Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

ചോദ്യങ്ങളെല്ലാം ലളിതം, കുട്ടികള്‍ ഭയക്കേണ്ടതില്ല; SSLC പരീക്ഷയെ കുറിച്ച് ശിവന്‍കുട്ടി

തിരുവനന്തപുരം; ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാര്‍ ആണ്. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഈ വര്‍ഷത്തെ പരീക്ഷാ ഘടനയില്‍ ആശങ്കപ്പെടേണ്ട മാറ്റങ്ങളൊന്നുമില്ലെന്നും കുട്ടികള്‍ ഒന്നും ഭയപ്പെടേണ്ടതില്ലെന്നും ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു. 80 ശതമാനം ചോദ്യങ്ങളും ലളിതമോ ശരാശരി നിലവാരത്തിലുള്ളതോ ആയിരിക്കുമെന്നതിനാല്‍ എല്ലാ കുട്ടികള്‍ക്കും തങ്ങളുടെ കഴിവും അറിവും പ്രകടിപ്പിക്കാന്‍ സാധിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അനാവശ്യ ഭീതികളില്‍ പതറാതെ അധ്യാപകരുടെ നിര്‍ദ്ദേശങ്ങളും മാതൃകാ […]
Read more

ശശി ചാടിയാല്‍ മുട്ടോളം…. വിമത നീക്കത്തില്‍ സിപിഎം ഭയക്കേണ്ടതുണ്ടോ?

ആദ്യം ജി സുധാകരന്‍, പിന്നെ പികെ ശശി… തെരഞ്ഞെടുപ്പ് മൂക്കിന് തുമ്പിലെത്തി നില്‍ക്കെ കാലുമാറുന്ന നേതാക്കള്‍ സിപിഎമ്മിന് തെല്ലൊരു ക്ഷീണം നല്‍കുകയാണ്. സുധാകരന്റേത് വിമത ശബ്ദമാണെങ്കില്‍ പികെ ശശിയുടേത് കാല് മാറ്റം തന്നെയാണ്. എങ്കിലും പാര്‍ട്ടിക്കുള്ളില്‍ കാലങ്ങളേറെയായി അനഭിമതരായ, നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും വലിയ സ്വാധീനമില്ലാത്ത ഇരുവരുടേയും ചുവടുമാറ്റം സിപിഎമ്മിനെ അത്രകണ്ട് ബാധിക്കാനിടയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതും ലൈംഗീകാരോപണങ്ങളടക്കം നേരിട്ടിട്ടുള്ള ശശിയുടെ പോക്ക് ഒരുപക്ഷേ പഞ്ചാബി ഹൗസിലെ കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രം തിരിഞ്ഞു നടക്കുമ്പോള്‍ മനസില്‍ പറയുന്ന ഡയലോഗ് […]
Read more

വാങ്കഡെയില്‍ ഇന്ത്യയിറങ്ങുന്നു; ലക്ഷ്യം ഫൈനല്‍ മാത്രം, എതിരാളികള്‍ ഇംഗ്ലണ്ട്

മുംബൈ: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇടം തേടി ഇന്ത്യ ഇന്നിറങ്ങും. വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് തുടങ്ങുന്ന സെമിയില്‍ ഇംഗ്ലണ്ട് ആണ് എതിരാളികള്‍. ടി20യിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടം. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലേയും സെമി ഫൈനല്‍ പോരാട്ടം വീണ്ടും ആവര്‍ത്തിക്കുന്നു. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ആവേശ ജയം നേടിയാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. മൂന്നാം തവണയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും സെമി ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇരു […]
Read more

ഈഡനില്‍ ഫിന്‍ അലന്‍ വെടിക്കെട്ട്; ന്യൂസിലന്‍ഡ് ഫൈനലില്‍

കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്. റെക്കോഡ് വേഗത്തില്‍ സെഞ്ചുറി നേടിയ ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അലന്റെ കരുത്തിലാണ് കിവീസിന്റെ ജയം. 33 പന്തില്‍ പുറത്താവാതെ 100 റണ്‍സണ് അലന്‍ നേടിയത്. അലന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഫൈനല്‍ പ്രവേശനം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മാര്‍കോ ജാന്‍സന്റെ (30 പന്തില്‍ പുറത്താവാതെ 55) പ്രകടനമാണ് മാന്യമായ […]
Read more

വരുന്നു മുട്ടന്‍ പണി; ഡ്രൈവിങ് ലൈസന്‍സില്‍ വലിയ മാറ്റം

ന്യൂ ഡല്‍ഹി: ട്രാഫിക് നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ കൂടുതല്‍ കാര്യക്ഷമത വരുത്തുന്നതിനുമായി വിദേശ രാജ്യങ്ങളിലേതിന് സമാനമായി പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. റോഡ് സുരക്ഷയുടെ ആവശ്യകത ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത കോണ്‍ക്ലേവ് ഫോര്‍ റോഡ് സേഫ്റ്റിയില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഓരോ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഓരോ പോയിന്റ് വീതം നഷ്ടമാകും. നിശ്ചിത പരിധിക്ക് മുകളില്‍ പോയിന്റുകള്‍ നഷ്ടമായാല്‍ ആറ് മാസത്തേക്ക് ഈ […]
Read more

പെരുന്നാള്‍ കളറാക്കാന്‍ ‘റംസാന്‍ നിലാവ്’ കിറ്റുമായി സപ്ലൈകോ

തിരുവനന്തപുരം: റംസാന്‍ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാന്‍ നിലാവ് എന്ന് പേരിട്ടിരിക്കുന്ന കിറ്റില്‍ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സപ്ലൈകോയില്‍ നിന്ന് ഈ കിറ്റ് 786 രൂപയ്ക്ക് ലഭിക്കും. ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കന്‍ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50 ഗ്രാം കുരുമുളകുപൊടി, ഒരു കിലോ വീതം റവ, പഞ്ചസാര, 250 […]
Read more

ജീന്‍സ് എത്രകാലം കഴുകാതെ ഉപയോഗിക്കാം?

കൂടുതല്‍ കാലം കഴുകാതെ ഉപയോഗിക്കാം എന്നതിനാല്‍ ജീന്‍സ് ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ഇറുകിയ ജീന്‍സുകള്‍ ദീര്‍ഘനേരം ധരിക്കുന്നത് നാഡികള്‍ക്ക് ക്ഷതം, പേശി ബലഹീനത, രക്തചംക്രമണം കുറയല്‍, ദഹന പ്രശ്‌നങ്ങള്‍, ഈര്‍പ്പം അടിഞ്ഞുകൂടുന്നത് മൂലമുള്ള അണുബാധ തുടങ്ങിയവയ്ക്ക് കാരണമാകും. ജീന്‍സ് എത്ര കുറച്ച് കഴുകുന്നുവോ അത്രയും അവയുടെ നിറവും ഭംഗിയും നിലനില്‍ക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. കട്ടിയുള്ള വസ്ത്രമായത് കൊണ്ട് എപ്പോഴും കഴുകേണ്ടുമില്ല. നാല് മുതല്‍ ആറ് തവണ വരെ കഴുകാതെ ഉപയോഗിക്കാം. നമ്മുടെ ചൂടേറിയ, വിയര്‍ക്കുന്ന കാലാവസ്ഥയില്‍ അതിനനുസരിച്ച് […]
Read more

പിരിച്ച 20 കോടിയുടെ കണക്ക് വിശദീകരിച്ച് DYFI

കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാരൊരുക്കിയ വയനാട് ടൗണ്‍ഷിപ്പില്‍ 100 വീടുകള്‍ക്കുള്ള തുക DYFI കൈമാറിയിരുന്നു. ഇതിന്റെ കണക്കുകള്‍ പുറത്ത് വിട്ട് സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഫേസ്ബുക്കിലൂടെയായിരുന്നു കണക്ക് പുറത്ത് വിട്ടത്. DYFIയുടെ സ്‌പോണ്‍സര്‍ഷിപ്പിനെച്ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് അടക്കം സംശയമുന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് പോസ്റ്റ്. ഒപ്പം കോണ്‍ഗ്രസിന്റെ ആപ്പ് എവിടെ എന്നും പിരിച്ച തുകയെത്രയെന്നും ഇനിയെങ്കിലും വെളിപ്പെടുത്തണമെന്നും വി.കെ. സനോജ് കുറിപ്പില്‍ ചോദിക്കുന്നു.
Read more

‘യുവാക്കള്‍ വിദേശത്തേക്ക് പോകുന്നത് കൊണ്ടാണ് ശിശുമരണ നിരക്ക് കുറവ്’

തിരുവനന്തപുരം: കേരളത്തിലെ ശിശുമരണ നിരക്ക് കുറവായതിനെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാകുന്നു. യുവജനങ്ങള്‍ വന്‍തോതില്‍ വിദേശത്തേക്ക് പോകുന്നത് കൊണ്ടാണ് കേരളത്തില്‍ ശിശുമരണ നിരക്ക് കുറയാന്‍ കാരണമായതെന്ന് അദ്ദേഹം പറയുന്നു. ഫെബ്രുവരി 24ന് മനോരമ ഇയര്‍ബുക്ക് സംഘടിപ്പിച്ച കേരള ഡവലപ്മെന്റ് സമ്മിറ്റ് 2026ല്‍ അദ്ദേഹം പറയുന്നതിന്റെ വീഡിയോ പുറത്തായതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘ഒരു രാഷ്ട്രീയ നേതാവ് ഒരു പോഡ്കാസ്റ്റില്‍ ഇരുന്ന് വളരെ അഭിമാനത്തോടെ പറയുകയാണ്. കേരളത്തില്‍ ശിശുമരണനിരക്ക് വളരെ കുറവാണെന്ന്.പക്ഷെ […]
Read more

അമിത വേഗത്തില്‍ ഡ്രൈവിങ്; ധോണിക്ക് പിഴയിട്ട് ട്രാഫിക് പൊലീസ്

റാഞ്ചി: അമിത വേഗത്തില്‍ വാഹനമോടിച്ചതിന് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിക്ക് പിഴയിട്ട് ട്രാഫിക് പൊലീസ്. 1000 രൂപയാണ് പിഴയിട്ടത്. വേഗ പരിധി ലംഘിച്ചതോടെ നഗരത്തിലെ ഓട്ടോമേറ്റഡ് ട്രാഫിക് നിരീക്ഷണ സംവിധാനത്തിലാണ് താരത്തിന്റെ വാഹനം കുടുങ്ങിയത്. ഏത് വാഹനമാണ് ഓടിച്ചിരുന്നതെന്ന് വ്യക്തമല്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ധോനി മറ്റൊരു നിയമപ്രശ്‌നവും നേരിട്ടിരുന്നു. റാഞ്ചിയിലെ ഒരു താമസ സ്ഥലത്തിന്റെ തെറ്റായ ഉപയോഗത്തെ സംബന്ധിച്ച് ഝാര്‍ഖണ്ഡ് സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡില്‍ നിന്ന് അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer