കണ്ണുകള്‍ അമര്‍ത്തി തിരുമ്മുന്ന സ്വഭാവമുണ്ടെങ്കില്‍ സൂക്ഷിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ നേര്‍ത്ത കോശങ്ങള്‍ നാശിക്കാനും നേത്രപടലത്തിന്റെ ആകൃതിമാറ്റം അഥവാ ‘കെരാട്ടോകോണസ്’ എന്ന രോഗാവസ്ഥയിലേക്കും പിന്നീട് അന്ധതയിലേക്കും നയിക്കാനും സാധ്യത കൂടുതലാണ്.
കണ്ണുകള്‍ ശക്തമായി തിരുമ്മുമ്പോള്‍ കണ്ണിലെ ചെറിയ രക്തധമനികള്‍ പൊട്ടാനും കണ്ണ് ചുവക്കുക, ചൊറിച്ചില്‍ എന്നിവയിലേക്കും നയിക്കാം. വൃത്തിയില്ലാത്ത കൈകള്‍ കൊണ്ട് കണ്ണുകള്‍ തിരുമ്മുന്നത് ബാക്ടീരിയല്‍ അണുബാധയ്ക്കും കാരണമായേക്കാം.
ചൊറിച്ചിലോ അസ്വസ്ഥതയോ അനുഭവപ്പെടുമ്പോള്‍ തിരുമ്മുന്നതിന് പകരം തണുത്തവെള്ളത്തില്‍ കണ്ണുകള്‍ കഴുകുന്നതാണ് നല്ലത്. കണ്ണുകള്‍ ഡ്രൈ ആകുന്നത് ഒഴിവാക്കാന്‍ ഐ ഡ്രോപ്‌സ് ഉപയോഗിക്കാം.




