേഷ്യയിലാകെ യുദ്ധഭീതം കൊടുമ്പിരി കൊള്ളുകയാണ്. യുദ്ധം തുടങ്ങിയ അന്ന് മുതല്‍ ഇറാനുമായി ബന്ധപ്പെട്ട് നമ്മള്‍ സ്ഥിരമായി കേള്‍ക്കുന്ന ചില പേരുകളും സംഭവങ്ങളുമുണ്ട്- ആയത്തുള്ള അലി ഖമനേയി, മകന്‍ മൊജ്തബ ഹൊസൈനി, ഇറാനിയന്‍ വിപ്ലവം, ജിന മഹ്‌സ അമിനി…. അതെ, ഇറാനെന്ന മഹാരാഷ്ട്രത്തിന്റെ ചരിത്രത്തില്‍ തന്റേതായ ഇടം സൃഷ്ടിച്ചെടുത്ത ഒരു 22കാരി പെണ്‍കുട്ടി- ജിന മഹ്‌സ അമിനി. ഇപ്പോള്‍ ഇറാന്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ് ആ പേരും അതുണ്ടാക്കിയ വിപ്ലവവും. ഒരുപക്ഷേ കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി […]
Read more

ആറ്റംബോംബിനേക്കാള്‍ അപകടകാരി; ‘ഡൂംസ് ഡേ’ പരീക്ഷിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പുതിയ നീക്കവുമായി അമേരിക്ക. ആണവ ആയുധം വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ മിനട്ട്മാന്‍ -3 പരീക്ഷിച്ച് യുഎസ്. കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രി മിസൈല്‍ വിക്ഷേപിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഡൂംസ്ഡേ’ മിസൈല്‍ എന്നാണ് മിനട്ട്മാന്‍ -3 അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് പ്രയോഗിച്ച ആറ്റംബോംബിനേക്കാള്‍ 20 മടങ്ങ് പ്രഹരശേഷിയുള്ള ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ഏകദേശം 10,000 […]
Read more

ഭക്ഷണ അലര്‍ജികള്‍ നിസ്സാരമല്ല; എങ്ങനെ കണ്ടെത്താം?

കഴിഞ്ഞ ദിവസം ഞണ്ട് കഴിച്ച ഒരാള്‍ മരിച്ച വാര്‍ത്ത വന്നിരുന്നു. നമ്മുടെ രോഗപ്രതിരോധ സംവിധാനം ചില ഭക്ഷണങ്ങളിലെ പ്രോട്ടീനുകളോട് അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി ആയി മാറുന്നത്. ഏത് പ്രായക്കാരിലും അലര്‍ജി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. പാല്‍, മുട്ട, ഗോതമ്പ്, കടല്‍ വിഭവങ്ങള്‍, നട്‌സ് തുടങ്ങിയവയാണ് കൂടുതലും ആളുകളില്‍ അലര്‍ജിയുണ്ടാക്കുന്നത്. സാധാരണ ചര്‍മത്തില്‍ ചുവന്ന് തടിച്ചു വരുന്നതു മാത്രമല്ല, ഭക്ഷണ അലര്‍ജികള്‍ ജീവന്‍ തന്നെ അപഹരിക്കാം. അലര്‍ജി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കാം. ലക്ഷണങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യാസപ്പെടിരിക്കാം. തുമ്മല്‍, […]
Read more

‘ഞങ്ങളാണ് കമ്മ്യൂണിസ്റ്റുകള്‍’; സിപിഎമ്മിനും ജില്ലാ സെക്രട്ടറിക്കുമെതിരെ പികെ ശശി

ഒറ്റപ്പാലം: തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സിപിഎമ്മിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് പി.കെ.ശശി പാലക്കാട്ട് വിമതരുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ‘ഇത് വിമതരുടെ കണ്‍വെന്‍ഷനല്ല, ആത്മാഭിമാനമുള്ള കമ്യൂണിസ്റ്റുകളുടെ കൂട്ടമാണ്’ എന്ന് പറഞ്ഞ അദ്ദേഹം ആഗ്രഹിച്ചിട്ടല്ല, പാര്‍ട്ടി ഞങ്ങളെ ഇവിടെ എത്തിച്ചതാണെന്നും പറഞ്ഞു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെ ശശി ആഞ്ഞടിച്ചു. സ്പിരിറ്റ് കച്ചവടക്കാരനാണ് ജില്ലാ സെക്രട്ടറിയെന്നായിരുന്നു ആരോപണം. ജില്ലാ കമ്മിറ്റിയിലെ ഏഴ് അംഗങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് പി.കെ.ശശി അവകാശപ്പെട്ടു. നല്ല സന്ദര്‍ഭം നോക്കി ഒപ്പമെത്തുമെന്ന് അവര്‍ ഉറപ്പ് നല്‍കിയതായും […]
Read more

പറഞ്ഞത് പരിഭവങ്ങള്‍; സുധാകരനെ ചേര്‍ത്ത് പിടിച്ച് എംഎ ബേബി

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരേയും പാര്‍ട്ടി സെക്രട്ടറിക്കെതിരേയും വിമര്‍ശനങ്ങള്‍ ഉന്നയിച്ച ജി സുധാകരനെ പിന്തുണച്ച് ജനറല്‍ സെക്രട്ടറി എംഎ ബേബി രംഗത്ത്. സുധാകരന്‍ പാര്‍ട്ടിയുടെ കരുത്താണെന്നും അദ്ദേഹത്തില്‍ നിന്ന് പാര്‍ട്ടിക്ക് ദോഷമുണ്ടാകുന്ന ഒന്നും സംഭവിക്കില്ലെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ചില പരിഭവങ്ങള്‍ പറഞ്ഞുവെന്ന് മാത്രം. മാധ്യമങ്ങള്‍ പ്രശ്‌നമുണ്ടാക്കേണ്ട. നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ജി സുധാകരന്റെ കഴിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തും. താനടക്കമുള്ള നേതാക്കള്‍ അദ്ദേഹവുമായി സംസാരിക്കുന്നുണ്ടെന്നും എംഎ ബേബി പറഞ്ഞു. ഇന്നലെയാണ് സിപിഎമ്മിനെതിരെ കടുത്ത ഭാഷയില്‍ സുധാകരന്‍ രംഗത്തെത്തിയത്.
Read more

ഖമനേയി മരിച്ചിട്ടില്ല, സഹാറ മരുഭൂമിയില്‍ കണ്ടു? സത്യമറിയാം- Fact Check

ടെഹ്‌റാന്‍: ശനിയാഴ്ച്ചയാണ് ഇസ്രയേല്‍-അമേരിക്ക സംയുക്താക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നത്. പിന്നാലെ ഇറാനും ഇത് സ്ഥിരീകരിച്ചു. രാജ്യത്ത് ഖമനേയിക്ക് പിന്‍ഗാമിയേയും പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനിടയിലാണ് ഖമനേയി മരിച്ചിട്ടില്ലെന്നും ആഫ്രിക്കയിലെ സഹാറ മരുഭൂമി പ്രദേശത്ത്‌വച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തെ കണ്ടു എന്ന വാദത്തോടെ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളടക്കം പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഈ ഫോട്ടോകള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയില്‍ ഇത് ഇപ്പോഴത്തേതല്ലെന്ന് കണ്ടെത്തി. അയത്തുള്ള അലി ഖമനേയിയുടെ ഈ ചിത്രങ്ങള്‍ 2014ലെ ആണ്. […]
Read more

Recent News

Advertisement
WhiteswanTV Footer