വി കുഞ്ഞികൃഷ്ണന് അനുകൂല എഫ്ബി പോസ്റ്റിട്ടയാളുടെ കാർ കത്തിച്ചു; സമാധാനയോഗം വിളിച്ച് എഡിഎം
കണ്ണൂർ: വോട്ടെടുപ്പിന് പിന്നാലെ പയ്യന്നൂരിൽ രാഷ്ട്രീയ അക്രമങ്ങൾ ശക്തമാകുന്നു. മാതമംഗലം പേരൂലിൽ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തയാളുടെ കാർ അക്രമികൾ കത്തിച്ചു. കാങ്കോൽ കരിങ്കുഴിയിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡും തീവെച്ച് നശിപ്പിച്ചു. മയ്യിലിൽ മുസ്‌ലിം ലീഗ് ഓഫീസ് തകർക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാം ദിവസവും പ്രദേശത്ത് അക്രമസംഭവങ്ങൾ തുടരുകയാണ്. നേരത്തേ സിപിഎം രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് തെളിവുകൾ പുറത്തുവിട്ട വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചെന്ന പേരിൽ സിപിഎം പ്രവർത്തകൻ ടി. പുരുഷോത്തമന്റെ […]
Read more