സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണ് യുവാവ് മരിച്ചു

കൊച്ചി: കൂത്താട്ടുകുളത്ത് ബൈക്ക് ഓടിക്കുന്നതിനിടെ തലയിൽ തേങ്ങ വീണതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു. പാലക്കുഴ തോലാനി കുന്നേൽ താഴം സ്വദേശി സുധീഷ് ആണ് മരിച്ചത്. സോഫിയ കവലയിൽ വെച്ചാണ് അപകടം നടന്നത്. തലയിൽ തേങ്ങ വീണതോടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് വാഹനം ഉൾപ്പെടെ റോഡിന്റെ വശത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.
Read more

നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചു; 4 പേർക്ക് പരിക്ക്

കൊല്ലം: നിലമേൽ പുതുശേരിയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചുകയറി. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ആംബുലൻസിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. കിടപ്പ് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഒരു കാർ ആംബുലൻസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസിൽ തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് കെഎസ്ആർടിസി ബസ്സിലിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ പോയതായാണ് വിവരം. പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിപിച്ചിട്ടുണ്ട്.
Read more

കണ്ണൂരിൽ വൈക്കോലുമായി എത്തിയ ലോറി കത്തിനശിച്ചു

കണ്ണൂർ: കണ്ണൂരിൽ വൈക്കോലുമായെത്തിയ ലോറി കത്തിനശിച്ചു. കണ്ണൂർ പേരട്ടയിലായിരുന്നു സംഭവം. തീ കണ്ടയുടൻ പുറത്തിറങ്ങിയതിനാൽ ഡ്രൈവർ രക്ഷപ്പെട്ടു. സംഭവത്തിൽ ആളപായമില്ല. ഇന്ന് രാവിലെ ആറ് മണിയോടെ കേരള – കർണാടക അതിർത്തി പ്രദേശത്തായിരുന്നു സംഭവം. കർണാടകയിൽ നിന്ന് വൈക്കോലുമായെത്തിയതായിരുന്നു ലോറി. തീ കണ്ട് പുറത്തിറങ്ങിയ ഡ്രൈവറാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഉടൻതന്നെ ഇവർ ഇരിട്ടി ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയർഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ലോറി പൂർണമായും കത്തിനശിച്ചു. വനപ്രദേശത്തിനടുത്തായതിനാൽ തീ പടരുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഉടൻതന്നെ ഫയർഫോഴ്‌സ് എത്തി തീ […]
Read more

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 8 ആനകൾ ചരിഞ്ഞു; 5 കോച്ചുകൾ പാളം തെറ്റി

ഗുവാഹത്തി: അസമിലെ നാഗോൺ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ എട്ട് ആനകൾ ചരിഞ്ഞു. ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു അപകടം. അപകടത്തെത്തുടർന്ന് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഡിസംബർ 20-ന് പുലർച്ചെ 2:17-ഓടെയായിരുന്നു സംഭവം. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ്- കാംപൂർ സെക്ഷനിലാണ് അപകടമുണ്ടായത്. ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ടയുടൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും […]
Read more

ശക്തമായ കാറ്റിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുഎഇയിൽ മരിച്ചു

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ശക്തമായ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസാണ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്. മഴ നനയാതിരിക്കാനായി നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറി നിന്നതാണ് സൽമാൻ. കഴിഞ്ഞ നാല് വർഷമായി റാസൽഖൈമ അൽ നഖീലിലെ കോഴിക്കോട് സ്വദേശിയുടെ ഇസ്താംബൂൾ ഷവർമ കടയിൽ ഡെലിവറി ജീവനക്കാരനായിരുന്നു സൽമാൻ. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ അസ്ഥിരമായ കാലാവസ്ഥ തുടരുകയാണ്.
Read more

ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തൃശ്ശൂർ: തൃശൂർ അമല റെയിൽവേ മേൽപ്പാലത്തിന് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എളവള്ളി സ്വദേശി തൈക്കാടൻ ടോജോ (45) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ടോജോ സഞ്ചരിച്ചിരുന്ന ബൈക്ക്, റോഡ് മുറിച്ച് കടക്കുകയായിരുന്ന തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തരുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ടോജോയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു. ടോജോയുടെ സംസ്‌കാരം ഇന്നലെ വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് എളവള്ളി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ […]
Read more

വിമാനത്താവളത്തിൽ നിന്നും മടങ്ങവെ കാറിന് തീപിടിച്ചു

കൊല്ലം: തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ നിന്നും മടങ്ങിയ സംഘം സഞ്ചരിച്ച കാറിന് തീപിടിച്ചു. തിരുവനന്തപുരം – ചെങ്കോട്ട മലയോര ഹൈവേയിൽ കൊല്ലായിലിനും കലയപുരത്തിനും ഇടയിലാണ് സംഭവം നടന്നത്. എയർപോർട്ടിലെത്തിയ തെങ്കാശി കടയനല്ലൂർ സ്വദേശി റമീസ് രാജയെയും കൂട്ടി തിരികെ നാട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. എഞ്ചിൻ ഭാഗത്ത് നിന്നും തീപടരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. രണ്ട് കുട്ടികളടക്കം അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. കാർ പൂര്‍ണമായും കത്തിനശിച്ചു. കടയ്ക്കലിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.
Read more

മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു

കർണാടക: നഞ്ചൻഗോഡിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് കത്തിനശിച്ചത്. ബസിൽ നാല്പതിലേറെ യാത്രകാർ ഉണ്ടായിരുന്നു. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് യാത്രക്കാരെ ബസിൽ നിന്ന് പുറത്തിറക്കാൻ സാധിച്ചത്. ബസിന് മുൻഭാഗത്ത് തീ പടരുകയായിരുന്നു. യാത്രകാരുടെ ഫോൺ,പാസ്പോർട്ട് തുടങ്ങിയ രേഖകൾ അപകടത്തിൽ കത്തിനശിച്ചു.
Read more

കുമരകത്ത് കേബിളിൽ കുരുങ്ങി രണ്ടുപേർക്ക് ഗുരുതര പരിക്ക്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോട്ടയം: കുമരകം ബോട്ട്ജെട്ടിക്ക് സമീപം റോഡരികിലെ വൈദ്യുതി പോസ്റ്റിൽ അലക്ഷ്യമായി തൂക്കിയിട്ടിരുന്ന കേബിൾ കുരുങ്ങി ബസ് യാത്രക്കാരനായ യുവാവിനും ബൈക്ക് യാത്രക്കാരനായ ഹോംഗാർഡിനും ഗുരുതരമായി പരുക്കേറ്റു. കുമരകം സി.എച്ച്.സിക്ക് സമീപം കമലാ മന്ദിരത്തിൽ ഹരികൃഷ്ണൻ (26), കുമരകം പോലീസ് സ്റ്റേഷനിലെ ഹോംഗാർഡും ചേർത്തല സ്വദേശിയുമായ ഷൈൻ (43) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 8.20-ഓടെയായിരുന്നു അപകടം. ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ഹരികൃഷ്ണന്റെ കൈയ്യിലാണ് ആദ്യം കേബിൾ കുരുങ്ങിയത്. കൈത്തണ്ടയിലെയും തോളിലെയും തൊലി അടർന്നുപോകുകയും എല്ലിന് പരുക്കേൽക്കുകയും ചെയ്തു. […]
Read more

തൊട്ടിൽപ്പാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. സംഭവത്തിൽ തൊട്ടിൽപ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്ന് വൈകിട്ട് നാലുമണിയോടെ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന കാറിലാണ് വിജോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരമായി വാഹനം അവിടെ തന്നെ നിർത്തിയിട്ടിരുന്നതിനാൽ സംശയം തോന്നിയ നാട്ടുകാർ കാറിനടുത്തേക്ക് ചെന്നു നോക്കിയപ്പോഴാണ് യുവാവ് കാറിനുള്ളിൽ ബോധരഹിതനായി കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് കാറ് തുറന്ന് വിജോയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും, […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.