ശോഭ സുരേന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റ് പി.കെ. ബിനോയ്
ആലപ്പുഴ: പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റ് പി.കെ. ബിനോയ്. ശോഭ ആലപ്പുഴയിൽ എത്തി പണപ്പിരിവ് നടത്തിയെന്ന കാര്യം അറിയില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വം ആരും പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിന്ദു വിനയകുമാർ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബിനോയ് കൂട്ടിച്ചേർത്തു. ശോഭ സുരേന്ദ്രൻ ആലപ്പുഴയിൽ പണപ്പിരിവ് നടത്തിയതായും, ഇതിനെതിരെ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതായുമായിരുന്നു ബിജെപി ജില്ലാ കമ്മിറ്റിയംഗമായ ബിന്ദു വിനയകുമാറിന്റെ ആരോപണം. […]
Read more