സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടിൽ കല്ലിപറമ്പിൽ സുനിൽ കുമാർ (47)ആണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കൂട്ടുകാരുമായി എത്തിയ സുനിൽ ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. നാട്ടുകാർ വടക്കാഞ്ചേരി ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവാണിക്കാവ് ഓട്ടോ ഡ്രൈവറാണ് സുനിൽ. മൃതദേഹം മുളകുന്നത്ത് കാവ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു

മലപ്പുറം: നിലമ്പൂരിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമൂഴി അജയ് കുമാര്‍ (23) ആണ് മരിച്ചത്. പാര്‍ക്ക് റസിഡന്‍സി ഹോട്ടലിന്‍റെ മൂന്നാം നിലയിലെ മുറിയിലായിരുന്നു അജയ് താമസിച്ചിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ റൂമിലെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. മൂന്നാം നിലയിലെ ഹോട്ടല്‍ മുറിയുടെ ജനലിലൂടെ താഴേക്ക് വീഴാണ് മരണം. എന്നാൽ എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. […]
Read more

കാൽ കുടുങ്ങി മധ്യവയസ്കൻ വീണത് ലോറിയുടെ മുന്നിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ സൈക്കിൾ യാത്രികന് അപകടത്തിൽ നിന്ന് അത്ഭുത രക്ഷ. പയ്യന്നൂർ സൗത്ത് ബസാറിന് സമീപം സൈക്കിൾ നിർത്തി ഇറങ്ങുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. സീറ്റിൽ കാല് തട്ടിയതോടെയാണ് റോഡ് സൈഡിലൊതുക്കി നിർത്തിയ സൈക്കിളുമായി യാത്രക്കാരൻ റോഡിലേക്ക് വീണത്. ഇതേസമയം ഇതുവഴി എതിർ ദിശയിലൂടെ വന്ന ടിപ്പറിന്റെ ചക്രം ദേഹത്ത് കയറാതെ ഇയാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. സൈക്കിൾ യാത്രക്കാരൻ സൈക്കിൾ ചവിട്ടി വരുന്നതും റോഡ് സൈഡിൽ വാഹനം ഒതുക്കി ഇറങ്ങാൻ ശ്രമിക്കുന്നതും അതിനിടെ […]
Read more

ജോലിക്കിടെ അപകടം, ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

പാലക്കാട്: ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി ചാത്തംകുളം സുധാകരൻ (42) നാണ് മരിച്ചത്. വടക്കാഞ്ചേരി കെഎസ്ഇബി സെക്ഷനിലെ ലൈന്മാനാണ് സുധാകരൻ. കുമരനെല്ലൂർ സർവീസ് സ്റ്റേഷന് സമീപം ജോലിക്കിടെ പോസ്റ്റിൽ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകര്‍ ചേർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രി എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read more

നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; ഒരാളുടെ നില ഗുരുതരം

തൃശ്ശൂര്‍: നിയന്ത്രണം വിട്ട സ്വകാര്യബസ്, ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി മൂന്നു സ്ത്രീകള്‍ക്ക് പരിക്ക്. തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ റോഡില്‍ ചൊവ്വൂരില്‍ ഇന്ന് ഉച്ചക്ക് 12- മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇവരെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വൂര്‍ അഞ്ചാംകല്ല് പൊലീസ് ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപമായിരുന്നു അപകടം. കൊടുങ്ങല്ലൂരില്‍ നിന്ന് തൃശ്ശൂരില്‍ പോവുകയായിരുന്ന അല്‍-അസ ബസാണ് അപകടത്തില്‍പെട്ടത്. ബസില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ നാട്ടുകാര്‍ കുറെ ദൂരം […]
Read more

അജ്ഞാത വ്യക്തിയെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വടകരയിൽ അജ്ഞാത വ്യക്തിയെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റിലാണ് വെള്ളിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്. മംഗളൂരു – പുതുച്ചേരി എക്സ്പ്രസ് ട്രാക്കിലൂടെ കടന്നു പോയതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃദദേഹം ആരുടെതെന്ന് കണ്ടെത്താനായില്ല. രാത്രി 7.20ഓടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൊലീസ് ഉൾപ്പെടെയുള്ള അധികൃതരെ വിവരം അറിയിച്ചു. മൃതദേഹം പിന്നീട് വടകരയിലെ ജില്ലാ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.
Read more

ബൈക്കിടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരുവനന്തപുരം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെള്ളായണി ശാന്തിവിള സ്വദേശി കമലമ്മ (77) യാണ് ഇന്നലെ മരിച്ചത്. ചൊവ്വാഴ്ച രാവിലെ നേമം താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് കമലമ്മയെ ബൈക്കിടിച്ച് പരുക്കേൽപ്പിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കമലമ്മയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരിച്ചു.
Read more

ബസുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചപകടം; സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് -കണ്ണൂര്‍ ദേശീയപാതയില്‍ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചപകടം. ബസ് അപകടത്തിൽ ഏഴു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്തി മേല്‍പാലത്തില്‍ ബസ്സുകള്‍ തമ്മില്‍ നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ഇരിട്ടിക്ക് പോവുകയായിരുന്ന ബസ്സും കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. പരിക്ക് സാരമുള്ളതല്ലെന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read more

പിക്കപ്പ് വാഹനവും കാറും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കൊല്ലം:കൊല്ലത്ത് പിക്കപ് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. അടൂർ എആർ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്. കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. കൊട്ടരക്കരക്കടുത്തുള്ള പൊലിക്കോട് ആനാടാണ് അപകടം നടന്നത്. സാബു സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. സാബുവാണ് കാർ ഓടിച്ചിരുന്നത്. ഇത് എതിർ ദിശയിൽ നിന്ന് വന്ന പിക്കപ്പ് വാഹനം സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സാബു സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്ഐയെ ഉടൻ […]
Read more

പത്തനംതിട്ട തണ്ണിത്തോട്ടിൽ കെട്ടിടത്തിന് തീ പിടിച്ചു

പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട്ടിൽ കെട്ടിടത്തിന് തീ പിടിച്ചു. തണ്ണിത്തോട് ജംഗ്ഷനിലെ ജോ മാർട്ട് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. പ്രദേശത്തെ ഫാൻസി സ്റ്റോറും ബേക്കറിയുമുൾപ്പെടെ ഉള്ള കടകളിലും തീപിടുത്തത്തിൽ കേടുപാടുകൾ സംഭവിച്ചു. അപകടത്തിൻ്റെ കാരണം ഷോർട്ട് സർക്ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ സമീപത്തുണ്ടായിരുന്ന കാറിനും തീപിടിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ 3.30 ന് ശേഷമാണ് സംഭവം നടന്നത്. അപകടത്തെ തുടർന്ന് കോന്നി പത്തനംതിട്ട ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
Read more

Recent News

Advertisement