Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

‘യുവാക്കള്‍ വിദേശത്തേക്ക് പോകുന്നത് കൊണ്ടാണ് ശിശുമരണ നിരക്ക് കുറവ്’

തിരുവനന്തപുരം: കേരളത്തിലെ ശിശുമരണ നിരക്ക് കുറവായതിനെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാകുന്നു. യുവജനങ്ങള്‍ വന്‍തോതില്‍ വിദേശത്തേക്ക് പോകുന്നത് കൊണ്ടാണ് കേരളത്തില്‍ ശിശുമരണ നിരക്ക് കുറയാന്‍ കാരണമായതെന്ന് അദ്ദേഹം പറയുന്നു. ഫെബ്രുവരി 24ന് മനോരമ ഇയര്‍ബുക്ക് സംഘടിപ്പിച്ച കേരള ഡവലപ്മെന്റ് സമ്മിറ്റ് 2026ല്‍ അദ്ദേഹം പറയുന്നതിന്റെ വീഡിയോ പുറത്തായതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘ഒരു രാഷ്ട്രീയ നേതാവ് ഒരു പോഡ്കാസ്റ്റില്‍ ഇരുന്ന് വളരെ അഭിമാനത്തോടെ പറയുകയാണ്. കേരളത്തില്‍ ശിശുമരണനിരക്ക് വളരെ കുറവാണെന്ന്.പക്ഷെ […]
Read more

അമിത വേഗത്തില്‍ ഡ്രൈവിങ്; ധോണിക്ക് പിഴയിട്ട് ട്രാഫിക് പൊലീസ്

റാഞ്ചി: അമിത വേഗത്തില്‍ വാഹനമോടിച്ചതിന് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിക്ക് പിഴയിട്ട് ട്രാഫിക് പൊലീസ്. 1000 രൂപയാണ് പിഴയിട്ടത്. വേഗ പരിധി ലംഘിച്ചതോടെ നഗരത്തിലെ ഓട്ടോമേറ്റഡ് ട്രാഫിക് നിരീക്ഷണ സംവിധാനത്തിലാണ് താരത്തിന്റെ വാഹനം കുടുങ്ങിയത്. ഏത് വാഹനമാണ് ഓടിച്ചിരുന്നതെന്ന് വ്യക്തമല്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ധോനി മറ്റൊരു നിയമപ്രശ്‌നവും നേരിട്ടിരുന്നു. റാഞ്ചിയിലെ ഒരു താമസ സ്ഥലത്തിന്റെ തെറ്റായ ഉപയോഗത്തെ സംബന്ധിച്ച് ഝാര്‍ഖണ്ഡ് സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡില്‍ നിന്ന് അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചിരുന്നു.
Read more

ഇന്ത്യയില്‍ തരംഗമാകാന്‍ പുത്തന്‍ വെസ്പ; അറിയാം വിലയും ഫീച്ചറുകളും

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ വിപണിയെ കീഴടക്കാന്‍ ഏറ്റവും പുതിയ മോഡല്‍ അവതരിപ്പിച്ച് ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ വെസ്പ. ഒഫീസിന 8 സ്പെഷ്യല്‍ സീരീസ് എന്ന പേരിലെത്തിയിരിക്കുന്ന പുതിയ മോഡലിന് 1.34 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില. 125 സിസി, 150 സിസി മോഡലുകളാണ് വിപണിയില്‍ എത്തുക. വെസ്പയുടെ നിരയില്‍ നിലവില്‍ ലഭ്യമായ ജനപ്രിയമായ 125 സിസി, 150 സിസി എഞ്ചിന്‍ ഓപ്ഷനുകള്‍ക്കൊപ്പമാണ് സ്‌കൂട്ടര്‍ എത്തുന്നത്. 125 സിസി മോഡലുകളില്‍ എഞ്ചിന് 7,100 ആര്‍പിഎമ്മില്‍ 9.3 […]
Read more

ഈഡനിലെ അഴിഞ്ഞാട്ടം; റാങ്കിങ്ങില്‍ റെക്കോര്‍ഡ് കുതിപ്പുമായി സഞ്ജു

മുംബൈ: ഐസിസി ടി20 റാങ്കിങ്ങില്‍ റെക്കോര്‍ഡ് കുതിപ്പ് നടത്തി മലയാളി താരം സഞ്ജു സാംസണ്‍. സൂപ്പര്‍ 9 പോരാട്ടങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെ ഐസിസി ഇറക്കിയ റാങ്കിങ്ങില്‍ ഒറ്റയടിക്ക് 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു 40-ാം സ്ഥാനത്തെത്തി. അവാസന മത്സരത്തില്‍ കൊല്‍ക്കത്തയില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടത്തിയ ഐതിഹാസിക പോരാട്ടമാണ് സഞ്ജുവിന് തുണയായത്. ഇപ്പോഴും അഭിഷേക് ശര്‍മ്മ തന്നെയാണ് ഒന്നാമത്.
Read more

ബല്‍റാമിന്റെ ഏകാധിപത്യവും പുതിയ ഗ്രൂപ്പ് കളികളും; കോണ്‍ഗ്രസില്‍ പടയൊരുക്കം

തെരഞ്ഞെടുപ്പിലേക്ക് ദൂരം കുറഞ്ഞു വരുന്നതിനൊപ്പം കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകളും തലപൊക്കി തുടങ്ങിയിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസുകളും പിന്നാലെ ഷാഫിയുടെ നോമിനിയായി രമേഷ് പിഷാരടിയുടെ വരുവും പുകിലുകളും നിറഞ്ഞ് കുറച്ച് ദിവസങ്ങളായി പാലക്കാട് ജില്ലയാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ തലവേദനകളിലൊന്ന്. ഒന്നിന് പുറകെ ഒന്നായി പുതിയ പ്രശ്‌നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഗ്രൂപ്പ് കളികളും പോരുകളും തൊഴുത്തില്‍ കുത്തുകളും പുത്തരിയല്ലാത്ത കോണ്‍ഗ്രസില്‍ പുതിയ നായകന്‍ മുന്‍ തൃത്താല എംഎല്‍എ വിടി ബല്‍റാമാണ്. ബല്‍റാം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നയാളാണെന്നും ഏകാധിപത്യ രീതിയാണ് […]
Read more

വെറുതെ വാരിത്തേക്കല്ലേ… ഷാംപൂ ഉപയോഗത്തിനും ഒരു കണക്കുണ്ട്

ഷാംപൂവും കണ്ടീഷണറും പ്രത്യേകിച്ച് കണക്കൊന്നുമില്ലാതെ ഉപയോഗിക്കുന്നവരാണോ? കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ ശിരോചര്‍മത്തില്‍ പുരട്ടിയാല്‍ മുടി കൊഴിയുമോ? ഇങ്ങനെ സംശയങ്ങള്‍ പലതാണ്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും സ്‌കാല്‍പ്പും തലമുടയും ഷാംപൂ വാഷ് ചെയ്യുന്നത് നല്ലതാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഷാംപൂ ഉപയോഗമാണ്. ഷാംപൂ ഒരിക്കലും വരണ്ട മുടിയില്‍ പുരട്ടരുത്. ഷാംപൂ ഉപയോഗിക്കുന്നതിന് മുന്‍പ് മുടി നന്നായി വെള്ളമൊഴിച്ച് കഴുകിയ ശേഷം. മഗ്ഗില്‍ അല്‍പം വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ അളവില്‍ ഷാംപൂ ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം സ്‌കാല്‍പ്പ് നല്ലതു പോലെ മസാജ് […]
Read more

RSS അജണ്ട ആരോപണത്തില്‍ മറുപടിയുമായി നന്ദഗോവിന്ദം ഭജന്‍

കൊച്ചി: തങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ ആര്‍എസ്എസ് അജണ്ടയുണ്ടോ എന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നന്ദഗോവിന്ദം ഭജന്‍ ബാന്റ്. അങ്ങനെയുണ്ടെന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ ഒരേ വിഭാഗം ആളുകളായിരിക്കണം ഞങ്ങളുടെ പാട്ടുകള്‍ കേള്‍ക്കുക. മലയാളികള്‍ വ്യത്യസ്തമായ കാര്യങ്ങളെ അംഗീകരിക്കുന്നവരാണ്. അതാണ് കാരണമെന്നാണ് തോന്നുന്നത്. അതല്ലാതെ ഒരു മതവിഭാഗം മാത്രം ഇവരെ പിന്തുണയ്ക്കണം എന്ന് പറഞ്ഞ് പിന്തുണയ്ക്കുന്നതായി തോന്നിയിട്ടില്ല” എന്ന് ഗായകര്‍ പറയുന്നു. ’25 വര്‍ഷമായി, ഇതൊക്കെ ഉണ്ടാകുന്നതിന് മുമ്പ് എന്ത് ചെയ്തിരുന്നുവോ അത് തന്നെയാണ് ഞങ്ങള്‍ ഇപ്പോഴും ചെയ്യുന്നത്. വ്യത്യാസമൊന്നും വന്നിട്ടില്ല. […]
Read more

വിജയ്-സംഗീത കേസ് ഒത്തുതീര്‍പ്പിലേക്ക്; 250 കോടി നല്‍കാമെന്ന് താരം

ചെന്നൈ: കഴിഞ്ഞ ദിവസമാണ് തമിഴ് സൂപ്പര്‍ താരം വിജയ്യും ഭാര്യ സംഗീത സ്വര്‍ണലിംഗവും 27 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത്. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉള്‍പ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. എന്നാല്‍ ഈ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ ഒരുങ്ങുകയാണ് താരം. സംഗീതയ്ക്കും മക്കളായ ജെയ്സണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവര്‍ക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായാണ് വിവിധ തമിഴ്മാധ്യമങ്ങള്‍ […]
Read more

പിതാവിനേക്കാള്‍ കര്‍ക്കശക്കാരന്‍; ആരാണ് മൊജ്തബ ഹുസൈനി?

വലിയൊരു രാഷ്ട്രിയ ഭരണമാറ്റത്തിനാണ് ഇറാന്‍ സാക്ഷ്യം വഹിക്കുന്നത്. നീണ്ട 36 വര്‍ഷം ഇളക്കമില്ലാതെയിരുന്ന രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തേക്ക് പുതിയൊരു മുഖമെത്തുകയാണ്. ആയത്തുല്ല അലി ഖമേനിയുടെ വധത്തെത്തുടര്‍ന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഹുസൈനി ഖമേനിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അന്തരിച്ച ഖമേനിയുടെ രണ്ടാമത്തെ മകനാണ് 56 കാരനായ മുജ്തബ. ഇറാനിലെ 88 അംഗ അസംബ്ലി ഓഫ് എക്സ്പെര്‍ട്സാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. ഇറാന്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ( ഐആര്‍ജിസി […]
Read more

ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങാന്‍ സബ്‌സിഡി; ആദ്യ 1000 പേര്‍ക്ക് ആനുകൂല്യം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്ക് 30,000 രൂപ സബ്സിഡി നല്‍കുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കുന്ന ആദ്യത്തെ 1000 പേര്‍ക്ക് സബ്‌സിഡി ലഭിക്കും. ഇതില്‍ 500 എണ്ണം മാര്‍ച്ച് 15-ന് മുന്‍പ് അപേക്ഷിക്കുന്ന വനിതകള്‍ക്ക് നല്‍കും. നിശ്ചിത സമയപരിധിക്കുള്ളില്‍ വനിതകളുടെ അപേക്ഷകള്‍ ലഭിച്ചിട്ടില്ലെങ്കില്‍ ഇതു പൊതുവിഭാഗത്തിലേക്ക് മാറ്റും.അപേക്ഷ സമര്‍പ്പിക്കാന്‍ സന്ദര്‍ശിക്കുക: https://transportservices.nic.in/KeralaEV/#/dashboard/service-info
Read more

Recent News

Advertisement
WhiteswanTV Footer