Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

മുഖ്യമന്ത്രിയുടെ അംഗരക്ഷകനെതിരെ കോൺഗ്രസിന്റെ സൈബർ ഭീഷണി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ വാതാവരണം ചൂടുപിടിക്കുമ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരായ ഭീഷണിപ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു. നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതായി ആരോപിക്കപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനെ ലക്ഷ്യമിട്ടാണ് കോൺഗ്രസ് സൈബർ വിഭാഗവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ ഉയർന്നത്. ‘ഭരണം ലഭിച്ചാൽ നടപടി സ്വീകരിക്കും’ എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് ഈ പ്രചാരണങ്ങൾ ശക്തമായത്. സന്ദീപിന്റെ ചിത്രം സഹിതം […]
Read more

വി എൻ വാസവൻ വോട്ടര്‍മാര്‍ക്ക് പണം നൽകി; ആരോപണവുമായി യുഡിഎഫ്

കോട്ടയം: ഏറ്റുമാനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവൻ വ്യാപകമായി പണം ചെലവഴിച്ചെന്നാണ് യുഡിഎഫ് ആരോപണം. എൽഡിഎഫ് ചെലവാക്കിയ പണത്തിന്റെ സ്രോതസ് അന്വേഷിക്കണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. വി എൻ വാസവൻ വ്യക്തികൾക്ക് പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതാണെന്ന് യുഡിഫ് പറയുന്നു. പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് ഹീനമായ രീതിയാണെന്നും, എൽഡിഎഫ് അധാർമികമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്നും യുഡിഎഫ് പരാതിയിൽ വ്യക്തമാക്കി. എൽഡിഎഫ് പണം ചെലവഴിച്ച് തെരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ ശ്രമിച്ചാലും, യുഡിഎഫ് മണ്ഡലം വലിയ […]
Read more

അഴിമതിയും കൈക്കൂലിയും തുടച്ചുനീക്കും: വിജയ്

കന്യാകുമാരി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ബാക്കിനിൽക്കെ, നടനും ടിവികെ നേതാവുമായ വിജയ് കന്യാകുമാരിയിൽ പ്രചാരണത്തിനെത്തി. ചെന്നൈയിൽ നിന്ന് വിമാനത്തിലൂടെയും തൂത്തുക്കുടി വഴി റോഡിലൂടെയും എത്തിയ വിജയ് പ്രവർത്തകരെ അഭിസംബോധന ചെയ്തു. ടിവികെ അധികാരത്തിലേറുമ്പോൾ സർക്കാർ പദ്ധതികളിൽ കൈക്കൂലി പൂർണമായി ഇല്ലാതാകും, എല്ലാ സർക്കാർ സേവനങ്ങളും ജനങ്ങളിലെത്തുമെന്നും, സഹായങ്ങൾക്കായി അപേക്ഷിക്കേണ്ടതില്ലെന്നും. 10,000 പേർ നൽകിയ പരാതികൾക്ക് മറുപടി നൽകും, 10 ലക്ഷം പേർ ഒപ്പിട്ട പരാതികൾ നിയമസഭയിൽ ചർച്ച ചെയ്യപ്പെടും. ഒരു ദിവസം നിയമസഭ […]
Read more

പോളിങ് കണക്ക് പുറത്ത് വിടാത്തതില്‍ ദുരൂഹതയുണ്ട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശിവന്‍കുട്ടിയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് ദിവസമായിട്ടും കൃത്യമായ പോളിങ്‌ കണക്കുകൾ പുറത്തുവിടാത്തതിൽ ദുരൂഹതയെന്ന് മന്ത്രി വി ശിവൻകുട്ടി. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ട്, സർവീസ് വോട്ട്, പോസ്റ്റൽ വോട്ട്, വീട്ടിലെ വോട്ട് എന്നിവയൊക്കെ ചേർത്ത അന്തിമ കണക്ക് ഉടൻ തന്നെ പുറത്തുവിടണം. വോട്ടെടുപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും ഈ കണക്കുകൾ കൃത്യമായി നൽകുന്നതിൽ കമീഷന്റെ മുന്നിലുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. നേരത്തേ പ്രതിപക്ഷ നേതാവ് വിഡി സതീശനും വിഷയത്തിൽ രം​ഗത്ത് വന്നിരുന്നു. സാങ്കേതിക […]
Read more

ബിജെപിക്ക് പണിപാളി; ക്രിസ്ത്യാനികൾ കൈവിട്ടോ? പരിശോധിക്കാൻ പാർട്ടി

ഉത്തരേന്ത്യയിൽ ബിജെപി പരീക്ഷിച്ച് വിജയിച്ചൊരു മോഡലുണ്ട്- വർ​ഗീയ വിഷം തുപ്പി ഹിന്ദുക്കളെ പരമാവധി കൂടെ നിർത്തി ഭരണം പിടിക്കുക എന്നത്. അങ്ങനെ ഹിന്ദു വോട്ടുകൾ മാത്രം മതിയായിരുന്നു ആ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം നേടാൻ. രാഷ്ട്രീയത്തിനപ്പുറം മതം വോട്ടാക്കി മാറ്റുന്ന ആ ഒരു തന്ത്രം പക്ഷേ വലിയ രാഷ്ട്രീയ ബോധമുള്ള കേരളത്തിൽ വിലപ്പോവില്ലെന്ന് മനസിലാക്കി തന്നെയാണ് ഇവിടെ പ്ലാൻ ബി ഇറക്കിയത്. ഹിന്ദുക്കളെ മാത്രം കൂടെ നിർത്തിയൊരു വോട്ട് പിടുത്തത്തിന് പകരം ഇവിടെ വലിയ വോട്ട് ബാങ്കായ, നിർണായക […]
Read more

പോളിങ് ശതമാന കണക്കുകൾ ഉടൻ പുറത്തു വിടണം: തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ശതമാന കണക്കുകൾ കമ്മിഷൻ ഉടൻ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചു. നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിങ് ശതമാന കണക്ക് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വിവരങ്ങൾ അടിയന്തരമായി തിരഞ്ഞടുപ്പ് കമ്മിഷൻ പുറത്തുവിടണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. പോളിങ് ശതമാനവും പോസ്റ്റൽ വോട്ടിംഗ് നില സംബന്ധിച്ച കണക്കുകളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Read more

തൃശൂരിൽ അഞ്ചിടത്ത് അടിയൊഴുക്കിന് സാധ്യതയെന്ന് എൽ.ഡി.എഫ്; തൃശൂർ സീറ്റിലും ചാലക്കുടിയിലും പരാജയ ഭീതി

​തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ശക്തമായ അടിയൊഴുക്കുകൾക്ക് സാധ്യതയുണ്ടെന്ന പ്രാഥമിക വിലയിരുത്തലുമായി എൽ.ഡി.എഫ് നേതൃത്വം. തൃശൂർ, മണലൂർ, ഗുരുവായൂർ, വടക്കാഞ്ചേരി, കുന്നംകുളം എന്നീ മണ്ഡലങ്ങളിലാണ് പ്രധാനമായും വോട്ട് ചോർച്ചയുണ്ടാകാൻ സാധ്യതയുള്ളതായി മുന്നണി നിരീക്ഷിക്കുന്നത്. ത്രികോണ മത്സരം നടന്ന തൃശൂർ സീറ്റിലും ചാലക്കുടിയിലും പരാജയം നേരിട്ടേക്കാമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. തൃശൂരിൽ രാഷ്ട്രീയമായ പോരാട്ടം കാഴ്ചവെക്കുന്നതിൽ വന്ന വീഴ്ചയും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും തിരിച്ചടിയായെന്ന് മുന്നണി വിലയിരുത്തുന്നു. ഇവിടെ 4,000 മുതൽ 8,000 വരെ വോട്ടുകൾക്ക് […]
Read more

ആര് വന്നാലും പ്രശ്‌നമില്ല; വിജയ് വന്നത് ബാധിക്കില്ലെന്ന് സ്റ്റാലിന്‍

ചെന്നൈ: സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം ഡിഎംകെയെ ബാധിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തിരഞ്ഞെടുപ്പിന് മുമ്പ് തന്റെ പാര്‍ട്ടിയുടെ നിലപാടില്‍ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ആരു വന്നാലും ഞങ്ങള്‍ക്ക് അത് പ്രശ്‌നമല്ല. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യും. തമിഴ്നാട്ടിലെ ജനങ്ങള്‍ അത് നോക്കിക്കൊള്ളും.’ തിരഞ്ഞെടുപ്പ് സാധ്യതകളെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ‘വളരെ നല്ലത്! വളരെ നല്ലത്!’ വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു. എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമിയേയും സ്റ്റാലിന്‍ വിമര്‍ശിച്ചു. […]
Read more

പിണറായി മുഖ്യമന്ത്രിയാകണം എന്നാണ് ജനങ്ങൾ ചിന്തിക്കുന്നത്; മണ്ഡല അവലോകനം നടത്തി സിപിഐഎം സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 90 സീറ്റുകൾക്കു മുകളിൽ നേടി വൻ ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സിപിഐഎം സെക്രട്ടറിയറ്റ് മണ്ഡല അവലോകനം നടത്തി. വാർത്താസമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോൺഗ്രസ് മന്ത്രിസഭ രൂപീകരണം ഫലം വരുന്നതിന് മുമ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, അന്തിമഫലത്തിൽ കോൺഗ്രസ് 99 സീറ്റുകൾ നേടി അധികാരത്തിലെത്തിയതായി അദ്ദേഹം ഓർമ്മിപ്പിച്ചു. എസ്ഐആറിന് പിന്നാലെ 94 മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം കുറഞ്ഞുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. തിരുവനന്തപുരത്താണ് […]
Read more

90ല്‍ അധികം സീറ്റുകള്‍ നേടും, BJPയും UDFഉം പണമൊഴുക്കി; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന് ഉറപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തൊണ്ണൂറില്‍ കുടുതല്‍ സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തിലെത്തും. 2016, 2021 ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. വോട്ടിങ് ശതമാനത്തിന്റെ പേരില്‍ യുഡിഎഫ് ഭരണം നേടുമെന്ന പ്രചാരണം അഴിച്ചുവിടുകയാണ്. ഇതില്‍ അടിസ്ഥാനമില്ല. എസ്ഐആര്‍ വോട്ടിങ് ശതമാനത്തില്‍ നിര്‍ണായകമായിട്ടുണ്ട്. മുന്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വോട്ടര്‍മാരുടെ എണ്ണം കുറവായിരുന്നു. എസ്ഐആറിന് ശേഷം വോട്ടര്‍മാരുടെ […]
Read more

Recent News

Advertisement
WhiteswanTV Footer