സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍ക്ക് ദാരുണാന്ത്യം

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ വനിതകള്‍ കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശികളും ഉറ്റസുഹൃത്തുക്കളുമായ 24 വയസുള്ള പി മേഘന റാണി, കെ ഭാവന എന്നിവരാണ് മരിച്ചത്. ഉന്നത പഠനത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് ജോലി തേടി അമേരിക്കയില്‍ എത്തിയതായിരുന്നു ഇരുവരും. തെലങ്കാനയിലെ മഹബുബാബാഗ് ജില്ലയിലെ ഗര്‍ല മണ്ഡല്‍ സ്വദേശികളായ ഇരുവരും ഒരുമിച്ചാണ് അമേരിക്കയിലെത്തിയത്. അതേസമയം അപകടത്തെ കുറിച്ച് കാലിഫോര്‍ണിയയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി ഗോഫണ്ട്മി […]
Read more

അമേരിക്കയിൽ ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ച് പൈലറ്റിന് ദാരുണാന്ത്യം

ന്യൂജേഴ്സി: അമേരിക്കയിൽ ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ന്യൂജേഴ്സിയിൽ അപകടമുണ്ടായത്. എൻസ്ട്രോം എഫ് 28 എ ഹെലികോപ്റ്ററും എൻസ്ട്രോം 280 സി ഹെലികോപ്റ്ററും തമ്മിൽ ആകാശത്ത് വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. രണ്ടിലും പൈലറ്റുമാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇടിച്ചതിന് പിന്നാലെ ഒരു ഹെലികോപ്റ്റർ താഴേക്ക് പതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി. താഴേക്ക് വീണ ഉടനെ ഹെലികോപ്ടറില്‍ തീപിടിച്ചു. അപകടത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.
Read more

പത്തനംതിട്ടയിൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിലുണ്ടായ വാഹനാപകടത്തിൽ ഒരാള്‍ക്ക് ദാരുണാന്ത്യം.റാന്നി വലിയപറമ്പിൽ പടിയിൽ വെച്ച് ടെംപോ ട്രാവലര്‍ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ വാനിലുണ്ടായിരുന്ന തെലുങ്കാന സ്വദേശി രാജേഷ് ഗൗഡയാണ് (39) മരിച്ചത്. വാനിലുണ്ടായിരുന്ന പത്തുപേര്‍ക്ക് പരിക്കേറ്റു. ശബരിമല തീർത്ഥാടകർക്ക് കണമലയിൽ അന്നദാനം നടത്തിയിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ശബരിമല നടയടച്ചതോടെ ഇവർ ഉല്ലാസയാത്ര പോയതായിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങിവരും വഴി രാത്രി ഒന്നരയോടെയാണ് അപകടമുണ്ടായത്.
Read more

ടാറ്റാ നഗര്‍-എറണാകുളം എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം; രണ്ട് എസി കോച്ചുകള്‍ കത്തിനശിച്ചു

വിശാഖപട്ടണം: ടാറ്റാ നഗര്‍ – എറണാകുളം എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ചു. രണ്ട് എസി കോച്ചുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ബി 1, എം 2 കോച്ചുകളാണ് കത്തിയത്. കോച്ചുകളില്‍ ഉണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തി. ഒരാള്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം. മരിച്ചയാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ട്രെയിന്‍ വിശാഖപട്ടണത്ത് നിന്ന് 66 കിലോമീറ്റര്‍ അകലെയുള്ള അനകാപള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് തീപിടിത്തം ഉണ്ടായത്. 18189 ടാറ്റാനഗര്‍ – എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ രണ്ട് […]
Read more

വടകരയിൽ റോഡിലെ കുഴിയിൽ വീണ വയോധികന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് വടകര വില്യാപ്പിള്ളിയിൽ റോഡിൽ കുഴിച്ച കുഴിയിൽ വീണ വയോധികന് ദാരുണാന്ത്യം. വടകര വില്യാപ്പിള്ളിയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. വില്യാപ്പിള്ളി സ്വദേശി മൂസ (55) ആണ് മരിച്ചത്. റോഡിൽ കലുങ്ക് നിര്‍മാണത്തിനായി കുഴിച്ച കുഴിയിലാണ് വയോധികൻ വീണത്. ഇന്നലെ വൈകുന്നേരം ആറു മണിക്കാണ് മൂസ വീട്ടിൽ നിന്ന് ഇറങ്ങിയത്. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെതുടര്‍ന്ന് വീട്ടുകാർ അന്വേഷിക്കുകയായിരുന്നു. രാത്രി 11മണിയോടെയാണ് മൂസയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് മൂസ കുഴിയിൽ വീണത്. മൂസയുടെ […]
Read more

ചേ‌ർത്തലയിൽ കെഎസ്ആര്‍ടിസി സ്റ്റാൻഡിനടുത്ത് ബേക്കറിയിൽ വൻ തീപിടുത്തം

ചേര്‍ത്തല: ചേര്‍ത്തല നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ബേക്കറിക്ക് തീപിടിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം. വയലാര്‍ റൈയ്ഹാന്‍ മന്‍സില്‍ മണ്‍സൂറിന്‍റെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാര്‍ ബേക്കറിക്കാണ് തീപിടിച്ചത്. ബേക്കറിയുടെ മുകള്‍ ഭാഗത്തുള്ള ബോര്‍മ്മയില്‍ നിന്ന് തീ പടര്‍ന്ന് ഗ്യാസ് സിലിണ്ടറിലേക്ക് പിടിക്കുകയായിരുന്നു. ചേര്‍ത്തല അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ എത്തി ഒരുമണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണച്ചത്. ആർക്കും പരിക്കില്ല. സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാന്‍ പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ശ്രമം […]
Read more

ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

കോഴിക്കോട്: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിനോട് ചേർന്ന തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർ കുന്ദമംഗലം പൊയ്യേൽ സ്വദേശി വാസുവിന് സാരമായി പരുക്കേറ്റു ദേശീയപാതയോരത്ത് സിന്ധു തിയറ്ററിന് സമീപം രാത്രി 8.45 ഓടെയാണ് അപകടം. പരുക്കേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓട്ടോയിൽ മറ്റ് യാത്രക്കാർ ഇല്ലായിരുന്നു. അപകട സമയത്ത് നാട്ടുകാർ സമയോചിതമായി ഓട്ടോയിൽ കുടുങ്ങിപോയ ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു.
Read more

കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് സുഹാന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീട്ടിനടുത്തു നിന്ന് 100 മീറ്റര്‍ അകലെയുള്ള കുളത്തിലാണ് മൃതദേഹം പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്പാട്ടുപാളയം എരുമന്‍കോട് മുഹമ്മദ് അനസ് തൗഹിത ദമ്പതികളുടെ ഇളയമകന്‍ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കാണാതായത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാന്‍ സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്ന് […]
Read more

പയ്യാമ്പലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: പയ്യാമ്പലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സൗത്ത് ബസാർ മക്കാനിക്ക് സമീപത്തെ ഹാജിറ മാൻഷനിൽ സാജിദ് മുഹമ്മദ് ഹുസൈൻ്റെയും ഫാമിയുടെയും മകൻ സയ്യിദ് ഹംദാൻ ഹുസൈൻ (19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിന് സമീപമായിരുന്നു അപകടം. ശ്രീചന്ദ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. മംഗളൂരു യേനപ്പോയ ആർട്സ് കോളേജിൽ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ് ഹംദാൻ. സഹോദരങ്ങൾ: ഫലഖ്, ബതൂൽ, ഈസ. ഖബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് മക്കാനി […]
Read more

ഫയർഫോഴ്സ് കൈവിട്ടു;  അർദ്ധരാത്രിയിൽ മിണ്ടാപ്രാണിക്ക് കാവലായി പോലീസും യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു ചെമ്മുണ്ടവള്ളിവും

കോട്ടയം: അർദ്ധരാത്രിയിൽ ആൾപ്പാർപ്പില്ലാത്ത പറമ്പിലെ കിണറ്റിൽ വീണ് ശ്വാസം കിട്ടാതെ മരണത്തോട് മല്ലടിച്ച നായയെ സാഹസികമായി രക്ഷിച്ച് പോലീസും നാട്ടുകാരും. ഏറ്റുമാനൂർ പട്ടിത്താനം ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. അയൽവാസിയുടെ ഫോൺ സന്ദേശം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു ചെമ്മുണ്ടവള്ളിയാണ് കിണറ്റിനുള്ളിൽ ഒരു നായ അവശനായി കിടക്കുന്നത് കണ്ടത്. രക്ഷാപ്രവർത്തനത്തിനായി ഫയർ ഫോഴ്സിനെ ബന്ധപ്പെട്ടെങ്കിലും മൃഗങ്ങളെ രക്ഷിക്കാൻ വരാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ വിഷ്ണുവും സഹോദരൻ ദിനേശ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.