Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം ലഭിക്കും; വികെ പ്രശാന്ത്‌

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഇടത് മുന്നണി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വി കെ പ്രശാന്ത്. മണ്ഡലത്തിൽ എൽഡിഎഫിന് അനുകൂലമായ തരംഗമാണ് നിലനിൽക്കുന്നതെന്നും കഴിഞ്ഞ തവണത്തേക്കാൾ ഉയർന്ന ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ എസ്ഐആർ സംവിധാനത്തെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവെച്ചു. എസ്ഐആർ ഡാറ്റ ചോർന്നോ എന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പുനരാലോചനയ്ക്ക് തയ്യാറാകണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. പാർട്ടി വിലയിരുത്തലിനേക്കാൾ വലിയ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വ്യക്തിപരമായ […]
Read more

പാലക്കാട് 5 മണ്ഡലങ്ങളിൽ എട്ടിടത്ത് കള്ളവോട്ട്; ടെൻഡർ വോട്ട് അനുവദിച്ച് അധികൃതർ

പാലക്കാട്: ജില്ലയിൽ മലമ്പുഴ, ഷൊർണൂർ, തരൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലായി എട്ട് ബൂത്തുകളിൽ കള്ളവോട്ട് പരാതികൾ ഉയർന്നു. വോട്ടർമാർ ബൂത്തിലെത്തിയപ്പോൾ തന്നെ അവരുടെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഇടപെട്ട് ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ അവസരം നൽകി. മലമ്പുഴയിലെ പുതുപ്പരിയാരം എം.എം.യു.പി. സ്കൂളിലെ 60-ാം നമ്പർ ബൂത്തിൽ 69-കാരനായ വിജയന്റെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഉദ്യോഗസ്ഥർ ടെൻഡർ വോട്ട് അനുവദിച്ചു. ഷൊർണൂരിലെ പരുത്തിപ്ര ബി.എം.എസ്.എൽ.പി. സ്കൂളിലെ 169-ാം നമ്പർ ബൂത്തിൽ […]
Read more

നേമത്ത് ബിജെപി കോടികള്‍ ഒഴുക്കി, ഒരു വോട്ടിന് 15,000 രൂപ വരെ; വി ശിവന്‍കുട്ടി

തിരുവനന്തപുരം: വിജയിക്കാൻ ബിജെപി നേമത്ത് പണവും മദ്യവും ഒഴുക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരു വോട്ടിന് 15,000 രൂപ വരെ ഗൂഗിൾ പേ വഴി വോട്ടർമാർക്ക് ബിജെപി നൽകിയെന്നും സംഘടനകളെ വരെ വിലയ്ക്കെടുത്താണ് ബിജെപി വോട്ട് പിടിച്ചതെന്നും ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയും മന്ത്രി രൂക്ഷമായ പരിഹാസം ഉയർത്തി. രാജീവ് ചന്ദ്രശേഖറിനോട് മത്സരിക്കാൻ പറ്റിയ ഏക സ്ഥാനാർത്ഥി അദാനി മാത്രമാണ് എന്നായിരുന്നു മന്ത്രിയുടെ പരാമർശം. നേമത്തെ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് […]
Read more

SIR നടപ്പിലാക്കിയ ആദ്യതിരഞ്ഞെടുപ്പ്; പ്രതീക്ഷക്കൊത്ത് ഉയരാതെ പോളിങ് ശതമാനം

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണം (എസ്.ഐ.ആർ.) നടത്തിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനം 85 കടക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതീക്ഷ. എന്നാൽ അത് സാധ്യമായില്ല. 2021-നെ അപേക്ഷിച്ച് രണ്ടുശതമാനത്തിലധികം വർധന ഉണ്ടായെങ്കിലും അന്തിമ പോളിങ് 78.27 ശതമാനത്തിൽ ഒതുങ്ങി. വോട്ടിംഗ് വർധനയ്ക്ക് എസ്.ഐ.ആർ. ഒരു ഘടകമാത്രമാണെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്‌ധർ വിലയിരുത്തുന്നു. ചില മണ്ഡലങ്ങളിലെ കടുത്ത മത്സരം വോട്ടർമാരെ ബൂത്തിലേക്ക് ആകർഷിച്ചതായും അവർ ചൂണ്ടിക്കാട്ടുന്നു. 2021-നെ അപേക്ഷിച്ച് വർധനയുണ്ടായത് ഏതെങ്കിലും മുന്നണിക്ക് അനുകൂലമായ പ്രവണതയുണ്ടെന്ന സൂചനയായും വിലയിരുത്തപ്പെടുന്നു. […]
Read more

രണ്ടിടത്ത് താമര വിരിയുമെന്ന് ബിജെപി

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാമെന്ന അവകാശവാദവുമായി ബിജെപി നേതാക്കൾ രംഗത്ത്. പുറമേ 30-ൽ അധികം സീറ്റുകൾ നേടി ‘കറുത്ത കുതിര’കളാകുമെന്ന വിലയിരുത്തൽ മുന്നോട്ടുവെച്ചെങ്കിലും, പാർട്ടിയുടെ ആഭ്യന്തര കണക്ക് പ്രകാരം രണ്ട് സീറ്റുകളിൽ വിജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ. നേമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്നും, കഴക്കൂട്ടം മണ്ഡലത്തിൽ വി മുരളീധരൻ മുന്നിലെത്തുമെന്നും ബിജെപി നേതാക്കൾ വിശ്വസിക്കുന്നു. കഴിഞ്ഞ രാത്രി നടന്ന വിലയിരുത്തൽ യോഗത്തിലാണ് ഈ നിഗമനത്തിൽ നേതാക്കൾ എത്തിയതെന്നാണ് വിവരം. ഇതിന് പുറമെ കാട്ടാക്കട, […]
Read more

100+ സീറ്റുകളുറപ്പ്: വോട്ട് പെട്ടിയിലായ ശേഷവും ആവർത്തിച്ച് സതീശൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്ത് സർക്കാരിനെതിരെയുള്ള ശക്തമായ വികാരം നിലനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് വോട്ട് ചെയ്യുന്നവർക്കിടയിലും അവർ മൂന്നാം തവണ അധികാരത്തിൽ വരരുതെന്ന അഭിപ്രായം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണ യുഡിഎഫ് പ്രവർത്തകർ ഒത്തൊരുമയോടെയും ആവേശത്തോടെയും പ്രവർത്തിച്ചതായി സതീശൻ പറഞ്ഞു. ഘടകക്ഷികൾ തമ്മിലുള്ള ഭേദമില്ലാതെ ‘ടീം യുഡിഎഫ്’ എന്ന നിലയിൽ നടത്തിയ പ്രവർത്തനം ഫലത്തിൽ പ്രതിഫലിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. […]
Read more

പോളിങ് സമയം അവസാനിച്ചു, ബൂത്തുകളില്‍ നീണ്ട വരി; പോളിങ് 80 ശതമാനത്തിനും മുകളിലേക്ക്

തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിങ് സമയം അവസാനിച്ചു. ഏറ്റവുമൊടുവിലെ കണക്ക് പ്രകാരം 5 മണി വരെയുള്ള പോളിങ് 77.25% ആണ്. 2 കോടി 3 ലക്ഷം പേര്‍ ഇതുവരെ വോട്ട് ചെയ്തു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക്. സംസ്ഥാനത്ത് ആകെ 2 കോടി 71 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ആയിരത്തോളം പോളിംഗ് ബൂത്തുകളില്‍ ഇപ്പോഴും വോട്ടര്‍മാരുടെ ക്യൂ തുടരുന്നതിനാല്‍ മികച്ച കണക്കിലേക്ക് കേരളത്തിലെ പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. 80 ശതമാനത്തിന് മുകളില്‍ പോളിംഗ് […]
Read more

പേരാവൂരില്‍ ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരുണ പൊടി വിതറിയെന്ന് പരാതി

കണ്ണൂര്‍: യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി. സ്‌കൂളില്‍ ആണ് സംഭവം. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണി ജോസഫിന്റെ ബൂത്ത് ഏജന്റായ സജിത മോഹനന്റെ ശരീരത്തിലേക്കാണ് നായ്ക്കുരണ പൊടി വിതറിയിരിക്കുന്നത്. പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരെന്ന് യുഡിഎഫ് ആരോപണം. വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നു പറഞ്ഞ അഡ്വ. സണ്ണി ജോസഫ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Read more

പോളിങ് ബൂത്തിൽ സ്പൈ ഗ്ലാസ്; ഉദുമയിൽ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

​കാസർകോട്: ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്ന രീതിയിൽ, പോളിങ് ബൂത്തിനകത്ത് ഒളിക്യമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് പോലീസിന്റെ പിടിയിലായി. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ. നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജന്റും പ്രമുഖ അഭിഭാഷകനുമായ ബി.എം. ജമാലിനെയാണ് ബേക്കൽ ഇസ്‌ലാമിക് എഎൽപി സ്കൂളിലെ 165-ാം നമ്പർ ബൂത്തിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. ​തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ബൂത്തിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനെത്തിയതായിരുന്നു ബി.എം. ജമാൽ. ഇദ്ദേഹം ധരിച്ചിരുന്ന കണ്ണടയിൽ അസ്വാഭാവികത തോന്നിയ എൽഡിഎഫ് പ്രവർത്തകരാണ് […]
Read more

കേരളത്തില്‍ മൂന്നാം ബദല്‍ വരുന്നു; എംടി രമേശ്

കൊച്ചി: കേരളത്തില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകുമെന്നും ശക്തമായ മൂന്നാം ബദല്‍ ഈ തെരഞ്ഞെടുപ്പോടെ ഉണ്ടാകുമെന്നും ബിജെപി നേതാവ് എംടി രമേശ്. മത സാമുദായിക വര്‍ഗീയ ശക്തികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ എംടി രമേശ് പറഞ്ഞു. വോട്ടിന് പണം നല്‍കി ബിജെപി ആരേയും സ്വാധീനിച്ചിട്ടില്ല. ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെ. ശോഭ സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer