ന്യൂഡൽഹി: എക്സിറ്റ് പോൾ ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ശശി തരൂർ. കേരളത്തിൽ യുഡിഎഫ് 75ലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് തരൂരിന്റെ പ്രതികരണം. എക്സിറ്റ് പോളുകളുടെ ആരാധകനല്ല താനെന്നും സാമ്പിളുകൾ സ്വീകരിക്കുന്ന രീതികൾ ശാസ്ത്രീയമല്ലെന്നും ശശി തരൂർ പറഞ്ഞു. ബംഗാളിൽ എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിൽ പലരും പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ലെന്നും ശശി തരൂർ പ്രതികരിച്ചു.




