സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

മാള പോസ്റ്റ് ഓഫീസിൽ തീപിടുത്തം; രേഖകളും ഫർണീച്ചറുകളും കത്തി നശിച്ചു

തൃശ്ശൂർ : മാളയിൽ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് തീപിടിച്ചു. ഓഫീസിലെ നിരവധി ഫയലുകളും രേഖകളും കത്തി നശിച്ചു. ഒഴിവായത് വലിയ ദുരന്തം. ഫർണിച്ചറുകൾക്കും വൈദ്യുതി ഉപകരണങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെനാണ് പ്രാഥമിക നിഗമനം. വെള്ളിയാഴച രാവിലെ അഞ്ചരയോടെയാണ്   തീപിടുത്തമുണ്ടായത്. ഇതുവഴി നടക്കാനിറങ്ങിയവരാണ് തീ പിടുത്തം കാണുന്നത്. ഇതിനെ തുടർന്ന് മാള അഗ്നിരക്ഷാസേനയാണ് തീ അണച്ചത്. സമീപത്തെ മറ്റ് വ്യാപാരസ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് ആശ്വാസമായി. മാള ടൗണിൽ സ്ഥിതിചെയ്യുന്ന പോസ്റ്റോഫീസ് കെട്ടിടം നേരത്തെ […]
Read more

കാറിനുള്ളിലേക്ക് കൊമ്പ് കുത്തികയറി യുവതി മരിച്ചു

തൃശ്ശൂർ : കടവല്ലൂർ റോഡ് സൈഡിലെ പൂമരത്തിന്റെ കൊമ്പ് പൊട്ടി കാറിനുള്ളിലേക്ക് കുത്തികയറി യുവതി മരിച്ചു. മലപ്പുറം സ്വദേശിനി ആതിരയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏകദേശം 7 മണിയോടെയാണ് സംഭവം. ചങ്ങരംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും കാറും കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപം എത്തിയപ്പോൾ, വലിയ ലോറിയുടെ മുകൾഭാഗം തട്ടിയതാണ് മരത്തിന്റെ കൊമ്പ് പൊട്ടാൻ കാരണം. പൊട്ടിയ കൊമ്പ് നേരെ കാറിനുള്ളിലേക്ക് കുത്തികയറി. കാറിലെ യാത്രക്കാരിയായ ആതിരയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറോടിച്ചിരുന്ന […]
Read more

ഓട്ടോയും കാറും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു

പാലക്കാട്: കാറും ഓട്ടോയും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു. കാവശ്ശേരി പാടൂർ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപമാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. കാവശ്ശേരി പത്തനാപുരം ചെറുംങ്കോട് ജാഫറിന്റെ മകൻ സിയാൻ ആദം ആണ് മരിച്ചത്. ജാഫറിന്റെ ഭാര്യ റസീന ഇവരുടെ ഉമ്മ തോടന്നൂർ കരു മണ്ണിൽ റംലത്ത് ഓട്ടോ ഡ്രൈവർ ബാലസുബ്രഹ്മണ്യൻ എന്നിവർക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. പഴയന്നൂർ പൊറ്റയിൽ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു ഇവർ. കാർ ആലത്തൂരിൽ നിന്നും കുന്നംകുളത്തേക്ക് […]
Read more

ഇസ്രയേലിൽ വാഹന അപകടത്തിൽ മലയാളി നഴ്സ് മരിച്ചു

ചങ്ങനാശേരി: വിദേശ മലയാളി യുവതി ഇസ്രയേലിൽ വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു. ചങ്ങനാശേരിക്ക് അടുത്ത്  തുരുത്തി മുട്ടത്തിൽ വിഷ്ണുവിന്റെ ഭാര്യ ശരണ്യ പ്രസന്നൻ ആണു മരിച്ചത്. ഇസ്രയേലിൽ ഹോം നഴ്സായിരുന്നു. ചൊവ്വാഴ്ച ആണ് അപകടത്തിൽപെട്ടെതെന്നു കുടുംബത്തിനു ലഭിച്ച വിവരം. കുറിച്ചി കല്ലുങ്കൽ പ്രസന്നന്റെയും ശോഭയുടെയും മകളാണു ശരണ്യ.
Read more

തെരുവുനായ ആക്രമണം ; നാലുവയസ്സുകാരനും സ്ഥാനാർത്ഥിയും ഉൾപ്പടെ 10 പേർക്ക് പരിക്ക്

ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിലെ റോഡുമുക്കിൽ പ്രചാരണത്തിനിടെ സ്ഥാനർത്ഥിയുൾപ്പടെ 10 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇടതു പക്ഷ സ്ഥാനർത്ഥിയായ സുധർമ, അഞ്ജൽ അനീഷ് (4 ) തുടങ്ങി പത്തോളം ആളുകൾക്കാണ് നായയുടെ കടിയേറ്റത്. അങ്കനവാടിയിൽ പോകുന്ന വഴിയാണ് അഞ്ചൽ അനീഷിനെ (4 ) നായ ആക്രമിക്കുന്നത്. തുടർന്ന് ഒരു കിലോമീറ്ററോളം ഓടിയ നായ വഴിയാത്രക്കരെയും, സ്ഥാനർത്ഥിയേയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവർ ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
Read more

ദേശീയപാത കഞ്ചിക്കോട്ടിൽ രണ്ട് അപകടങ്ങൾ; ഒരാൾ മരണപ്പെട്ടു

പാലക്കാട്: ദേശീയപാതയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരേ സ്ഥലത്ത് 2 അപകടം. വൈകിട്ടുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരൻ മരിച്ചു. രാവിലെയുണ്ടായ അപകടത്തിൽ ഒരാൾക്കു ഗുരുതര പരുക്കേറ്റു. പുതുശ്ശേരി പഞ്ചായത്ത് ഓഫിസിനു മുന്നിൽ ദേശീയപാത കുറുകെക്കടക്കുന്നതിനിടെ, സിഗ്നൽ തെറ്റിച്ച് അമിത വേഗത്തിലെത്തിയ പിക്കപ് വാൻ ഇടിച്ചാണ് യുവാവ് മരിച്ചത്. മായപ്പള്ളം പരേതനായ രാമൻകുട്ടിയുടെ മകൻ രമേഷ് (36) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. രമേഷിനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ വാഹനം വാളയാർ പൊലീസ് സിസിടിവി പരിശോധിച്ചു പിന്തുടർന്നു […]
Read more

കനത്ത മഴയിൽ നിയന്ത്രണം വിട്ട കാർ മരണത്തിലിടിച്ചു; 3 ഡോക്ടർമാർക്ക് ദാരുണാന്ത്യം

ചെന്നൈ: തൂത്തുക്കുടിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ച് അപകടം. അപകടത്തിൽ 3 പേർക്കു ദാരുണാന്ത്യം. 2 പേരുടെ നില അതീവ ഗുരുതരമാണ്. ന്യൂ പോർട്ട് ബീച്ച് റോഡിലാണ് അപകടം. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കനത്ത മഴയെത്തുടർന്നു നിയന്ത്രണം വിട്ട കാർ റോഡിരികിലെ മരത്തിൽ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഹൗസ് സർജൻമാരായ സരൂപൻ (23), രാഹുൽ ജെബാസ്റ്റ്യൻ (23) എന്നിവർ സംഭവ സ്ഥലത്തും മുകിലൻ (23) ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയും […]
Read more

എരുമേലി കണമലയിൽ മിനിബസ് മറിഞ്ഞ് നാലു ശബരിമല തീർഥാടകർക്ക് പരുക്ക്

കോട്ടയം: എരുമേലി ശബരിമല റോഡിൽ  കണമല ജംക്‌ഷനിലെ ഇറക്കത്തിൽ കർണാടക സ്വദേശികളായ തീർഥാടകർ യാത്ര ചെയ്ത മിനി ബസ് മറിഞ്ഞ് നാലു പേർക്ക് പരുക്ക്. ആരുടെയും നില ഗുരുതരമല്ല.  ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.15 ന് ആയിരുന്നു അപകടം. എരുമേലിയിൽ നിന്ന് ശബരിമലയിലേക്കു തീർഥാടകർ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. എരുമേലിയിൽ നിന്ന്  പതിനഞ്ചു കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ഈ റോഡിൽ മാക്കിൽക്കവല മുതൽ കണമല വരെ 2 കിലോമീറ്ററോളം ഇറക്കമാണ്.  മിനി ബസ് റോഡരികിലെ തിട്ടയിൽ ഇടിച്ച് […]
Read more

പഠനയാത്ര കഴിഞ്ഞ് മടങ്ങവെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സ് അപകടത്തിൽപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് വടകര സ്വദേശികളായ വിദ്യാർത്ഥികൾ പഠന ആവശ്യത്തിന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തു മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടു. ഹാസനിലെ അറയ്ക്കൽ ഗുഡ എന്ന സ്ഥലത്ത് വെച്ചാണ് ഇന്നലെ രാത്രി അപകടം നടന്നത്. അപകടത്തിൽ പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിൽസയുടെയും പരിശോധനയുടെയും ശേഷം രാത്രി തന്നെ സംഘം മടങ്ങി.
Read more

പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട്: കോഴിക്കോട് കുന്നമംഗലം പതിമംഗലത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.നരിക്കുനി സ്വദേശിയായ വഫ ഫാത്തിമ ആണ് മരിച്ചത്. പരീക്ഷയ്ക്കായി സ്കൂട്ടറിൽ കുന്നമംഗലം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് എതിർ ദിശയിൽ വന്ന പിക്കപ്പ് വാൻ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ വഫയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല. ദൃക്സാക്ഷികളുടെ വിവരമനുസരിച്ച്, മിനി വാൻ അമിതവേഗതയിൽ ആയിരുന്നു
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.