സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ബ്രോമാൻസ്’ നാളെ മുതൽ തിയേറ്ററുകളിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ‘ബ്രോമാൻസ്’ നാളെ മുതൽ തിയേറ്ററുകളിൽ. യുവനിര അണിനിരക്കുന്ന ചിത്രം സോഷ്യൽ മീഡിയയിയിലും ക്യാമ്പസുകളിലും ഒരേപോലെ തരംഗം തീർത്തു കൊണ്ട് നാളെ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമ്പോൾ പ്രേക്ഷകർ അത്യധികം ആവേശത്തിലും ആകാംക്ഷയിലുമാണ് ഉറ്റുനോക്കുന്നത്.

ഇന്നലെ രാജേന്ദ്ര മൈതാനിയിൽ നടന്ന എം ജി യൂണിവേഴ്സ്റ്റിയുടെ നാടകോത്സവം വേദിയിലെത്തിയ ബ്രോമാൻസ് താരങ്ങൾ പ്രേക്ഷകരെ ആഹ്ലാദത്തിലാഴ്ത്തിയിരുന്നു. ഇന്നലെ നടന്ന പരിപാടിയോട് കൂടി അവസാനിച്ചിരിക്കുന്നത് ചിത്രത്തിന്റെ പ്രീ റിലീസ് പ്രമോഷൻ ആഘോഷങ്ങളാണ്.ക്യാമ്പസുകളും ഇളക്കിമറിച്ച് ബ്രോമാൻസ് ടീമിന്‍റെ ഇന്നലെയിറങ്ങിയ “പിരാന്ത്” എന്ന ലിറിക്കൽ ഗാനവും, മുന്നേ ഇറങ്ങിയ പ്രൊമോ ഗാനം ജെൻ സീ ആന്തവും ഇതിനോടകം തരംഗമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ആഴ്ച പുറത്തെത്തിയ സിനിമയുടെ ഒന്നര മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലറും ഒരു ഫൺ റൈഡ് സൂചനയാണ് നൽകിയത്. മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ അർജുൻ അശോകൻ, മാത്യൂ തോമസ്, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവർക്ക് പുറമെ കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ബിനു പപ്പുവിന്റെ ശബ്ദവും ബാക്ക്ഗ്രൗണ്ടിൽ കേൾക്കാം.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ ഡി ജോസ്, രവീഷ്നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ക്യാമറ – അഖിൽ ജോർജ്‌, എഡിറ്റിംഗ് – ചമൻ ചാക്കോ, ആർട്ട്‌ – നിമേഷ് എം താനൂർ, കോസ്‌റ്റ്യും – മഷർ ഹംസ, മേക്കപ്പ് – റോണേക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് – രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ – യെല്ലോ ടൂത്, വിതരണം – സെൻട്രൽ പിക്ചർസ്, പി.ആർ.ഓ – റിൻസി മുംതാസ്, സീതലക്ഷ്മി,ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

Tags :

Recent News

Advertisement