കണ്ണൂര്‍: കേരളം കണ്ടതില്‍വെച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. മുഖത്തുനോക്കി താങ്കള്‍ ചെയ്യുന്നത് തെറ്റാണ്, ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അക്ഷരംപ്രതി അനുസരിക്കുന്ന കമ്മ്യൂണിസ്റ്റുകാരനാണ് പിണറായി വിജയനെന്നും, പാര്‍ട്ടിയോട് അദ്ദേഹത്തിന് അന്ധമായ വിധേയത്വമുണ്ടെന്നും സി ദിവാകരന്‍ പറഞ്ഞു. പിണറായി വിജയന്‍ ഇത്തവണ മത്സരിക്കാന്‍ പാടില്ലായിരുന്നെന്നും ഇങ്ങനൊരു അപകടമുണ്ടാകുമെന്ന് അദ്ദേഹത്തെ ആരും ധരിപ്പിച്ചില്ലെന്നും സി ദിവാകരന്‍ പറഞ്ഞു.
ധര്‍മ്മടം മണ്ഡലത്തില്‍ 19,247 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് ഇത്തവണ പിണറായി വിജയന്‍ ജയിച്ചത്. 84,504 വോട്ടുകളാണ് പിണറായി നേടിയത്. വോട്ടെണ്ണല്‍ ആരംഭിച്ച് അഞ്ച് റൗണ്ട് അവസാനിക്കുമ്പോഴും പിണറായി വിജയന്‍ പിന്നിലായിരുന്നു. ആറാം റൗണ്ട് അവസാനിക്കുമ്പോഴാണ് അദ്ദേഹം ആദ്യമായി ലീഡെടുത്തത്. ഗ്രൗണ്ട് റിയാലിറ്റിയില്‍ നിന്ന് അകലെയായിരുന്നു പിണറായി വിജയന്‍. അദ്ദേഹത്തിന്റെ ആവശ്യമില്ലാത്ത പ്രസ്താവനകളും ചില കേന്ദ്രങ്ങളുമായുളള ബന്ധങ്ങളും മതന്യൂനപക്ഷങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






