Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

ഇപ്പോഴില്ല, ഭാവിയില്‍ വേണ്ടി വന്നാല്‍ രാഷ്ട്രീയത്തിലേക്ക് വരും; വോട്ട് ചെയ്ത് ടൊവിനോ

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തി നടന്‍ ടൊവിനോ തോമസ്. കുടുംബത്തോടൊപ്പമാണ് നടന്‍ വോട്ട് ചെയ്യാനെത്തിയത്. ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂളില്‍ 113 ബൂത്തിലാണ് ടോവിനോയുടെ വോട്ട്. വോട്ട് ചെയ്യുന്നത് നമ്മുടെ അവകാശവും കടമയുമാണെന്ന് ടോവിനോ തോമസ് പറഞ്ഞു. സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശനത്തിലും ടോവിനോ പ്രതികരിച്ചു. കഴിവും പ്രാപ്തിയും ഉള്ളവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാര്‍ഹമാണ്. രാഷ്ട്രീയത്തില്‍ ക്ഷോഭിക്കുന്നത് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാകും. അതേസമയം രാഷ്ട്രീയത്തിലേക്ക് ഇപ്പോള്‍ ഇല്ലെന്ന് ടോവിനോ തോമസ്. ഇറങ്ങിയേപ്പറ്റു എന്ന തരത്തില്‍ മാറ്റങ്ങള്‍ വന്നാല്‍ ഇറങ്ങും. ഏതു […]
Read more

കേരളത്തില്‍ കനത്ത പോളിങ്; 40% പോളിങ് കടന്നു, പ്രതീക്ഷയില്‍ മുന്നണികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഉച്ചവരെ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കടുത്ത വേനല്‍ ചൂടിനേയും അവഗണിച്ച് മിക്ക പോളിങ് ബൂത്തുകളിലും നീണ്ട നിരയാണ് കാണുന്നത്. ഇതിനോടകം പോളിങ് ശതമാനം 40 കടന്നു. 80% എന്ന റെക്കോര്‍ഡ് പോളിങ്ങിലേക്ക് എത്തുമോ എന്നതാണ് ആകംഷയോടെ നോക്കിക്കാണുന്നത്. ഉയരുന്ന പോളിങ് തങ്ങള്‍ക്ക് അനുകൂലമാകും എന്ന വിശ്വാസത്തിലാണ് മുന്നണികളെല്ലാം. പലയിടത്തും വോട്ടിങ് മെഷീനിലെ തകരാറുകള്‍ വോട്ടിങ് നടപടികള്‍ മന്ദഗതിയിലാക്കുന്നുണ്ട്.
Read more

വടക്കാഞ്ചേരിയിലും മലമ്പുഴയിലും കുറ്റ്യാടിയിലും കള്ളവോട്ട്, മഞ്ചേശ്വരത്ത് മെഷീനില്‍ ക്രമക്കേട്

പാലക്കാട്: വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ പോളിങ് പുരോഗമിക്കവെ കള്ളവോട്ട് നടന്നതായി പരാതി. വടക്കാഞ്ചേരി ഗവ. ഗേള്‍സ് സ്‌കൂളിലെ 49-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. പാറപ്പറമ്പില്‍ സ്വദേശിയായ സജീവ് എന്ന വോട്ടറുടെ വോട്ടാണ് പോസ്റ്റല്‍ വോട്ടായി രേഖപ്പെടുത്തിയതായി കണ്ടെത്തിയത്. വോട്ട് രേഖപ്പെടുത്താന്‍ ബൂത്തിലെത്തിയപ്പോഴാണ് വോട്ട് നേരത്തെ തന്നെ പോസ്റ്റല്‍ ബാലറ്റായി രേഖപ്പെടുത്തിയെന്ന വിവരമറിഞ്ഞത്. വിവരമറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ബൂത്തില്‍ പ്രതിഷേധം ആരംഭിച്ചു. മലമ്പുഴ പുതുപ്പരിയാരം ബൂത്ത് നമ്പര്‍ 60 ല്‍ കള്ള വോട്ട് നടന്നെന്ന് പരാതി, വിജയന്‍ എന്ന […]
Read more

‘സ്പീക്കറുടെ ടേബിളില്‍ ഭരതനാട്യം കളിക്കാനല്ല ഞങ്ങള്‍ വോട്ട് ചോദിക്കുന്നത്’; രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: വികസിത കേരളമെന്ന ബിജെപിയുടെയും എൻഡിഎയുടെയും കാഴ്ചപ്പാട് ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും കേരളത്തിൽ ജനങ്ങൾ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി കേരളത്തിൽ നിർണായക ശക്തിയായി മാറുമെന്നും നേമത്തെ എൻഡിഎ സ്ഥാനാർഥി കൂടിയായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിൽ പോയി ബഹളംവെയ്ക്കാനും കമ്പ്യൂട്ടർ തകർക്കാനും സ്പീക്കറുടെ ടേബിളിൽ കയറി ഭരതനാട്യം ചെയ്യാനുമല്ല ഞങ്ങൾ അവസരം ചോദിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഒരു അവസരം ചോദിക്കുന്നത്. അതിനുവേണ്ടിയാണ് മത്സരിക്കുന്നത്. കേരളം മാറണം. മാറാത്തത് […]
Read more

കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി

തൃശൂര്‍: കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കും. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപി നിര്‍ണായക ശക്തിയായി മാറുന്ന കാഴ്ചയാകും ഇത്തവണ കാണാന്‍ സാധിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു. ഗുരുവായൂരില്‍ വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ഭക്ത്യാദരപൂര്‍വം വോട്ടു ചെയ്തതായി സുരേഷ് ഗോപി പറഞ്ഞു. ഇത്തവണ ഗുരുവായൂരില്‍ വോട്ടു ചെയ്യാന്‍ സാധിച്ചു. ഗുരുവായൂരപ്പന് നന്ദിയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് […]
Read more

‘ഇനി നിങ്ങളുടെ ഊഴം’; വിധിയെഴുതി മമ്മൂട്ടിയും മോഹന്‍ലാലും

തിരുവനന്തപുരം: മുടവന്‍മുഗളിലെ സ്‌കൂളിലെത്തി വോട്ട് ചെയ്ത് നടന്‍ മോഹന്‍ലാല്‍. നേമം മണ്ഡലത്തിലെ മുടവന്‍മുഗള്‍ സ്‌കൂള്‍ ബൂത്ത് 36 ല്‍ എത്തിയാണ് മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥികളായ വി ശിവന്‍കുട്ടിയും ശബരിനാഥനും മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നു. വോട്ട് ചെയ്തതിന്റെ ചിത്രവും മോഹന്‍ലാല്‍ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. ”ഞാന്‍ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാന്‍ പോകുക”.- എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോണ്‍വെന്റ് സ്‌കൂളിലെ 106-ാം നമ്പര്‍ ബൂത്തിലെത്തിയാണ് […]
Read more

വോട്ട് ചെയ്യാന്‍ ഫ്രീയായി പോകാം; സൗജന്യ യാത്രയൊരുക്കി ഊബര്‍

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തില്‍ സൗജന്യ യാത്രയൊരുക്കി ഊബര്‍ ഇന്ത്യ. പോളിങ് ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയാണ് ഇന്ന് ഊബര്‍ ഒരുക്കിയിരിക്കുന്നത്. ഊബര്‍ ആപ്പിലെ കാര്‍, ഓട്ടോ എന്നീ വിഭാഗങ്ങളില്‍ ഈ സൗജന്യ സേവനം ലഭ്യമാകും. എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് ഈ സേവനം ലഭിക്കുക. വോട്ടര്‍മാര്‍ കയറുന്ന സ്ഥലത്തു നിന്നും രണ്ട് കിലോമീറ്റര്‍ വരെയുള്ള യാത്രകളാണ് പൂര്‍ണ്ണമായും സൗജന്യമായിരിക്കുക. രണ്ട് കിലോമീറ്ററിന് ശേഷമുള്ള യാത്രക്ക് ഊബര്‍ നിശ്ചയിച്ചിട്ടുള്ള തുക നല്‍കണം. ബുക്കിങ്ങിനായി ഊബര്‍ ആപ്പില്‍ ‘Travel […]
Read more

തെക്കന്‍ കേരളത്തില്‍ കനത്ത പോളിങ്, മടിച്ച് മലബാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു. തെക്കൻ ജില്ലകളിലാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തുന്നത്. എറണാകുളത്ത് കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. കണ്ണൂരിൽ പോളിങ് കുറവാണ്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അവസാന വോട്ടർ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,71,42,952 ആണ്. ഇതിൽ 1,32,20,811 പേർ പുരുഷന്മാരും 1,39,21,868 പേർ സ്ത്രീകളുമാണ്. 273 പേർ ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.
Read more

‘അയ്യന്റെ സ്വര്‍ണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷിക്കുന്ന ദിവസം’

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ ജനവിധി ഉണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജനങ്ങള്‍ കൃത്യമായ തീരുമാനത്തോടെ വോട്ട് ചെയ്യുമെന്നും കേരള ജനത ഒറ്റക്കെട്ടായി സര്‍ക്കാരിനെതിരെ ജനവിധി എഴുതുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. നൂറിലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ വരും. ‘അയ്യന്റെ സ്വര്‍ണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷ വിധിക്കുന്ന ദിവസമാണിന്ന്. വ്യാജ ഓഡിയോ ക്ലിപ്പ് ആണെങ്കില്‍ എന്തുകൊണ്ടാണ് പരാതി നല്‍കാത്തത്? എന്തുകൊണ്ട് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുന്നില്ല? ഓഡിയോ ക്ലിപ്പ് […]
Read more

ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം, ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം; പിണറായി വിജയന്‍

കണ്ണൂര്‍: ഇത്തവണത്തെ നിമയസഭ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുമെന്നും കേരളത്തില്‍ നടക്കുന്ന വികസന പദ്ധതികള്‍ തുടരുന്ന തരത്തിലുള്ള ജനവിധിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 17-ാം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന് പുരോഗതി വേണമെന്നാണ് ജനങ്ങള്‍ പറയുന്നത്. എല്‍ഡിഎഫിന് മാത്രമെ നാടിനെ വികസനത്തിലേക്ക് നയിക്കാന്‍ കഴിയുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസമുള്ളവര്‍ വരെ എല്‍ഡിഎഫ് വരണമെന്ന് ആഗ്രഹിക്കാറുണ്ടെന്നും അദേഹം പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer