Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

സുനില്‍ കുമാര്‍ ഔട്ട്, പകരം വിഎസ് പ്രിന്‍സ്? തൃശ്ശൂരില്‍ ട്വിസ്റ്റുമായി സിപിഐ

തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വലിയ ട്വിസ്റ്റ്. പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളെത്തുടര്‍ന്ന് പാര്‍ട്ടി ശാസന നേരിട്ട മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാറിനെ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് സിപിഐ ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂര്‍ മണ്ഡലത്തില്‍ ഇത്രയും കാലം വിജയസാധ്യതയുള്ള നേതാവായി സുനില്‍കുമാറിനെ കണ്ടിരുന്നതെങ്കിലും നിലവില്‍ പാര്‍ട്ടിയുടെ പ്രാഥമിക പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് ഇടംപിടിച്ചില്ല. പി. ബാലചന്ദ്രന്‍ മാറുകയാണെങ്കില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സിനെയാണ് തൃശൂരില്‍ പ്രധാനമായും […]
Read more

വിഹിതം കൂട്ടി ചോദിച്ചു; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം ‘പേട്രിയറ്റി’ന് വിലക്ക്

കൊച്ചി: തിയേറ്ററില്‍ നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതിന് മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം ‘പേട്രിയറ്റി’ന് തിയേറ്ററുകളില്‍ വിലക്ക്. സിനിമയുമായി കരാര്‍ നല്‍കരുതെന്ന് തിയേറ്ററുകള്‍ക്ക് ഫിയോക് നിര്‍ദേശം നല്‍കി. ഏപ്രില്‍ 23നാണ് ചിത്രം റിലീസ് ചെയ്യേണ്ടത്. ഇത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സംഘടനാ തലത്തിലുള്ള ആവശ്യമല്ല, സിനിമയുടെ നിര്‍മാതാവ് സ്വന്തം നിലയില്‍ ആവശ്യപ്പെട്ടതാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസേസിയേഷന്‍ വ്യക്തമാക്കുന്നു.
Read more

രാത്രി നല്ല ഉറക്കം വേണോ? ഇവ കഴിച്ചാല്‍ മതി

കുതിര്‍ത്ത ബദാം പേശികള്‍ക്ക് അയവ് വരുത്താനും ആഴത്തിലുള്ള ഉറക്കം ലഭിക്കാനും ബദാം സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നു. വൈകുന്നേരും 5-6 ബദാം കുതിര്‍ത്ത് തൊലി കളഞ്ഞ് കഴിക്കുന്നത് രാത്രിയില്‍ ഇടയ്ക്കിടെ ഉറക്കം ഉണരുന്നത് ഒഴിവാക്കാന്‍ സഹായിക്കും. വാഴപ്പഴം പൊട്ടാസ്യം, മഗ്‌നീഷ്യം, ട്രിപ്‌റ്റോഫാന്‍ എന്നിവയാല്‍ സമ്പന്നമായ സൂപ്പര്‍ ഫുഡാണ് വാഴപ്പഴം. രാത്രിയില്‍ കാലുകളില്‍ ഉണ്ടാകുന്ന പേശീവലിവ് തടയാന്‍ പൊട്ടാസ്യവും ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്റെ ഉത്പാദനത്തെ മഗ്‌നീഷ്യവും ഉത്തേജിപ്പിക്കുന്നു. ഉച്ചഭക്ഷണത്തിന് ശേഷമോ അത്താഴത്തിന് ശേഷമോ ഒരു […]
Read more

‘ഈ ചെയ്യുന്നത് ശരിയല്ല’; വിജയ്ക്കും തൃഷയ്ക്കുമെതിരെ നടി

ചെന്നൈ: സൂപ്പര്‍ താരം വിജയ്‌ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന കേസ് കൊടുത്തത് വലിയ വാര്‍ത്തയായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ഒരു വിവാഹ ചടങ്ങില്‍ വിജയും നടി തൃഷയും ഒരുമിച്ചെത്തിയ ദൃശ്യങ്ങളും വൈറലായിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി സനം ഷെട്ടി. ‘വേണ്ട! ഇതൊരു ശരിയായ രീതിയല്ല. ഭാര്യയുടെ ദുഃഖം ഇങ്ങനെ അവഗണിക്കാനാവില്ല! ഏറെ കാലത്തെ ഒരു ആരാധിക എന്ന നിലയില്‍ ഈ സമയം ഇങ്ങനെ കാണുന്നത് വളരെ നിരാശാജനകമാണ്! എന്നാണ് അവര്‍ കുറിച്ചത്. വീഡിയോ വൈറലായതിന് […]
Read more

‘ഞാന്‍ അതിന് അര്‍ഹനല്ല’; മനസ് തുറന്ന് സഞ്ജു

മുംബൈ: ടി20 ലോകകപ്പിലെ ആവേശ സെമിയില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണായിരുന്നു. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജുവായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു ഇന്ത്യക്കായി കളിയിലെ താരമാകുന്നത്. എന്നാല്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. വളരെ സന്തോഷം തോന്നുന്നു. മത്സരത്തില്‍ നിര്‍ണായകമായത് ജസ്പ്രീത് ബുമ്രയുടെ ഡെത്ത് ഓവറുകളായിരുന്നു. ഈ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും […]
Read more

തൊണ്ടിമുതലും ആന്റണി രാജുവും; കോടതി കനിയുമോ, ഭാവിയെന്ത്?

തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് അനുകൂലമായ തരത്തിലാണ് ഹൈക്കടതിയില്‍ നിന്നും പരാമര്‍ശങ്ങളുണ്ടായിരിക്കുന്നത്. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്‍ണി രാജുവിന്റെ അപ്പീലില്‍ വാദം പൂര്‍ത്തിയായെങ്കിലും വിധി പിന്നീട് പറയും. പക്ഷേ പ്രോസിക്യൂഷനോട് കോടതി ചോദിച്ച ചോദ്യങ്ങള്‍ ആന്റണി രാജുവിന് ആശ്വാസം നല്‍കുന്ന തരത്തിലുള്ളതാണ്. ശിക്ഷ മരവിപ്പിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്റണി രാജുവിന് മത്സരിക്കാനാകുമെന്നിരിക്കെ വളരെ നിര്‍ണായകമാണ് കേസിലെ വിധി. കേസില്‍ ക്രിമിനല്‍ കുറ്റം കണ്ടെത്തുക പ്രയാസമെന്ന് പറഞ്ഞ ഹൈക്കോടതി കുറ്റകൃത്യമെന്ന് പറയാനാകില്ലെന്നും എന്തുകൊണ്ട് […]
Read more

രാവിലെയുള്ള ഈ ശീലങ്ങള്‍ ആരോഗ്യം തകര്‍ക്കും

എഴുന്നേറ്റയുടന്‍ ചായയോ കോഫിയോ കുടിക്കുന്നത് രാവിലെ എഴുന്നേറ്റയുടന്‍ ചായയോ കോഫിയോ കുടിക്കുന്ന ശീലമുള്ളവരുണ്ട്. എന്നാല്‍ രാത്രിമുഴുവന്‍ വെള്ളം കുടിക്കാതെ ഉറക്കമെഴുന്നേല്‍ക്കുന്ന സമയത്ത് ശരീരത്തില്‍ നിര്‍ജലീകരണമുണ്ടാകും. കോഫിയിലെ കഫീന്‍ പണിതരും. അതിനാല്‍ എഴുന്നേറ്റയുടന്‍ ശുദ്ധമായ വെള്ളം കുടിക്കുന്നത് ഊര്‍ജം പകരുകയും ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യും. കണ്ണ് തുറക്കുമ്പോള്‍ തന്നെ ഫോണ്‍ നോക്കുന്നത് എഴുന്നേറ്റയുടന്‍ ഫോണ്‍ നോക്കുന്നത് മസ്തിഷ്‌കത്തിന് അത്ര നല്ലതല്ല. മൊബൈല്‍ ഫോണില്‍ നിന്നുള്ള പലകാഴ്ചകളും വിവരങ്ങളുമൊക്കെ സമ്മര്‍ദം വര്‍ധിപ്പിക്കുകയും അമിത ഉത്കണ്ഠയിലേക്ക് നയിക്കുകയും ചെയ്യും. ഒരു പതിനഞ്ച് […]
Read more

പൊങ്കാല കഴിഞ്ഞു, ഇനി മാലിന്യപ്പോര്; മന്ത്രിയും മേയറും നേര്‍ക്കുനേര്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള നഗര ശുചീകരണത്തെ ചൊല്ലി തിരുവനന്തപുരത്ത് രാഷ്ട്രീയപ്പോര് മുറുകുന്നു. നഗരത്തില്‍ പലയിടങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എന്നാല്‍ കാര്യങ്ങള്‍ ഭംഗിയായി നടന്നുവെന്ന് മന്ത്രി തന്നെ സമ്മതിച്ചതായും രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് ഇപ്പോള്‍ നിലപാട് മാറ്റുന്നതെന്നും മേയര്‍ വിവി രാജേഷ് പ്രതികരിച്ചു.
Read more

മരണമില്ലാത്ത വിസ്മയം; മണിനാദം നിലച്ചിട്ട് 10 വര്‍ഷം

ചാലക്കുടി: മലയാളിയുടെ പ്രിയ കലാകാരന്‍ കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഇന്നേക്ക് 10 വര്‍ഷം തികയുന്നു. നടനായും ഗായകനായും തിളങ്ങിയ മണി ഇ്‌നും ജനഹൃദയങ്ങളില്‍ ജീവിക്കുകയാണ്. കറുത്ത മുത്തെന്ന് സ്വയം വിളിച്ച, നീളമേറിയ ചിരിയിലൂടെ മനസില്‍ ഇടം പിടിച്ച കലാകാരന്‍. കാലമേറെ കഴിഞ്ഞിട്ടും ആ നൊമ്പരം മായാതെ ഇന്നും മനസില്‍. ചാലക്കുടിയുടെ മണ്ണില്‍ നിന്നും ദാരിദ്ര്യത്തോടും കഷ്ടപ്പാടുകളോടും പൊരുതിക്കയറി ഉയരങ്ങളില്‍ എത്തിയപ്പോഴും തന്റെ വേരുകള്‍ മുറുകെപ്പിടിച്ച ആളായിരുന്നു മണി. തേടിയെത്തിയവരെ എല്ലാം ഇരുകൈയ്യും നീട്ടി സഹായിച്ചു. നാടന്‍പാട്ടന്നെ കലാരൂപത്തെ […]
Read more

സ്‌കൂളില്‍ RSS ശാഖ വേണ്ട, മതപരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി തമിഴ്‌നാട്

ചെന്നൈ: സ്വകാര്യ സ്‌കൂള്‍ ക്യാംപസുകളില്‍ രാഷ്ട്രീയ – മത പരിപാടികള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ‘തമിഴ്‌നാട് പ്രൈവറ്റ് സ്‌കൂള്‍സ് (റെഗുലേഷന്‍) റൂള്‍സ്, 2023’-ല്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഇതോടെ സ്‌കൂള്‍ ക്യാംപസില്‍ രാഷ്ട്രീയമോ, മതപരമായ പരിപാടികളോ നടത്താന്‍ സംഘടനകള്‍ക്കോ, വ്യക്തികള്‍ക്കോ അനുമതി ഉണ്ടാകില്ല. സ്‌കൂള്‍ വളപ്പുകളില്‍ ആര്‍എസ്എസ് ശാഖകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പരിഗണിച്ചാണ് നടപടി. സ്‌കൂള്‍ ക്യാംപസുകള്‍ ഇനി മുതല്‍ പഠനസംബന്ധമായ ആവശ്യങ്ങള്‍ക്കും വിദ്യാര്‍ഥി ക്ഷേമ പരിപാടികള്‍ക്കും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ […]
Read more

Recent News

Advertisement
WhiteswanTV Footer