കൊല്ലത്ത് വീട് ഇടിഞ്ഞുവീണ് 12 വയസുകാരന് പരിക്ക്
കൊല്ലം: കൊല്ലം പുനലൂർ കോട്ടവട്ടത്ത് വീട് ഇടിഞ്ഞു വീണ് 12 വയസുകാരന് പരിക്ക്. കോട്ടവട്ടം സ്വദേശി വിനോദിന്റെ വീടിന്റെ മേൽക്കൂര ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നിലംപതിച്ചത്. സംഭവസമയം വിനോദും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നതായും അറിയുന്നു. കാലപ്പഴക്കത്തെ തുടർന്ന് ചോർച്ചയുണ്ടായിരുന്ന മേൽക്കൂര ടാർപോളിൻ കെട്ടി മൂടിയ നിലയിലായിരുന്നു. മൺകട്ട ഉപയോഗിച്ച് നിർമ്മിച്ചിരുന്ന വീടിന്റെ ചുമരുകളും ദുർബലമായ നിലയിലായിരുന്നു. വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നുവീണു. പരിക്കേറ്റ […]
Read more

