Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബ്ബ സൂപ്പറാണ് ട്ടോ!” : വോട്ട് ചോദിച്ച് മകൾ; സോഷ്യൽ മീഡിയയിൽ തരംഗമായി ഫൈസൽ ബാബുവിന്റെ പ്രചാരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

​​കോഴിക്കോട്: ​​കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫൈസൽ ബാബുവിനായി വോട്ട് തേടി മകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രാഷ്ട്രീയത്തിന്റെ ഗൗരവമില്ലാതെ, തികച്ചും നിഷ്കളങ്കമായ രീതിയിലുള്ള മകളുടെ വോട്ടഭ്യർത്ഥന വോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.


​”യുഡിഎഫ് ഉണ്ട്, എൽഡിഎഫ് ഉണ്ട്, എന്തൊക്കെയോ ഉണ്ട്… എനിക്ക് അതിനെക്കുറിച്ച് വലിയ ധാരണയില്ല,” എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. എന്നാൽ തന്റെ ഉപ്പയെക്കുറിച്ച് മകൾക്ക് കൃത്യമായ ധാരണയുണ്ട്. “ബ്ബ എന്ന് പറയുന്ന അഡ്വ. ഫൈസൽ ബാബു ആള് സൂപ്പറാണ് ട്ടോ. അത് എന്റെ ഉപ്പയായതുകൊണ്ട് പറയുന്നതല്ല, ശരിക്കും സൂപ്പറാണ്,” എന്നാണ് മകളുടെ സാക്ഷ്യപ്പെടുത്തൽ.


​കോഴിക്കോട് സൗത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചതിൽ കുടുംബം മുഴുവൻ വലിയ സന്തോഷത്തിലാണെന്നും മകൾ വീഡിയോയിൽ പറയുന്നു. ഇതിനോടകം നിരവധി പേരാണ് വീഡിയോക്ക് താഴെ ഉപ്പയ്ക്ക് വിജയാശംസകളുമായി എത്തിയിരിക്കുന്നത്. “ഉപ്പ ജയിക്കും മോളേ” എന്നൊക്കെയുള്ള കമന്റുകളുമായി പ്രവർത്തകരും വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer