മാഡ്രിഡ്: ലോകകപ്പ് നേടിയ സ്പെയിൻ ടീമിന്റെ ക്യാപ്റ്റനും മാഞ്ചസ്റ്റർ സിറ്റി മധ്യനിരതാരവുമായ റോഡ്രിയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളുമായി ബാഴ്സലോണ രംഗത്ത്. താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശക്തമായി രംഗത്ത് നിൽക്കുന്നതിന് ഇടെയാണ് പുതിയ വാർത്തകൾ വരുന്നത്. 2024-ലെ ബാലൺ ഡി ഓർ ജേതാവായ റോഡ്രിക്കായി റയൽ മാഡ്രിഡ് നേരത്തെ തന്നെ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. സ്പാനിഷ് മിഡ്‌ഫീൽഡറുമായുള്ള വ്യക്തിപരമായ നിബന്ധനകളിൽ ധാരണയിലെത്താൻ റയൽ മാഡ്രിഡിന് തടസ്സങ്ങളില്ലെങ്കിലും, ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിയുമായി അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
റോഡ്രിയുടെ ഫുട്ബോൾ ശൈലിയുമായുള്ള സാമ്യം ബാഴ്സലോണക്ക് അനുകൂല ഘടകമാണ്. കൂടാതെ, സ്പെയിനിന്റെ ലോകകപ്പ് നേടിയ ടീമിലെ എട്ട് സഹതാരങ്ങളുമായി (ജോവാൻ ഗാർസിയ, എറിക് ഗാർസിയ, പാവ് കുബാർസി, ഗാവി, ഡാനി ഓൽമോ, പെഡ്രി, ഫെറാൻ ടോറസ്, ലമിൻ യമാൽ) ബാഴ്സലോണയുടെ ഡ്രസ്സിംഗ് റൂമിൽ വീണ്ടും ഒന്നിക്കാമെന്നതും സ്വാധീനിച്ചേക്കും.




