Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: 2026 Assembly election

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായ പശ്ചിമ ബംഗാളിൽ 15 ബൂത്തുകളിൽ നാളെ റീപോളിങ് നടക്കും. മഗ്രാഹാത് വെസ്റ്റിൽ 11 ബൂത്തിലും ഡയമണ്ട് ഹാർബറിൽ 4 ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ്. എല്ലാം സൗത്ത് 24 പർഗാനാസ് ജില്ലയിൽ വരുന്ന ബൂത്തുകളാണ്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. വോട്ടിങ്ങിൽ ക്രമക്കേട് നടന്നതായി പരാതി ലഭിച്ചതിന്റെയും ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് റീപോളിങ് നടത്തുന്നത്. ഫാൽട്ടയിലെ ബൂത്തുകളിൽ ഇവിഎം തിരിമറി നടന്നതായി ബിജെപി […]
Read more

തോല്‍വി ഉറപ്പിച്ചതോടെ അയാള്‍ പ്രാന്ത് പിടിച്ചു നടക്കുന്നു; എച്ച് സലാമിനെതിരെ ജി സുധാകരന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച് സലാമിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജി സുധാകരന്‍. തോല്‍ക്കുമെന്ന് ഉറപ്പായതോടെ അയാള്‍ ഭ്രാന്ത് പിടിച്ച് നടക്കുകയാണോ എന്നും സുധാകരന്‍ ചോദിക്കുന്നു. അദ്ദേഹത്തിന് തീവ്രവാദബന്ധമെന്ന് താന്‍ പറഞ്ഞിട്ടില്ല. തനിക്കെതിരെ തെളിവ് പുറത്തുവിടാന്‍ വോട്ടെണ്ണല്‍ വരെ കാത്തിരിക്കേണ്ടതില്ല . എച്ച് സലാം ഇന്ത്യയുടെ ഭരണഘടനാ വിദഗ്ധനൊന്നുമല്ലല്ലോ. കോടതി സലാമിന്റെ പോക്കറ്റിലിരിക്കുന്ന കളിപ്പാട്ടമല്ലെന്നും സുധാകരന്‍ പരിഹസിച്ചു. തിരുവനന്തപുരത്ത് ഇവി ശ്രീധരന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു വിമര്‍ശനം.
Read more

പിളരും, വളരും, പിരിയും… കേരള കോൺ​ഗ്രസുകൾക്കിത് അ​ഗ്നിപരീക്ഷ

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കേവലം കേവലം ഭരണം നിലനിർത്തുന്നതിന്റേയോ ഭരണമാറ്റത്തിന്റേയോ മാത്രം പോരാട്ടമല്ല. ചിലർക്കെല്ലാം നിലനിൽപ്പിന്റെ കൂടി പോരാട്ടമാണ്. അതിൽ പ്രധാന നേതാക്കൾ മുതൽ പാർട്ടികൾ വരെ ഉണ്ട്. ചില പാർട്ടികൾ ഉദയം ചെയ്യും. ചിലത് കേരള രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് മാഞ്ഞുപോകും, ചിലത് അമീബ പോലെ പിളർന്ന് പിളർന്ന് അങ്ങനെ എണ്ണം കൂടും. അതിൽ അവസാനം പറഞ്ഞ രണ്ട് സാധ്യതകളും തുറിച്ച് നോക്കുകയാണ് കേരള കോൺ​ഗ്രസ് പാർട്ടികളെ. കേരള കോൺ​ഗ്രസുകൾക്കിത് നിലനിൽപ്പിന്റെ പോരാട്ടം കൂടിയാണ്. നല്ല […]
Read more

വോട്ടെണ്ണലിന് മൂന്ന് നാൾ, ടിവികെയുടെ ഓഫീസിന് തീയിട്ട് അജ്ഞാതർ

ചെന്നൈ: തിരഞ്ഞെടുപ്പ് ഫലം വരാൻ ഇനി മൂന്ന് നാൾ മാത്രം ശേഷിക്കെ,തൃച്ചിയിൽ ടിവികെയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീയിട്ടു. ശ്രീരംഗം മണ്ഡലത്തിൻ്റെ പരിധിയിലുള്ള പേട്ടവയത്തലൈയിൽ സ്ഥാനാർഥിയായ രമേശിൻ്റെ ഓഫീസാണ് തീയിട്ടത്. വെള്ളിയാഴ്ച രാവിലെ ആണ് അജ്ഞാതർ ഓഫീസിന് തീയിട്ടത്. ഓഫീസിൽ ഉണ്ടായിരുന്ന മുഴുവൻ ബാനറുകളും അജ്ഞാതർ വലിച്ചുകീറി. സംഭവത്തിൽ ടിവികെ യൂണിയൻ സെക്രട്ടറി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോളുകളും ഡിഎംകെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്.എന്നാൽ, ആക്സിസ് മൈ […]
Read more

ലീഗ്, ഇസ്ലാം, മാറാട്… രാഷ്ട്രീയത്തിന്റെ മറവിൽ വെള്ളാപ്പള്ളിയുടെ യഥാർത്ഥ ലക്ഷ്യമെന്ത്?

കഴിഞ്ഞ ദിവസമായിരുന്നു കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നത്. ഭൂരിഭാഗം സർവേകളും യുഡിഎഫിന് ഭരണം പ്രവചിച്ചപ്പോൾ പ്രതികരണങ്ങളുമായി എല്ലാ മുന്നണികളിലേയും നേതാക്കളും രംഗത്ത് വന്നിരുന്നു. അക്കൂട്ടത്തിൽ പിവി അൻവറിന്റെ അങ്ങാടിയിലൂടെയുള്ള മൊട്ടയടിച്ച് നടക്കൽ പരാമർശം കൂടുതൽ ചർച്ച ചെയ്യപ്പെട്ടപ്പോൾ അത്രയ്ക്ക് ശ്രദ്ധിക്കപ്പെടാതെ പോയ, എന്നാൽ വളരെ ഗുരുതരമായ പരാമർശങ്ങളടങ്ങിയ വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. വർഗീയ പരാമർശങ്ങളുടെ കാര്യത്തിൽ അത്ര പിന്നിലല്ല താനെന്ന് പലപ്പോഴായി തെളിയിച്ചിട്ടുള്ളയാളാണ് വെള്ളാപ്പള്ളി, പ്രത്യേകിച്ച് മുസ്ലീം സമുദായത്തിനെതിരെ […]
Read more

ജി സുധാകരന്റെ മുഖം ജനം തിരിച്ചറിയണം, മുഖംമൂടി വെച്ച് ജീവിക്കാനാവില്ല: എച്ച് സലാം

ആലപ്പുഴ: ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി അമ്പലപ്പുഴയിലെ ഇടതുപക്ഷ സ്ഥാനാത്ഥിയായ എച്ച് സലാം. ജി സുധാകരന്റെ യഥാര്‍ത്ഥ മുഖം നാട്ടിലെ ജനങ്ങള്‍ തിരിച്ചറിയണമെന്നും തങ്ങളുടെ മുന്നില്‍ എല്ലാ കാലവും മുഖംമൂടി വെച്ച് ജീവിക്കാനാവില്ല എന്നും എച്ച് സലാം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ജി സുധാകരനെതിരെ ഇനിയും പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറക്കാട് പഞ്ചായത്ത് ഒഴികെ എല്ലായിടത്തും എല്‍ഡിഎഫ് ലീഡ് ചെയ്യും എന്നാണ് കണക്ക്. നേരത്തെയുളള ധാരണയുടെ ഭാഗമായി ബിജെപിയുടെ വോട്ടുകൾ വോട്ടുകൾ യുഡിഫിലേക്ക് പോയിട്ടുണ്ടെന്നും […]
Read more

മുഖ്യമന്ത്രി ചര്‍ച്ച; കൊള്ളാവുന്ന ഒത്തിരിപ്പേര്‍ ഇവിടെയുണ്ട്, അപ്പുറത്തില്ല: ഷിബു ബേബി ജോൺ

കൊല്ലം: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ തുടങ്ങിയിരുന്നു. സ്വന്തം അഭിപ്രായങ്ങളും പ്രതികരണങ്ങളുമായി നിരവധി നേതാക്കൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളോട് പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ആർഎസ്പി നേതാവ് ഷിബു ബേബി ജോണ്‍. മുഖ്യമന്ത്രി ആകാൻ കൊള്ളാവുന്ന കുറച്ചുപേര്‍ ഇവിടെയുണ്ട്. പക്ഷെ, അപ്പുറത്ത് ഇല്ലെന്നുമാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. വി ഡി സതീശന്‍ മുന്നോട്ടുവെച്ച ടീം യുഡിഎഫ് എന്നുള്ള നിലയിലായിരുന്നു പ്രവര്‍ത്തനം. ജനവികാരം യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം […]
Read more

സതീശനെ പിന്തുണച്ചത് അനുചിതം; ശിഹാബ് തങ്ങള്‍ക്കെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. മുഖ്യമന്ത്രിപ്പോരില്‍ പാര്‍ട്ടി പ്രതിരോധത്തിലായി ഇരിക്കുന്ന സമയത്തുള്ള ശിഹാബ് തങ്ങളുടെ പ്രസ്താവന അനുചിതമായെന്ന വിമര്‍ശനമാണ് പ്രവര്‍ത്തകര്‍ക്കുള്ളത്. വിഷയത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു മുസ്ലീം ലീഗ് നേതാവ് പരസ്യപ്രതികരണം നടത്തിയത്. കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ പരസ്യമായ അഭിപ്രായം പറയുന്നത് പതിവില്ല. മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഘടകക്ഷികള്‍ പരസ്യ അഭിപ്രായ പ്രകടനം നടത്തേണ്ടതില്ലെന്നുമാണ് […]
Read more

ഇടതുപക്ഷത്തിന്റെ അവസാന പ്രതീക്ഷയായി കേരളം

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ ഒരുകാലത്ത് ശക്തമായ സ്വാധീനം പുലർത്തിയിരുന്ന ഇടതുപക്ഷ പാർട്ടികൾ ഇന്ന് വലിയ അസ്തിത്വ പ്രതിസന്ധിയിലാണെന്ന് വിലയിരുത്തപ്പെടുന്നു. മൂന്ന് സംസ്ഥാനങ്ങളിൽ ഒരേസമയം ഭരണം നടത്തിയിരുന്ന കാലഘട്ടത്തിൽ നിന്ന് ഇന്ന് വളരെ പരിമിതമായ സ്വാധീനമുള്ള മേഖലകളിലേക്ക് ഇടതുപക്ഷം ചുരുങ്ങിയിരിക്കുകയാണ്. 2026 നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ കേരളത്തിലെ ഭരണ മാറ്റ സാധ്യത ചൂണ്ടിക്കാണിക്കുന്നുവെന്ന വിലയിരുത്തലും ഉയർന്നിട്ടുണ്ട്. ഇന്ത്യയിൽ ഇടതുപക്ഷത്തിന് ഭരണത്തിലിരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിൽ പോലും ഇത്തവണ യുഡിഎഫ് മുന്നേറ്റമുണ്ടാകുമെന്നാണ് ചില എക്‌സിറ്റ് […]
Read more

എക്സാറ്റ് പോൾ ജനങ്ങൾക്ക് മാത്രം അറിയാവുന്നത്; ഇതാ സമീപകാലത്ത് പാളിപ്പോയ എക്സിറ്റ് പോളുകൾ…

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി ബാക്കിയുള്ളത് വെറും മൂന്ന് നാൾ മാത്രമാണ്. ഫലസൂചനകൾ നൽകി എക്സിറ്റ് പോളുകളും പുറത്തുവന്നെങ്കിലും പാർട്ടികളുടേയും മുന്നണികളുടേയും കണക്കുകൂട്ടലുകൾക്ക് കുറവൊന്നും വന്നിട്ടില്ല. അതിന് കാരണവുമുണ്ട്, എക്സിറ്റ് പോളുകളെന്നത് വിദ​ഗ്ധരുടെ കണക്കുകൂട്ടലുകളാണ്. അത് തെറ്റിയ ചരിത്രവും നമ്മുടെ നാട്ടിലുണ്ട്. എത്രയൊക്കെ കണക്കുകൂട്ടലുകളും സർവേകളും നടത്തിയാലും ജനം കൃത്യമായി ആർക്കാണ് കുത്തിയതെന്നറിയാൻ വോട്ടെണ്ണുക തന്നെ വേണം. കേരളത്തിലും ബംഗാളിലും ഭരണമാറ്റമാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരിക്കുന്നത്. തമിഴ്നാട്, അസം, പുതുച്ചേരി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix