Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

കേരളത്തിലെവിടെയും ബിജെപി ജയിക്കില്ല; നിലപാട് വ്യക്തമാക്കി എസ്ഡിപിഐ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് എസ്ഡിപിഐ. ആരും ആവശ്യപ്പെട്ടിട്ട് അല്ല ഒരു പ്രത്യേക മുന്നണിക്ക് വോട്ട് ചെയ്തതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് പറഞ്ഞു. ആർക്ക് വോട്ട് ചെയ്തു എന്നത് എസ്ഡിപിഐ പ്രവർത്തകർക്ക് മാത്രം അറിയുന്ന കാര്യമാണെന്നും ആരെ പിന്തുണച്ചു എന്നത് പരസ്യമാക്കില്ലെന്നും സി പി എ ലത്തീഫ് കൂട്ടിച്ചേർത്തു. കേരളത്തിൽ ഒരിടത്തും ബിജെപി വിജയിക്കില്ലന്നും നേമത്ത് വി ശിവൻകുട്ടിക്ക് തന്നെയാണ് പിന്തുണ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്ഡിപിഐ […]
Read more

വിഡി സതീശന്‍ മുഖ്യമന്ത്രി, വാളെടുത്ത് ചെന്നിത്തല, വിലപേശി ലീഗ്; UDF വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചാല്‍….

തെരഞ്ഞെടുപ്പ് ഫലത്തിലേക്ക് ഇനിയും മൂന്നാഴ്ച്ചയിലധികം സമയമുണ്ട്. കൂട്ടിയും കിഴിച്ചും ദിവസങ്ങള്‍ തള്ളിനീക്കുന്ന തിരക്കിലാണ് മുന്നണികള്‍. നിലനില്‍പ്പിന്റെ പോരാട്ടത്തിലായിരിക്കുന്ന കോണ്‍ഗ്രസ് നീണ്ട ഒരു ദശാബ്ദത്തിനപ്പുറം ഭരണത്തിലേറാമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. അതിനിടെ കോണ്‍ഗ്രസിലെ സ്ഥിരം കസേരക്കളിയും സ്‌റ്റേജിന് പുറകില്‍ തുടങ്ങിക്കഴിഞ്ഞു. ആരായിരിക്കും മുഖ്യമന്ത്രി എന്ന ചര്‍ച്ചകളുടെ പേരില്‍ ഇതിനോടകം സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും കോണ്‍ഗ്രസ് നേതാക്കളും അണികളും തമ്മില്‍ വടംവലി തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി എറണാകുളം ജില്ലയില്‍ നിന്നാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് […]
Read more

അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ വിജയം നേടാനാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം സംബന്ധിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തി ബിജെപി. അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ വിജയം നേടാനാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട മണ്ഡലങ്ങളിൽ വിജയിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ തൃശ്ശൂർ, തിരുവല്ല, തിരുവനന്തപുരം മണ്ഡലങ്ങളിൽ അട്ടിമറി വിജയസാധ്യതയും പാർട്ടി കണക്കുകൂട്ടുന്നു. ബൂത്ത് തലത്തിലെ കണക്കുകൾ നേരിട്ട് വിലയിരുത്താൻ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെട്ട സമിതി ജില്ലകളിലെത്തി വിശദമായ വിവരശേഖരണം നടത്തും. ക്രൈസ്തവ സഭകളെ […]
Read more

തിരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ ആശുപത്രി വരാന്തയിൽ അയൽക്കാരായി എംഎൽഎമാർ

ബത്തേരി: ആഴ്ചകൾ നീണ്ട തിരഞ്ഞെടുപ്പ് ആവേശത്തിനും തിരക്കുകൾക്കും പിന്നാലെ വിശ്രമത്തിനായി ആശുപത്രി മുറിയിൽ അയൽക്കാരായി വയനാട്ടിലെ രണ്ട് ജനപ്രതിനിധികൾ. കൽപറ്റ എംഎൽഎ ടി. സിദ്ദിഖും ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണനുമാണ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഒരേ ഫ്ലോറിൽ അടുത്തടുത്ത മുറികളിലായി ചികിത്സയിൽ കഴിയുന്നത്. ടി. സിദ്ദിഖ് മുറി നമ്പർ 2309 ലും ഐ.സി. ബാലകൃഷ്ണൻ 2303 ലുമാണ് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ​കൽപറ്റയിൽ രണ്ടാം തവണ ജനവിധി തേടിയ സിദ്ദിഖും ബത്തേരിയിൽ നാലാം പോരാട്ടം നടത്തിയ ഐസിയും തിരഞ്ഞെടുപ്പ് […]
Read more

പ്രതിപക്ഷ നേതാവിന് വനവാസത്തിനായി കോന്നിയിലേക്ക് വരാം: ജനീഷ് കുമാർ

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്ന നിയോജക മണ്ഡലമാണ് പത്തനംതിട്ട. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ഒരു സീറ്റ് പോലും നേടാനാവാതെ യുഡിഫ് പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ പത്തനംതിട്ട ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും യുഡിഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. അതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പത്തനംതിട്ടയിലെ കോന്നി മണ്ഡലത്തിലെ എൽഡിഫ് സ്ഥാനാർത്ഥി ജനീഷ് കുമാർ. ജില്ലയിലെ അഞ്ച് സീറ്റുകളും യുഡിഎഫ് നേടുമെന്ന പ്രതിപക്ഷ നേതാവിന്‍റെ അവകാശവാദം വെറും സ്വപ്നം മാത്രമാണെന്നും, തോൽവിക്ക് […]
Read more

സിപിഐക്ക് പന്ത്രണ്ട് സീറ്റുകളിൽ വിജയസാധ്യത; കൊടുങ്ങല്ലൂർ നഷ്ടപ്പെട്ടേക്കാമെന്ന് നേതൃയോഗത്തിന്റെ വിലയിരുത്തൽ

തൃശ്ശൂർ: ​നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 80 സീറ്റുകൾ നേടി ഭരണത്തുടർച്ചയുണ്ടാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ വിലയിരുത്തി. പാർട്ടി മത്സരിച്ച 25 സീറ്റുകളിൽ 12 ഇടത്ത് വിജയിക്കാനാകുമെന്നാണ് പ്രാഥമിക നിഗമനം. സിറ്റിങ് സീറ്റുകളായ ഒല്ലൂരും തൃശ്ശൂരും നിലനിർത്താനാകുമെന്ന് പാർട്ടി പ്രതീക്ഷിക്കുമ്പോഴും, മറ്റൊരു സിറ്റിങ് സീറ്റായ കൊടുങ്ങല്ലൂരിൽ വി.ആർ. സുനിൽ കുമാർ പരാജയപ്പെട്ടേക്കുമെന്ന ആശങ്ക നേതൃത്വം പങ്കുവെച്ചു. മണ്ണാർക്കാട്, ചടയമംഗലം മണ്ഡലങ്ങളിൽ വിജയിക്കുമെന്ന് ഔദ്യോഗികമായി കണക്കുകൂട്ടുന്നുണ്ടെങ്കിലും ഈ സീറ്റുകൾ തോൽക്കാനാണ് സാധ്യതയെന്ന് മുതിർന്ന നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. […]
Read more

സംസ്ഥാനത്ത് പോളിങ് ശതമാനം 79.63%; കണക്കുകൾ ഇനിയും മാറിയേക്കാം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പോളിങ് കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് പോളിങ് ശതമാനം 79.63% ആണ്. ബൂത്തിലെത്തി വോട്ട് ചെയ്തവർ 78.27%. പോസ്റ്റൽ, സർവീസ് വോട്ടുകൾ ഉൾപ്പെടാത്ത കണക്കായതിനാൽ കണക്കുകളിൽ ഇനിയും മാറ്റം ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. തെരഞ്ഞെടുപ്പ് കണക്കുകൾ പുറത്തുവിടുന്നില്ലെന്ന രാഷ്ട്രീയ പാർട്ടികളുടെ പരാതിക്ക് പിന്നാലെയാണ് രത്തൻ ഖേൽക്കർ കണക്കുകൾ പുറത്തു വിട്ടത്. കണക്കുകൾ പുറത്തുവിടാൻ വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് […]
Read more

വോട്ട് ചെയ്തവരുടെ വിവരങ്ങള്‍ ഇപ്പോള്‍ കിട്ടില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: വോട്ട് ചെയ്തവരുടെ കണക്കുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെ അന്തിമ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ എന്ന് രത്തൻ ഖേൽക്കർ പറഞ്ഞു. പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടാത്ത കണക്കാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റൽ വോട്ടുകൾ ഉൾപ്പെട്ടിട്ടുള്ള സർവീസ് വോട്ടർമാരുടെ കണക്കാണ് ലഭിക്കാത്തത്. അവർക്കയച്ച ബാലറ്റുകൾ വോട്ടെണ്ണൽ ദിവസം വരെ തിരിച്ചയക്കാൻ സമയം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്തിമ കണക്ക് വോട്ടെണ്ണം ദിവസത്തിൽ മാത്രമേ […]
Read more

ശോഭ സുരേന്ദ്രന്‍ എത്തിയ വീടുകളിലെ സിസിടിവി പരിശോധിച്ച് പൊലീസ്

പാലക്കാട്: വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് വോട്ടർമാർക്ക് പണം നൽകിയെന്ന ഗുരുതരമായ ആരോപണത്തിൽ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകർക്കുമെതിരെ അന്വേഷണം വിപുലീകരിച്ച് പൊലീസ്. പാലക്കാട് സൗത്ത് പൊലീസാണ് കേസിൽ സമഗ്രമായ അന്വേഷണം നടത്തുന്നത്. നിശബ്ദ പ്രചാരണ ദിവസം ശോഭാ സുരേന്ദ്രൻ സന്ദർശിച്ച വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണ്. കണ്ണാടി പഞ്ചായത്തിലെ പതിനാറാം വാർഡിൽ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങൾ […]
Read more

FCRA കൊണ്ടുവന്നത് മന്‍മോഹന്‍ സിംഗിന്റെ കാലത്ത്, പാലാ പിതാവ് പിതൃതുല്യന്‍; ഷോണ്‍ ജോര്‍ജ്

പത്തനംതിട്ട: എഫ്സിആര്‍എ നിയമഭേദഗതി മന്‍മോഹന്‍ സിംഗിന്റെ കാലത്ത് കൊണ്ടുവന്നതാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കോണ്‍ഗ്രസാണ് ഇതുണ്ടാക്കിയത്. മന്‍മോഹന്‍ സിങ് നിയമഭേദഗതി കൊണ്ടുവന്ന സമയത്ത് കേരളത്തില്‍ നിന്ന് എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നുവെന്നും ഷോണ്‍ പറയുന്നു. പാലാ ബിഷപ്പിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പിതൃ തുല്യനാണ് പാലാ പിതാവ്. സഭ പരസ്യമായ നിലപാട് സ്വീകരിക്കണം. സഭ പൊതുവായി ചര്‍ച്ച ചെയ്ത ശേഷം നിലപാട് പറയണം. നിയമം കൊണ്ടുവന്ന സമയത്ത് കോണ്‍ഗ്രസ് എന്ത് ചെയ്യുകയായിരുന്നു എന്ന് കൂടി സഭ ആലോചിക്കണം. […]
Read more

Recent News

Advertisement
WhiteswanTV Footer