റാംപൂർ: ഉത്തർപ്രദേശിലെ റാംപൂരിൽ വൈക്കോൽ പൊടി നിറച്ച ട്രക്ക് ബൊലേറോയുടെ മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണന്ത്യം. ഞായറാഴ്ച, നൈനിറ്റാൾ റോഡിൽ പഹാഡി ഗേറ്റിന് സമീപത്തെ പ്രാദേശിക പവർ ഹൗസിനടുത്തായിരുന്നു അപകടം സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
അപകടത്തിൽപ്പെട്ട ബൊലേറോ വൈദ്യുതി വകുപ്പിലെ സബ് ഡിവിഷണൽ ഓഫീസറുടെ (എസ്ഡിഒ) ഉടമസ്ഥതയിൽ ഉള്ളതായിരുന്നു. ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുജർ തോല നിവാസിയായ 54 -കാരനായ ഫിരാസത്ത് എന്ന ഡ്രൈവർ അപകടത്തിന് പിന്നാലെ തൽക്ഷണം മരണപെട്ടു. വൈകുന്നേരം 4:30 ഓടെ ഖൗഡ് സബ് സ്റ്റേഷനിൽ എസ്‌ഡിഒയെ ഇറക്കിയ ശേഷം ഫിറാസത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പഹാഡി ഗേറ്റിന് സമീപമുള്ള ഒരു ഹൈവേ കട്ട് ഭാഗത്ത് ബൊലേറോ തിരിക്കാൻ ശ്രമിക്കുന്നതിനിടെ, വൈക്കോൽ കയറ്റിയ ഒരു ട്രക്ക് ബൊലോറോയുടെ മുകളിലേക്ക് മറിയുകയായിരുന്നു.










