Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

വോട്ടെടുപ്പ് കഴിഞ്ഞ് പിണറായിയിലെ വീട്ടിൽ വിശ്രമത്തിൽ മുഖ്യമന്ത്രി

കണ്ണൂർ: തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിശ്രമം. ഭരണ-രാഷ്ട്രീയ തിരക്കുകളിൽ മുഴുകിയിരുന്ന പിണറായി വിജയൻ ഒരു ദിവസം പൂർണമായും വിശ്രമിച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ അടുത്ത ദിവസം മുഖ്യമന്ത്രിക്ക് ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. പാണ്ട്യാലമുക്കിലെ വീട്ടിൽ ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ എന്നിവരോടൊപ്പം കുടുംബനാഥനായി സമയം ചെലവഴിച്ചു. രാവിലെ അണ്ടല്ലൂരിൽ വ്യക്തിപരമായ ഒരു സന്ദർശനം ഒഴികെ മറ്റു പരിപാടികളൊന്നും ഉണ്ടായില്ല. വീട്ടിൽ സന്ദർശകരും വളരെ കുറവായിരുന്നു. സുരക്ഷാ സാന്നിധ്യവും പതിവിലേതിനേക്കാൾ കുറഞ്ഞിരുന്നു. […]
Read more

കത്ത് തന്റേതെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും; സണ്ണി ജോസഫ്

കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് പ്രചരിച്ച കത്ത് താനാണ് എഴുതിയതെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കെ സുധാകരന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമാണെന്നും കത്തിന് പിന്നില്‍ താനാണെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കഴിഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനും താനുമായി ഒരു പ്രശ്‌നവുമില്ല. തന്റെ പേരിലുള്ള വ്യാജകത്ത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഡിജിപി, […]
Read more

ബേപ്പൂരിൽ ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പ്: പി വി അൻവർ

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ താൻ വിജയിക്കുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവർ. വിജയാഘോഷങ്ങൾക്ക് വേണ്ട ഒരുക്കങ്ങൾ പ്രവർത്തകർ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. ബേപ്പൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ പോളിംഗ് ശതമാനം ഉയർന്നത് യുഡിഎഫിന് അനുകൂലമാണെന്നും ഭരണവിരുദ്ധ വികാരം വോട്ടുകളിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻക്കെതിരായ ജനവികാരവും തിരഞ്ഞെടുപ്പിൽ പ്രകടമായതായി അദ്ദേഹം ആരോപിച്ചു. “ഞങ്ങൾ വിജയം ഉറപ്പിച്ചു കഴിഞ്ഞു. മെയ് 3 മുതൽ ആഘോഷങ്ങൾ തുടങ്ങും. 25,000ൽ കുറയാത്ത ഭൂരിപക്ഷം […]
Read more

ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍

വയനാട്: വോട്ട് ചെയ്യാന്‍ വന്നപ്പോള്‍ ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ ഉദ്യോഗസ്ഥരോട് യുവാവ് ഹല്‍വ ആവശ്യപ്പെട്ടു. എന്നാല്‍ ഹല്‍വ ഇവിടെ ഇല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. തുടര്‍ന്ന് വെബ്‌സൈറ്റില്‍ കയറി തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുവനന്തപുരം ഓഫീസ് നമ്പരില്‍ വിളിച്ച് പരാതി പറയുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുത്ത […]
Read more

വോട്ടിന് നോട്ട് ആരോപണം; എന്‍ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട്: വോട്ട് നേടുന്നതിനായി പണം നൽകിയെന്ന ആരോപണത്തിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻക്കെതിരെ അന്വേഷണം ശക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണവുമായി ബന്ധപ്പെട്ട് ആർഡിഒ ഓഫീസിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ബിജെപിക്ക് വോട്ട് ചെയ്യാൻ കണ്ണാടി പഞ്ചായത്തിലെ വയോധികയ്ക്ക് പണം നൽകിയതായി കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. തരുവാക്കുറിശ്ശിയിൽ നടന്ന പ്രചാരണത്തിനിടെയാണ് പണം കൈമാറിയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പണം ലഭിച്ചതായി ആദ്യം സ്ഥിരീകരിച്ച വയോധിക പിന്നീട് അത് തിരുത്തിയതും വിവാദമായി. സംഭവത്തിന്റെ ദൃശ്യങ്ങൾ […]
Read more

തിരുവനന്തപുരം 14 മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിക്കും: എ.എ. റഹീം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിലും എൽഡിഎഫ് വിജയം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സിപിഎം ജില്ല സെക്രട്ടറിയും എംപിയുമായ എ.എ. റഹീം. ബിജെപിക്ക് വോട്ട് ചെയ്താൽ കേരളത്തിന് എന്ത് ഗുണമാണുണ്ടാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. ബിജെപിയുടെ അക്കൗണ്ടുകൾ “ഡബിൾ പൂട്ടിട്ട് പൂട്ടും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ നടത്തിയ “തോറ്റാൽ രാഷ്ട്രീയ വനവാസം” എന്ന പ്രസ്താവന അപക്വമാണെന്നും അദ്ദേഹം വിമർശിച്ചു. “ഇന്ദിരാഗാന്ധി വനവാസത്തിന് പോയില്ലല്ലോ” എന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്നും […]
Read more

സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ; ബംഗാൾ പിടിക്കാൻ വാഗ്ദാനങ്ങളുമായി ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ ‘സങ്കൽപ് പത്ര’ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ നടന്ന പാർട്ടി റാലിയിലാണ് പത്രിക പുറത്തിറക്കിയത്. കഴിഞ്ഞ 15 വർഷമായി മമത ബാനർജിയുടെ ഭരണം ബംഗാളിന് ‘ഇരുണ്ട കാലഘട്ടം’ ആയിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. സംസ്ഥാനത്ത് ജനങ്ങൾ ഭയത്തിൽ കഴിയുന്നുവെന്നും അവർ മാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ ആറുമാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുമെന്നാണ് പ്രധാന വാഗ്ദാനം. സ്ത്രീകൾക്ക് […]
Read more

തൃശൂരിൽ 13ൽ 12 സീറ്റുകളിലും എൽ.ഡി.എഫിന് ജയം ഉറപ്പ്; കെ.വി. അബ്ദുൾ ഖാദർ

തൃശൂർ: തൃശൂർ ജില്ലയിൽ 13ൽ 12 സീറ്റുകൾ വരെ എൽഡിഎഫ് നേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. ത്രികോണ മത്സരം നടന്ന തൃശൂർ മണ്ഡലത്തിൽ മാത്രം ഉറച്ച അവകാശവാദം നടത്താൻ പ്രയാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മണലൂരിൽ കടുത്ത പോരാട്ടം നടന്നെങ്കിലും എൽഡിഎഫ് മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും രവീന്ദ്രനാഥ് വിജയിക്കുമെന്ന ആത്മവിശ്വാസവും അബ്ദുൾ ഖാദർ പ്രകടിപ്പിച്ചു. ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിലുമുള്ള പ്രചാരണം ശക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വടക്കഞ്ചേരിയിൽ ശക്തമായ എതിരാളി ഇല്ലായിരുന്നുവെന്നും ഒല്ലൂരിൽ മന്ത്രി […]
Read more

വോട്ട് ചെയ്‌ത് മടങ്ങിയ 53കാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: വോട്ട് ചെയ്ത് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് 53കാരൻ മരിച്ചു. പാലാരിവട്ടം തമ്മനം കുത്താപ്പാടി അമ്പിളി ഹൗസിൽ താമസിക്കുന്ന പാലക്കാട് സ്വദേശി പി. സുരേഷ് കുമാറാണ് മരിച്ചത്. ഇന്നലെ രാവിലെ കുടുംബസമേതം പാലാരിവട്ടം സെന്റ് റാഫേൽ സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം എറണാകുളം നോർത്തിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് ജീവൻ രക്ഷിക്കാനായില്ല. ഭാര്യയുടെ സ്വദേശമായ നാഗർകോവിലിൽ ഇന്ന് സംസ്കാരം നടക്കും. ഭാര്യ: […]
Read more

വോട്ട് വീണില്ല പിന്നാലെ ബൈക്കിൽ പാഞ്ഞ് ഉദ്യോഗസ്ഥർ; കണ്ണങ്കരയിൽ നാടകീയ രംഗങ്ങൾ

കോഴിക്കോട്: പോളിങ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമുള്ള ‘ബീപ്പ്’ ശബ്ദം കേൾക്കുന്നതിന് മുൻപേ വോട്ടർ മടങ്ങിയതിനെത്തുടർന്ന് കണ്ണങ്കരയിൽ വോട്ടെടുപ്പ് തടസ്സപ്പെട്ടു. കണ്ണങ്കര ഇച്ചന്നൂർ സ്കൂളിലെ 101-ാം നമ്പർ ബൂത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒടുവിൽ രണ്ട് കിലോമീറ്റർ അകലെയെത്തിയ വോട്ടറെ ബൈക്കിൽ പോയി തിരികെ എത്തിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. ബൂത്തിൽ വോട്ടെടുപ്പ് ആരംഭിച്ച് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു സംഭവം. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടർ പുറത്തേക്ക് പോയി. എന്നാൽ മെഷീനിൽ നിന്നും ശബ്ദം വരാത്തത് […]
Read more

Recent News

Advertisement
WhiteswanTV Footer