Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

തൃക്കരിപ്പൂരിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സന്ദീപ് വാരിയർ ഭീഷണിപ്പെടുത്തിയതായി പരാതി

​തൃക്കരിപ്പൂർ: പിലിക്കോട് പുത്തിലോട്ട് എയുപി സ്‌കൂളിലെ 137-ാം നമ്പർ ബൂത്തിൽ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാരിയർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി. കള്ളവോട്ട് ആരോപണത്തെത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വോട്ട് ചെയ്യാനെത്തിയ ഒരു വ്യക്തിക്കെതിരെ യുഡിഎഫ് ഏജന്റ് കള്ളവോട്ട് ആരോപണം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ​എന്നാൽ, വോട്ട് ചെയ്യാനെത്തിയ ആൾ തന്റെ വോട്ട് തന്നെയാണെന്ന് രേഖകൾ സഹിതം ഉറപ്പിച്ചു പറയുകയും ഉദ്യോഗസ്ഥർ ഇത് ശരിവെക്കുകയും ചെയ്തതോടെ ബൂത്തിനകത്ത് വാക്കുതർക്കം രൂക്ഷമായി. ഈ സമയത്ത് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥി […]
Read more

പിണറായി വിജയൻ വീണ്ടും അധികാരത്തിൽ വരണമെന്ന് ആഗ്രഹം: വെള്ളപ്പള്ളി നടേശൻ

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം, ഭരണത്തുടർച്ചയുണ്ടായാൽ അത് വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ​ഇത്തവണത്തെ തിരഞ്ഞെടുപ്പ് മുൻപത്തെക്കാൾ ഏറെ കടുപ്പമേറിയതാണെന്നും സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും വെള്ളപ്പള്ളി നിരീക്ഷിച്ചു. മൂന്ന് മുന്നണികളും […]
Read more

പോളിങ് 60% കടന്നു; ആവേശത്തോടെ വിധിയെഴുതി മലയാളികള്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. വൈകിട്ട് മൂന്ന് മണി വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 62.71% ശതമാനമാണ് പോളിംഗ്. ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ എല്ലാം മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. എല്ലാ ജില്ലകളിലും പോളിംഗ് 50 ശതമാനം പിന്നിട്ടു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. പത്തനംതിട്ട ജില്ലയിലാണ് കുറവ്. പോളിംഗ് 90 ശതമാനം വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭിപ്രായപ്പെട്ടു.
Read more

UDFന് 100 സീറ്റുകള്‍ വരെ കിട്ടും, താന്‍ ആരേയും തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ല; കെ സുധാകരന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച ഒരിക്കലും അനുവദിക്കില്ലെന്നും യുഡിഎഫ് അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ നൂറു ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തകരും അനുഭാവികളും സജീവമായി പങ്കെടുത്തുവെന്നും തനിക്ക് ലഭിച്ച വിവരങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നുവെന്നും അദ്ദേഹം പറയുന്നു. പേരാവൂരില്‍ അട്ടിമറിയുണ്ടാകില്ല.താന്‍ നേരിട്ട് ആ ഭാഗം പരിശോധിച്ചതാണെന്നും അവിടെ വലിയ അപാകതകളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫിനെ […]
Read more

സമാധാനം ആഗ്രഹിക്കുന്നവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്ന് മുകേഷ്

കൊല്ലം: സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാകുമെന്ന് മുകേഷ്. സമാധാനം ആഗ്രഹിക്കുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യും. സമാധാനത്തോടെ ജീവിക്കണോ വേണ്ടേ എന്ന് തീരുമാനിച്ചാൽ മാത്രം മതിയെന്നും മുകേഷ് പറഞ്ഞു. കൊല്ലത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ആൾക്കാർ വരണം. വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. താൻ സിനിമയിൽ സജീവമായി കഴിഞ്ഞു. രാഷ്ട്രീയം സേവനവും സിനിമ ഉപജീവനവുമാണ്. ആ സേവനം തുടരും. പൊതു പരിപാടികളിലൊക്കെ പങ്കെടുക്കുന്നുണ്ട്. തിരക്കുണ്ട് എന്നത് സത്യമാണെന്നും മുകേഷ് പറഞ്ഞു.
Read more

ക്യാമറയുള്ള കണ്ണട ധരിച്ച് ബൂത്തിലെത്തി; UDF സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഏജന്റ് പിടിയില്‍

കാസർകോട്: ഉദുമയിൽ ഒളിക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് പിടിയിൽ. യുഡിഎഫ് സ്ഥാനാർഥി കെ. നീലകണ്ഠന്റെ ചീഫ് ഏജന്റും അഭിഭാഷകനുമായ ബി.എം. ജമാലിനെയാണ് ബേക്കൽ ഇസ്ലാമിക് എഎൽപി സ്‌കൂളിലെ പോളിങ് ബൂത്തിൽവെച്ച് സി.ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ ചീഫ് ഏജന്റിന്റെ കണ്ണട പോലീസ് പിടിച്ചെടുത്തു. അറസ്റ്റ് ഉൾപ്പെടെയുള്ള മറ്റു നടപടികൾ പിന്നീടുണ്ടാകും. വോട്ടെടുപ്പ് നടക്കുന്നതിനിടെ ഇന്ന് രാവിലെയാണ് സംഭവം.
Read more

ആറന്മുളയിൽ വോട്ടിങ് യന്ത്രത്തെച്ചൊല്ലി വിവാദം; വീണാ ജോർജിന്റെ ചിത്രം മാത്രം തെളിയുന്നെന്ന് യുഡിഎഫ്

​പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർത്ഥികളുടെ ചിത്രം പതിപ്പിച്ചതിലെ വ്യക്തതക്കുറവിനെച്ചൊല്ലി വോട്ടെടുപ്പ് ദിനത്തിൽ ശക്തമായ തർക്കം ഉടലെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ചിത്രം മാത്രമാണ് വോട്ടിങ് യന്ത്രത്തിൽ വ്യക്തമായി കാണുന്നതെന്നും, യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി ഉൾപ്പെടെയുള്ള മറ്റ് സ്ഥാനാർത്ഥികളുടെ ഫോട്ടോകൾ തിരിച്ചറിയാൻ കഴിയാത്ത വിധം മങ്ങിക്കിടക്കുകയാണെന്നുമാണ് യുഡിഎഫിന്റെ പ്രധാന ആരോപണം. മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും ഇതേ അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നേതൃത്വം ജില്ലാ കലക്ടർക്ക് പരാതി നൽകി. സംഭവത്തിൽ ലഭിച്ച പരാതി […]
Read more

LDF സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് NDA സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റ്‌

പാലക്കാട്: ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിച്ച് ബിജെപി സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പ്രണേഷ് രാജേന്ദ്രന്റെ ഫേസ്ബുക്ക് പേജിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി. മുരുകദാസിന് വോട്ട് അഭയാര്‍ഥിച്ചുകൊണ്ടുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകള്‍ക്കകം പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. യുഡിഎഫ് തരംതാഴ്ന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് ചിറ്റൂരില്‍ നടത്തുന്നതെന്നും ജനാധിപത്യത്തെ പരിഹസിക്കുന്ന കോണ്‍ഗ്രസ് നാടകത്തിന് ചിറ്റൂര്‍ മറുപടി നല്‍കുമെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. എല്‍ഡിഎഫ് […]
Read more

ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കെതിരെ കേരളം വോട്ട് ചെയ്യും; ചാണ്ടി ഉമ്മൻ

പുതുപ്പള്ളി: പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാരിനെതിരെ വോട്ട് ചെയ്യുന്ന ദിനമാണ് ഇന്നെന്ന് പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. തന്റെ പിതാവ് ഉമ്മൻ ചാണ്ടിയെ ഒന്നും രണ്ടും വർഷമല്ല, 9 വർഷമായി അവർ വേട്ടയാടുകയാണ്. അങ്ങനെ വേട്ടയാടിവർക്കെതിരെ കേരളം ഇന്ന് വോട്ട് ചെയ്യും. മണ്ഡലത്തെ ഫണ്ട് തരാതെ എൽഡിഎഫ് സർക്കാർ ദ്രോഹിച്ചു. അതുകൊണ്ട് സൂപ്പർസ്പെഷ്യലിറ്റി ഹോസ്പിറ്റൽ, പാലങ്ങൾ എന്നിവയെല്ലാം അതേ നിലയിൽ തന്നെ നിലനിൽക്കുകയാണ്. പണി തീരത്തെ സിവിൽ സ്റ്റേഷന് പിതാവിന്റെ പേരിട്ട് ആക്ഷേപിച്ചെന്നും ചാണ്ടി […]
Read more

അത് AI വീഡിയോ ആകും, പണം നല്‍കിയത് ആരാണ്?; ശോഭ സുരേന്ദ്രന്‍

പാലക്കാട്: താന്‍ പണം നല്‍കുന്നതെന്ന തരത്തിലുള്ള വീഡിയോ എഐ ആണോയെന്ന് പരിശോധിക്കണമെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ ശോഭ സുരേന്ദ്രന്‍. പാലക്കാട്ടെ കണ്ണാടി പഞ്ചായത്തില്‍ വയോധികയ്ക്ക് വോട്ടിന് പണം നല്‍കിയെന്ന വിവാദത്തിലാണ് ശോഭയുടെ പ്രതികരണം. ആരാണ് പണം നല്‍കിയത്? പണം നല്‍കിയതിന്റെ രേഖ എവിടെ? പണം തന്നിട്ടില്ല എന്ന് അമ്മ പറഞ്ഞത് എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. പാലക്കാട്ടെ ജനങ്ങളുമായി ഒരു ഡീല്‍ മാത്രമേയുള്ളൂ. അത് വികസനത്തിനായുള്ള ഡീല്‍ ആണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ആ വീഡിയോ […]
Read more

Recent News

Advertisement
WhiteswanTV Footer