Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

തെരഞ്ഞെടുപ്പ് തമിഴ്നാടും ദില്ലിയും തമ്മിലുള്ള പോരാട്ടമെന്ന് സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ചർച്ചകളിൽ മുഖ്യമന്ത്രിയായ എം.കെ. സ്റ്റാലിൻ ഉയർത്തുന്ന “തമിഴ്നാട് vs ദില്ലി” എന്ന വാദം മുഖ്യ വിഷയമായി മാറിയിരിക്കുകയാണ്. ഭരണവിരുദ്ധ വികാരങ്ങളെ മറികടക്കാൻ ഈ നറേറ്റീവ് സഹായിക്കുമെന്നാണ് ഡിഎംകെയുടെ കണക്കുകൂട്ടൽ. 2026ലെ തിരഞ്ഞെടുപ്പ് ദ്രാവിഡ പാർട്ടികൾ തമ്മിലുള്ള പതിവ് മത്സരം മാത്രമല്ല, മറിച്ച് തമിഴ്നാട്ടിന്റെ സ്വത്വം സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് സ്റ്റാലിൻ മുന്നോട്ടുവയ്ക്കുന്നു. ഇതിലൂടെ എഐഎഡിഎംകെ അല്ലെങ്കിൽ വിജയ് പോലുള്ള നേതാക്കളെ പ്രധാന എതിരാളികളായി ഉയർത്താതെ, ബിജെപിയും ആർഎസ്എസും സംസ്ഥാനത്തിന് […]
Read more

നിതീഷ് കുമാർ ബീഹാർ രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങുമ്പോൾ അവസാനിക്കുന്നത് ഒരു യുഗത്തിന്റെ പര്യവസാനം

ബീഹാർ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ തന്റെ വിരൽത്തുമ്പിലാക്കിയ നിതീഷ് കുമാർ എന്ന അതികായൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ അത് ഒരു യുഗത്തിന്റെ അന്ത്യം കൂടിയാണ്. 1977-ൽ ഹർനൗട്ടിലെ കനത്ത പരാജയത്തിന് പിന്നാലെ പട്നയിലെ ഒരു കോഫി ഹൗസിലിരുന്ന്, മേശയിൽ തട്ടി താൻ ഒരുനാൾ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുമ്പോൾ ചുറ്റുമുണ്ടായിരുന്നവർ അത് തോറ്റവന്റെ വെറും വീരവാദമായേ കണ്ടിട്ടുണ്ടാകൂ. എന്നാൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദധാരിയായ ആ യുവാവ് തന്റെ ജീവിതം രാഷ്ട്രീയത്തിനായി മാറ്റിവെക്കുകയായിരുന്നു. ജെപി പ്രസ്ഥാനത്തിന്റെ തീച്ചൂളയിൽ നിന്ന് വളർന്നുവന്ന […]
Read more

കോട്ടയം ഇത്തവണ ചുവക്കും യു ഡി എഫ് മൂന്ന് സീറ്റിലേക്ക് ചുരുങ്ങും കണക്കുകളിങ്ങനെ

കേരള രാഷ്ട്രീയത്തിന്റെ ഹൃദയമിടിപ്പ് പലപ്പോഴും അളക്കുന്നത് കോട്ടയത്തെ രാഷ്ട്രീയ ചലനങ്ങളിലൂടെയാണ്. സംസ്ഥാനത്ത് ഒരു ഭരണമാറ്റമോ അതോ ഭരണത്തുടർച്ചയോ ഉണ്ടാകുക എന്നതിനേക്കാൾ ഉപരിയായി, വരാനിരിക്കുന്ന മന്ത്രിസഭയിൽ കോട്ടയത്തിന്റെ പ്രാതിനിധ്യം എങ്ങനെയായിരിക്കും എന്നതിനെച്ചൊല്ലിയാണ് ഇപ്പോൾ അണികൾക്കിടയിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും സജീവമായ ചർച്ചകൾ നടക്കുന്നത്. യു.ഡി.എഫ് ക്യാമ്പുകളിൽ ഇത്തവണ വലിയ പ്രതീക്ഷയാണ് നിലനിൽക്കുന്നത്. ജില്ലയിൽ നിന്ന് മൂന്നോ നാലോ മന്ത്രിമാർ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് അവർ. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ജില്ലയിൽ നടന്ന വികസന പ്രവർത്തനങ്ങൾ മുൻനിർത്തി ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് […]
Read more

വേങ്ങരയിൽ മുസ്ലിം ലീഗിനെ കാത്തിരിക്കുന്നത് വമ്പൻ തോൽവിയോ കണക്കുകളിലെ വസ്തുതയെന്ത് ?

മലപ്പുറം ജില്ലയുടെ രാഷ്ട്രീയ ഭൂപടത്തിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെ ചരിത്രമുള്ള മണ്ണാണ് വേങ്ങര. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ആസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ഈ മണ്ഡലത്തിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് പോരാട്ടം കേവലമൊരു വോട്ടെടുപ്പിനപ്പുറം, വലിയ രാഷ്ട്രീയ അട്ടിമറികളുടെയും തന്ത്രങ്ങളുടെയും പരീക്ഷണശാലയായി മാറിയിരിക്കുകയാണ്. വോട്ടെടുപ്പ് പൂർത്തിയായിക്കഴിഞ്ഞ സാഹചര്യത്തിൽ, മെയ് 4-ന് നടക്കാനിരിക്കുന്ന ഫലപ്രഖ്യാപനത്തിനായി കേരളം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലീഗ് കോട്ടയുടെ അടിത്തറ ഇളക്കാൻ പ്രാപ്തിയുള്ള രാഷ്ട്രീയ സമവാക്യങ്ങളാണ് ഇത്തവണ മണ്ഡലത്തിൽ രൂപപ്പെട്ടതെന്നാണ് വിലയിരുത്തലുകൾ.​കെ.എം. ഷാജി എന്ന കരുത്തനായ നേതാവിനെ തന്നെ പോരാട്ടവീഥിയിലേക്ക് […]
Read more

സഭയും സർക്കാരും നേർക്കുനേർ വന്ന 1977 ലെ നിയമസഭാ തിരഞ്ഞെടുപ്പ്; ഒരു മാണിക്കാലത്തെ ഓർമ്മ

കേരള രാഷ്ട്രീയത്തിൽ സഭയും സർക്കാരും തമ്മിലുള്ള ബന്ധം പലപ്പോഴും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അടുത്ത കാലത്ത് ബിജെപി നേതാക്കളായ പി.സി. ജോർജും മകൻ ഷോൺ ജോർജും കത്തോലിക്ക സഭയ്ക്കെതിരെ നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് കാരണമായ പശ്ചാത്തലത്തിൽ, സഭയുടെ ഇടപെടലുകൾ എങ്ങനെ ഒരു ജനപ്രതിനിധിയുടെ മന്ത്രിസ്ഥാനം വരെ തെറിപ്പിച്ചു എന്നതിലേക്ക് വിരൽ ചൂണ്ടുന്ന അപൂർവ്വമായ ഒരു ചരിത്ര സംഭവമുണ്ട്. അരനൂറ്റാണ്ടോളം പാലാക്കാർ നെഞ്ചോട് ചേർത്തുപിടിച്ച കെ.എം. മാണിയാണ് ഈ നാടകീയമായ രാഷ്ട്രീയ ചരിത്രത്തിലെ കേന്ദ്രകഥാപാത്രം. സഭ ഇടപെട്ട […]
Read more

യുഡിഎഫ് ജയിക്കും, ക്രെഡിറ്റ് മുഴുവന്‍ രാഹുല്‍ ഗാന്ധിക്ക്; രമേശ് ചെന്നിത്തല

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജിയക്കുമെന്നും അതിന്റെ ക്രെഡിറ്റ് മുഴുവന്‍ രാഹുല്‍ ഗാന്ധിക്കാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫലപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും, പാര്‍ട്ടിക്ക് അതിന്റെതായ രീതിയുണ്ടെന്നും ഇതേ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കേരളത്തിലുണ്ടായിരുന്നു. കേരളത്തിലെ നേതാക്കളെയെല്ലാം ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും യോജിപ്പിന്റെ അന്തരീക്ഷം ഉണ്ടാക്കി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന കര്‍ശനനിര്‍ദേശം നല്‍കി. ഓരോ ഘട്ടത്തിലും […]
Read more

തമിഴ്നാട് തിരഞ്ഞെടുപ്പ്; ബിജെപി പ്രകടനപത്രിക പുറത്തിറക്കി ജെ.പി നഡ്ഡ

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പാർട്ടിയുടെ പ്രകടനപത്രിക ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പുറത്തിറക്കി. തമിഴ് പുതുവർഷ ദിനത്തിൽ പുറത്തിറക്കിയ ഈ പത്രിക സംസ്ഥാനത്തിന് പുതിയ തുടക്കമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണകക്ഷിയായ ഡിഎംകെയെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് വാഗ്ദാനങ്ങൾ അവതരിപ്പിച്ചത്. ഡിഎംകെ ഒരു കുടുംബം ഭരിക്കുന്ന പാർട്ടിയാണെന്നും സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചുവെന്നും നഡ്ഡ ആരോപിച്ചു. ഡിഎംകെ ഭരണകാലത്ത് ക്രമസമാധാനനില തകർന്നുവെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 8,000 കൊലപാതകങ്ങൾ നടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്ത്രീകൾക്കെതിരായ […]
Read more

പേരാവൂരിൽ സണ്ണി ജോസഫ് വിജയിക്കും; യുഡിഎഫ് മണ്ഡലം കമ്മിറ്റി

കണ്ണൂർ: സംസ്ഥാനത്ത് തന്നെ ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് പേരാവൂർ. പേരാവൂരിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് 9000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഫ് മണ്ഡലം കമ്മിറ്റി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിലയിരുത്തലിനായി ചേ‍ർന്ന മണ്ഡലം കമ്മിറ്റിയിലാണ് വോട്ട് കണക്കുകൾ അവതരിപ്പിച്ചത്. അയ്യൻകുന്ന് പഞ്ചായത്തിൽ നിന്നായിരിക്കും സണ്ണി ജോസഫിന് എറ്റവും കൂടുതൽ ലീഡ് ലഭിക്കുക എന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ. മുഴക്കുന്ന്, പായം, പേരാവൂ‍‍ർ പഞ്ചായത്തുകളിൽ എൽഡിഎഫിനാകും ലീഡ് എന്നാണ് യുഡിഎഫിൻ്റെ കണക്ക് കൂട്ടൽ. എന്നാൽ, പേരാവൂരിൽ കെ കെ […]
Read more

‘LDF-ന്റെ പരാജയം സഖാക്കളും ആഗ്രഹിക്കുന്നു: ഷാഫി പറമ്പിൽ

കോഴിക്കോട്: സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള ശക്തമായ വികാരം ഉയർന്നുവെന്നു ഷാഫി പറമ്പിൽ എം.പി. ഇത് ഏതാനും ജില്ലകളിൽ മാത്രം ഒതുങ്ങുന്ന തരംഗമല്ല, കേരളമൊട്ടാകെ വ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ നിലവിലെ സർക്കാരിനെതിരേ വിധിയെഴുതി കഴിഞ്ഞുവെന്നും, ഏപ്രിൽ ഒമ്പതിന് തന്നെ നോക്കൗട്ട് പഞ്ച് നൽകിയതായും ഷാഫി വ്യക്തമാക്കി. മന്ത്രിമാരും സിപിഎം നേതാക്കളും തന്നെ തോൽവി നേരിടുമെന്ന് അദ്ദേഹം പ്രവചിച്ചു. മന്ത്രിമാരെ മണ്ഡലങ്ങളിൽ പ്രചാരണത്തിന് വിളിക്കാൻ എൽഡിഎഫ് സ്ഥാനാർഥികൾ പോലും താത്പര്യം കാണിച്ചില്ലെന്നും, പാർട്ടിക്കുള്ളിൽ തന്നെ ഭരണമാറ്റം അനിവാര്യമാണെന്ന മനോഭാവം ഉയർന്നുവന്നിട്ടുണ്ടെന്നും […]
Read more

‘ബൈ ബൈ പിണറായി’ ഫ്‌ളക്‌സ് തര്‍ക്കം; 7 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

കൊച്ചി: കളമശ്ശേരിയിൽ ‘ബൈ ബൈ പിണറായി’ ഫ്ലക്സ് ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന് കോൺഗ്രസ് ഓഫിസിന് നേർക്ക് ആക്രമണമെന്ന് പരാതി. കളമശേരി കുന്നുകര വടക്കേ അടുവാശ്ശേരിയിലെ കോൺഗ്രസ് ഓഫിസ് ആയ ഇന്ദിരാ ഭവൻ അടിച്ചു തകർത്തെന്ന പരാതിയിൽ സിപിഎം ലോക്കൽ സെക്രട്ടറി അടക്കം ഏഴു പേർക്കെതിരെ ചെങ്ങമനാട് പൊലീസ് കേസ് എടുത്തു. സിപിഎം ലോക്കൽ സെക്രട്ടറി അനിൽ, പ്രവർത്തകരായ ലൂയിസ്, തമ്പി, വിപിൻ, ജോണി, ജ്യോതിഷ്, ഷൈജൻ എന്നിവർക്കെതിരെയാണ് കേസ്. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer