Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

പണവും സാരിയും കിറ്റുകളും നൽകി വോട്ടര്‍മാരെ സ്വാധീനിക്കുന്നു: വിഡി സതീശൻ

എറണാകുളം: പണവും സാരിയും കിറ്റുകളും നൽകി വോട്ടര്‍മാരെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നടക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രചാരണമാണെന്നും നിയമപരമായി നേരിടുമെന്നും വിഡി സതീശൻ പറഞ്ഞു. മറ്റ് പാർട്ടിക്കാർ എല്ലാം കലാശക്കൊട്ടിൽ കേന്ദ്രീകരിച്ച സമയത്താണ് ബിജെപി പ്രവർത്തകർ വീടുകയറി സാരി നൽകിയത്. കേരളത്തിന് പരിചിതമല്ലാത്ത ശീലത്തിനാണ് ബിജെപി തുടക്കമിടുന്നത്. സംസ്ഥാനത്തുടനീളം കോടി കണക്കിന് രൂപയാണ് ഇതിനായി ചെലവഴിക്കുന്നതെന്നും വി ഡി സതീശൻ പരിഹസിച്ചു.
Read more

സുധാകരനെ ചതിച്ച സണ്ണി ജോസഫ്; പ്രതികാരത്തില്‍ ഇല്ലാതാകുമോ കണ്ണൂരിലെ കോണ്‍ഗ്രസ്?

അടിയൊഴുക്കുകളും കാലുവാരലുകളും കുതികാല്‍വെട്ടുകളുമെല്ലാം ഇതിനോടകം വേണ്ടുവോളം കണ്ടുകഴിഞ്ഞ ഒരു പ്രചരണ കാലമാണ് ഇത്തവണ കടന്നുപോയിരിക്കുന്നത്. എക്കാലത്തേയും പോലെ കോണ്‍ഗ്രസിനകത്ത് തന്നെയായിരുന്നു ഇത്തവണയും ഈ കലാരൂപങ്ങളിലേറെയും അരങ്ങേറിയത്. അക്കൂട്ടത്തില്‍ രാഷ്ട്രീയ സമവാക്യങ്ങളെ പോലും മാറ്റിമറിക്കാന്‍ കെല്‍പ്പുണ്ടായിരുന്നൊരു സാഹചര്യമായിരുന്നു കോണ്‍ഗ്രസ് അതികായനായ കെ സുധാകരന്‍ സൃഷ്ടിച്ചത്. സീറ്റ് വിവാദവും അതിന് പിന്നാലെ നടന്ന കോലാഹലങ്ങളും നാടകങ്ങളുമെല്ലാം രണ്ടാഴ്ച്ചയോളം കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തെയന്ന് വേണമെങ്കില്‍ പറയാം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെ സുധാകരന്‍ എത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്ന് പലപ്പോഴായുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ […]
Read more

പാലായുടെ പ്രിയപ്പെട്ട മാണി സാർ ഓർമ്മയായിട്ട് 7 വര്ഷം

കേരള രാഷ്ട്രീയത്തിലെ അതികായനും പാലായുടെ വികസന ശില്പിയുമായ കെ.എം. മാണി വിടവാങ്ങിയിട്ട് നാളെ ഏഴ് വർഷം തികയുകയാണ്. സമാനതകളില്ലാത്ത രാഷ്ട്രീയ ചരിത്രം രചിച്ച ആ വലിയ നേതാവിന്റെ ഓർമ്മ പുതുക്കാൻ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പാലാ ഒരുങ്ങിക്കഴിഞ്ഞു. പതിവ് പോലെ പാലാ കത്തീഡ്രൽ പള്ളിയിൽ രാവിലെ നടക്കുന്ന പ്രത്യേക കുർബാനയും തുടർന്ന് സെമിത്തേരിയിലെ കല്ലറയിൽ മെഴുകുതിരി കത്തിച്ചുള്ള പ്രാർത്ഥനയുമായി കുടുംബാംഗങ്ങളും അനുയായികളും അദ്ദേഹത്തിന്റെ സ്മരണകൾക്ക് മുന്നിൽ ഒത്തുചേരും. സംസ്ഥാനത്തെ ഓരോ മണ്ഡലങ്ങളിലും അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് […]
Read more

വോട്ടിന് പകരം നോട്ട്; ആരോപണങ്ങൾ തള്ളി ശോഭാ സുരേന്ദ്രൻ

പാലക്കാട്: കണ്ണാടിയിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തെന്ന ആരോപണത്തിൽ, വീഡിയോയിൽ കാണുന്ന വയോധികയുടെ പ്രതികരണം പുറത്ത്. കോൺഗ്രസ് പുറത്തുവിട്ട വീഡിയോ വിവാദമായതിനെ തുടർന്നാണ് വയോധിക മാധ്യമങ്ങളെ കണ്ടത്. മരുന്ന് വാങ്ങാൻ പണം ആവശ്യമായതിനാൽ ആരെങ്കിലും വോട്ട് ചോദിക്കാൻ വന്നാൽ പണം തരണമെന്ന് താൻ പറഞ്ഞിരുന്നുവെന്നാണ് വയോധികയുടെ ആദ്യ പ്രതികരണം. “മരുന്ന് വാങ്ങാൻ പൈസ വേണം. ഒരു മാസത്തിന് ഏകദേശം 5000 രൂപ ചെലവാകും. ആരായാലും വോട്ട് ചോദിച്ച് വന്നാൽ പണം തരണമെന്ന് ഞാൻ പറഞ്ഞിരുന്നു,” എന്നും […]
Read more

തിരഞ്ഞെടുപ്പിന് മുൻപേ പരാജയപ്പെട്ട് വിജയ്‌യുടെ പാർട്ടി ടിവികെ

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനിറങ്ങിയ സൂപ്പർതാരം വിജയിന്‍റെ തമിഴക വെട്രി കഴകത്തിന് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തിരിച്ചടി. സേലം ജില്ലയിലെ എടപ്പാടി മണ്ഡലത്തിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ച ടിവികെ സ്ഥാനാർത്ഥി അരുൺകുമാറിന്‍റെ നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തിയായ എണ്ണം ആളുകൾ സ്ഥാനാർത്ഥിയെ പിന്താങ്ങാത്തതാണ് പത്രിക തള്ളാൻ കാരണമായത്. നിയമപ്രകാരം പത്ത് പേർ സ്ഥാനാർത്ഥിയെ പിന്താങ്ങിക്കൊണ്ട് ഒപ്പിടണമെന്നിരിക്കെ അരുൺകുമാറിന്‍റെ പത്രികയിൽ എട്ട് പേരുടെ ഒപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. കന്നി അങ്കത്തിന് ഇറങ്ങിയ വിജയിന്‍റെ […]
Read more

ഈ പണത്തിന് മേലെ പാലക്കാട് പറക്കും; ശോഭ സുരേന്ദ്രനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് മതേതര മണ്ണാണെന്നും പണം കൊടുത്ത് വാങ്ങാന്‍ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാധിപത്യ ബോധവും മൂല്യവുമെന്നും എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. വോട്ടിന് വേണ്ടി ബിജെപി പാലക്കാട് മണ്ഡലത്തില്‍ വ്യാപകമായി പണം വിതരണം ചെയ്യുന്നുവെന്ന ആരോപണത്തിന്റെ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ എത്തിയത്. കയ്യില്‍ കുറെ പണം ഉണ്ടെങ്കില്‍ അത് ആളുകള്‍ക്ക് കൊടുത്തോളൂ, പക്ഷേ അത് കൊണ്ട് അവരുടെ വോട്ട് വാങ്ങാം എന്ന് വിചാരിക്കണ്ട… ഈ പണത്തിന് മേലെ പാലക്കാട് പറക്കും, പിഷാരടി ജയിക്കുമെന്നും രാഹുല്‍ കുറിച്ചു.
Read more

കള്ളവോട്ട് ചെയ്‌താല്‍ ഒരു വര്‍ഷം വരെ തടവും പിഴയും

കേരളത്തിൽ നാളെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തമായ സുരക്ഷയാണ് പോളിംഗ് ബൂത്തുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് ഒരു തവണ ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ ഒരാള്‍ തന്നെ ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ട് ചെയ്യുകയോ ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചം കുറ്റകരമാണ്. ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണത്. ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ […]
Read more

വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍; വീഡിയോ എടുത്തവരെ ഭീഷണിപ്പെടുത്തി ശോഭ സുരേന്ദ്രന്‍

പാലക്കാട്: വോട്ടര്‍മാര്‍ക്ക് പണംനല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമം. പാലക്കാട് മണ്ഡലം ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പണം നല്‍കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചവര്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍ ഭീഷണി മുഴക്കുകയും ചെയ്യുന്നുണ്ട്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. പ്രദേശത്തെ ഒരു വീട്ടിലെ വൃദ്ധയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കുന്നതാണ് ദൃശ്യങ്ങളില്‍. അയ്യായിരം രൂപയാണ് നല്‍കിയത്. മൂന്ന് കാറുകളിലായി സഞ്ചരിച്ചാണ് ബിജെപിക്കാര്‍ പ്രദേശത്ത് പണം വിതരണം ചെയ്തത്. ശോഭാ സുരേന്ദ്രനും ഒരു […]
Read more

ഭാര്യയ്ക്ക് 3 പാസ്‌പോർട്ടുണ്ടെന്ന കോൺഗ്രസ് ആരോപണത്തിൽ ഹിമന്തയുടെ ഭീഷണി

ന്യൂഡൽഹി: തന്റെ ഭാര്യ റിനികിയ്ക്ക് മൂന്ന് പാസ്‌പോർട്ടുകളുണ്ടെന്ന കോൺഗ്രസ് ആരോപണത്തെ തുടർന്ന് രൂക്ഷ പ്രതികരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വിഷയത്തിൽ കേസ് രാഹുൽ ഗാന്ധിയിലേക്കും നീളാമെന്ന് ഹിമന്ത മുന്നറിയിപ്പ് നൽകി. കോൺഗ്രസ് വക്താവ് പവൻ ഖേരയാണ് ഹിമന്തയുടെ ഭാര്യ റിനികിയ്ക്ക് മൂന്ന് പാസ്‌പോർട്ടുകളുണ്ടെന്ന് വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. ഇതിനെതിരെ റിനികി പരാതി നൽകിയതോടെ അസം പോലീസ് ഡൽഹിയിലെ ഖേരയുടെ വസതിയിൽ പരിശോധന നടത്തിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ഇതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ഹിമന്ത […]
Read more

പെരുമാറ്റച്ചട്ടം ലംഘിച്ചു; അടൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുക്കും

പത്തനംതിട്ട: നിശബ്ദ പ്രചാരണ സമയത്ത് തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അടൂർ യുഡിഎഫ് സ്ഥാനാർഥി അഡ്വ സി വി ശാന്തകുമാറിനെതിരെ കേസെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി. പരസ്യ പ്രചാരണം അവസാനിച്ച് വോട്ടെടുപ്പ് കഴിയുന്നവരെയുള്ള 48 മണിക്കൂർ നിശബ്ദ പ്രചാരണത്തിന്റെതാണ്. ഈ സമയം മാധ്യമങ്ങളിലൂടെയോ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിൽ യാതൊരുവിധ പ്രവർത്തനങ്ങളിലും സ്ഥാനാർഥികൾ ഇടപെടാൻ […]
Read more

Recent News

Advertisement
WhiteswanTV Footer