സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഗുരുവായൂരിൽ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പണിമുടക്ക്; പരിഹാരം കാണുമെന്ന് പൊലീസ്

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രനഗരിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞ് ഭക്തജനം. പൊലീസ് നടപ്പിലാക്കിയ ഗതാഗത പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നത് വരെ സമരം ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് തൊഴിലാളികള്‍. കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതലാണ് സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ക്ഷേത്രനഗരിയിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ എല്ലാം ഒഴിഞ്ഞു കിടന്നു. മറ്റു സ്ഥലങ്ങളില്‍ നിന്നെത്തിയ ഓട്ടോറിക്ഷകള്‍ യാത്രക്കാരെ ഇറക്കിയ ശേഷം തിരിച്ചുവിട്ടു. നഗരത്തിന്റെ മുക്കിലും മൂലയിലും നിലയുറപ്പിച്ച സമരക്കാര്‍ മറ്റു സ്ഥലങ്ങളില്‍നിന്നുള്ള ഓട്ടോറിക്ഷകളില്‍ യാത്രക്കാരെ കയറ്റാന്‍ അനുവദിച്ചില്ല.

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് പരിസരത്തെ മറ്റു ക്ഷേത്രങ്ങളിലേക്കും നടന്നു പോകേണ്ട അവസ്ഥയായി. വണ്‍വേയില്‍നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കുന്നതുവരെ സമരം തുടരുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ക്ഷേത്രത്തിലേക്ക് മിനിമം ചാര്‍ജാണ് ഈടാക്കുന്നത്. എന്നാല്‍ വണ്‍വേ പാലിക്കുമ്പോള്‍ ഇരട്ടി ചാര്‍ജ് ഈടാക്കേണ്ടി വരുന്നത് നല്‍കാന്‍ യാത്രക്കാര്‍ തയാറാകുന്നില്ലെന്നും സമരക്കാര്‍ പറഞ്ഞു. എന്നാല്‍ ഇതേ സമയം ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ ട്രാഫിക് റെഗുലേറ്ററി അതോറിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്ന് പൊലീസ് അറിയിച്ചു.

Advertisement

തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊടുപുഴ: വാഹന പരിശോധനയ്ക്കിടെ 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കരിമണ്ണൂർ വില്ലേജിൽ നെയ്‌ശ്ശേരി ഇടനേക്കൽ ഹാരിസ് നാസർ (31) കുമാരമംഗലം മൈലകൊമ്പ് കണ്ണിറ്റിൽ തോംസൺ ജോയ് (23) എന്നിവരാണ്

Read More »

ബീച്ചിൽ പോകുന്നവർ ശ്രദ്ധിക്കണേ; രക്ഷിക്കാൻ ആളില്ല

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലെ സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ പണിമുടക്കുന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,

Read More »

സീറ്റ് പ്രഖ്യാപനം നീട്ടിവെച്ച് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചകളും പ്ലാനുകളുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കരയ്‌ക്ക്‌ പിന്നാലെ പല മണ്ഡലങ്ങളിലും കോൺഗ്രസിലെ സീറ്റ്‌ മോഹികളുടെ കലാപവും രാജിഭീഷണിയും ഉയർന്നു വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിലും

Read More »

ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷം: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിലും സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഭ ആരംഭിച്ച് ചോദ്യോത്തര വേളയിലേക്ക് കടന്ന ഉടൻ തന്നെ പ്രതിപക്ഷം

Read More »

“പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രി” — വെള്ളാപ്പള്ളി; വി.ഡി സതീശനെ വിമർശിച്ച് പരാമർശം

കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം

Read More »

എൻജിൻ തകരാറായതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്

ന്യൂഡൽഹി: എൻജിൻ തകരാറിനെത്തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് ഡൽഹിയിൽ അടിയന്തര ലാൻഡിംഗ്. 150 യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് ലേയിലേക്ക് പോയ ബോയിംഗ് 737വിമാനമാണ് തിരിച്ചിറക്കിയത്. എൻജിനുകളിലൊന്നിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കാൻ അനുമതി തേടി

Read More »
Advertisement