Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

കേരളത്തിനൊപ്പം അസമിലും നാളെ ജനം വിധിയെഴുതും

ന്യൂഡൽഹി: കേരളത്തോടൊപ്പം അസമിലും നാളെ ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക്. ആകെ 126 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് പോളിം​ഗ് നടക്കുക. തിരിച്ചുവരവിന് കോണ്‍ഗ്രസം മൂന്നാം തവണയും വിജയം തുടരാൻ ബിജെപിയും പ്രതീക്ഷയിൽ ശക്തമായ പോരാട്ടമാണ് അസമിൽ നടക്കുക. മുന്നണികൾ തമ്മിൽ വാക്പോരും മുറുകുകയാണ്. ബിജെപിയും ആർഎസ്എസും വിഷ സർപ്പങ്ങളാണെന്ന കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ കഴിഞ്ഞ ദിവസം പ്രസ്‍താവന നടത്തിയിരുന്നു. അതിനെതിരെ ബിജെപി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഖർ​ഗെ ഭ്രാന്ത് പിടിച്ചതുപൊലെയാണ് സംസാരിക്കുന്നത് എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ […]
Read more

പാലക്കാട്ട് വോട്ടർമാർക്ക് ബിജെപി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർക്ക് ബിജെപി പണം നൽകിയെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശി പ്രദേശത്ത്, ഒരു സ്ത്രീ വൃദ്ധരായവർക്കു 5000 രൂപ നൽകുന്നതും പിന്നീട് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ കാറിൽ കയറി പോകുന്നതും ആയ വീഡിയോ പ്രചരിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ ഷോഭയുടെ കാറിനെ പിന്തുടർന്ന് ഇത് ചോദിച്ചപ്പോൾ ക്ഷുഭിതരായി പ്രതികിക്കുകയും, ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്.
Read more

തന്‍റെ മകന്‍റെ കാറാണ് അപകടമുണ്ടാക്കിയത്, പക്ഷേ മകൻ കാറിൽ ഇല്ലായിരുന്നു എന്ന് ബിന്ദു കൃഷ്ണ; പരിക്കേറ്റ കുട്ടികളുടെ ചികിത്സ ഏറ്റെടുത്തു

കൊല്ലം: കൊട്ടിക്കലാശത്തിന് ശേഷം മടങ്ങുകയായിരുന്ന കെഎസ്‌യു പ്രവർത്തകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണ. അപകടത്തിൽ പരിക്കേറ്റ ഹോക്കി താരങ്ങളായ രണ്ട് കുട്ടികളുടെ ചികിത്സാ ചെലവ് യുഡിഎഫ് ഏറ്റെടുക്കുമെന്ന് അവർ അറിയിച്ചു. കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമാണ് അപകടം നടന്നത്. കാറിടിച്ചതിനെ തുടർന്ന് പരിക്കേറ്റ കുട്ടികളെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിസിറ്റി ആശുപത്രിയിലേക്കും മാറ്റി. ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള ആൾട്ടോ കാർ അപകടത്തിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ […]
Read more

പോസ്റ്റൽ വോട്ടിൽ ഇടപെട്ട് ഹൈക്കോടതി; ആരുടെയും വോട്ടവകാശം നഷ്ട്ടപെടുത്തില്ല

എറണാകുളം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ളവർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടുന്നു എന്ന് ഉറപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനു നിർദ്ദേശം നൽകി. ആരുടെയും വോട്ട് അവകാശം നഷ്ടപ്പെടുത്താൻ ആകില്ലെന്നും അർഹരായ എല്ലാവർക്കും ബാലറ്റ് നൽകണമെന്നും കോടതി പറഞ്ഞു. ഇന്ന് 3 മണിക്ക് ഹൈക്കോടതി വിഷയം വീണ്ടും പരിഗണിക്കും. തപാൽ ബാലറ്റുകൾ എത്താത്തതിനെ തുടർന്ന് പോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരിൽ പലർക്കും വോട്ടുചെയ്യാനായില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.നേരത്തേ അപേക്ഷ നൽകിയവർ കലക്ടറേറ്റിൽനിന്ന്‌ അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ബാലറ്റ് പേപ്പർ എത്തിയിട്ടില്ലെന്ന് അറിയിച്ചത്.ഡ്യൂട്ടി നിശ്ചയിക്കപ്പെട്ട പൊലീസ്, […]
Read more

‘യുഡിഎഫ് 40-50 സീറ്റിലൊതുങ്ങും, ത്രികോണ മത്സരം നടക്കുന്ന അവസാന തെരഞ്ഞെടുപ്പ്’

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 40 മുതല്‍ 50 സീറ്റുകളില്‍ ഒതുങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇടതുമുന്നണിക്ക് വീണ്ടും അധികാരം ലഭിക്കാന്‍ ഒരു സാധ്യതയുമില്ല. കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്നും നേമം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി നിര്‍ണായക ശക്തിയായി ഉയര്‍ന്നുവരും. 2026 നു ശേഷം സംസ്ഥാനത്ത് ദ്വിമുഖ തെരഞ്ഞെടുപ്പാകും നടക്കുക. ഒരു സൈഡില്‍ എന്‍ഡിഎ എങ്കില്‍ മറു സൈഡില്‍ […]
Read more

വ്യാജപ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഫ് സ്ഥാനാർത്ഥി

പത്തനംതിട്ട : വ്യാജ ലഘുലേഖ പ്രചരണത്തിൽ വൈകാരികമായി പ്രതികരിച്ച് പത്തനംതിട്ട അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി വി ശാന്തകുമാർ. കൊലക്കേസ് പ്രതിയെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുന്നുവെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജീവന് പോലും ഭീഷണിയുണ്ട്. താൻ ഒരു കേസിലും പ്രതിയല്ല. തന്നെ വ്യക്തിഹത്യ ചെയ്യാൻ ഇല്ലായ്മ ചെയ്യാൻ ശ്രമം നടക്കുന്നു. തനിക്ക് സങ്കടമുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് ലഘുലേഖകൾ ഇറക്കിയതിന് പിന്നിൽ സിപിഐഎം ആണെന്നും ശാന്തകുമാർ ആരോപിച്ചു. […]
Read more

താനൂര്‍ മണ്ഡലത്തെ പാകിസ്ഥാനെന്ന് വിളിച്ച് വി അബ്ദുറഹ്‌മാന്‍, വിമര്‍ശിച്ച് UDF; വിവാദം കൊഴുക്കുന്നു

തിരൂര്‍: താനൂര്‍ മണ്ഡലത്തെ പാക്കിസ്ഥാനെന്നു വിശേഷിപ്പിച്ച് മന്ത്രി വി. അബ്ദുറഹിമാന്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. തിരൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ അബ്ദുറഹിമാന്‍ മണ്ഡലത്തിലെ കുട്ടികളത്താണിയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ സംഗീത പരിപാടിക്കിടെയാണ് വിവാദ പരാമര്‍ശമുണ്ടായത്. 2 തവണ താനൂരില്‍ നിന്നു ജയിച്ച മന്ത്രി തിരൂരിലേക്കു മാറിയത് ഒളിച്ചോട്ടമാണെന്ന യുഡിഎഫ് വിമര്‍ശനത്തിനു മറുപടി പറയുന്നതിനിടെയായിരുന്നു പരാമര്‍ശം. ‘താനൂരില്‍ നിന്ന് ഒളിച്ചോടിയെന്നാണ് എതിരാളികള്‍ പറയുന്നത്. എന്നാല്‍, 2 മാച്ചുകള്‍ പാക്കിസ്ഥാനില്‍ കളിച്ച് രണ്ടിലും അവരെ തോല്‍പിച്ചു. മൂന്നാമത്തെ മാച്ച് […]
Read more

ഏത് ബൂത്തിലാണ് വോട്ട്;സെക്കന്റുകൾ കൊണ്ട് അറിയാം

തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കൊട്ടിക്കലാശം അവസാനിച്ചു ഇന്ന് നിശബ്ദത പ്രചാരണം. മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികളും അണികളും. സ്ഥാനാർത്ഥികൾ ഇന്ന് നിശബ്ദത പ്രചാരണത്തിനിറങ്ങുമ്പോൾ വിജയപ്രതീക്ഷ ഏറെയാണ്. നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുമ്പോൾ നിങ്ങളുടെ പോളിംഗ് ബൂത്ത് എവിടെയാണെന്ന് സ്മാർട്ട് ഫോൺ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്താം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് കണ്ടെത്താമെന്നതാണ്. ഇതിനായി ബ്രൌസറിൽ https://electoralsearch.eci.gov.in/ സെർച്ച് ചെയ്ത് തുറക്കുകയാണ് വേണ്ടത്. […]
Read more

ഇനി കള്ളവോട്ട് നടക്കില്ല; വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി അധികൃതർ

കണ്ണൂർ: കേരള നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തി കണ്ണൂർ ജില്ലയിലെ വോട്ടെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും കുറ്റമറ്റതുമാക്കാൻ എല്ലാ പോളിംഗ് ബൂത്തുകളിലും അകത്തും പുറത്തും 100 ശതമാനം വെബ്‌കാസ്റ്റിംഗും ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു. ജില്ലയിലെ 2,177 പോളിംഗ് സ്റ്റേഷനുകളിലും ക്യാമറകൾ അതിവേഗം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ബൂത്തിന് പുറത്തുള്ള ക്യാമറകൾ വഴി വോട്ടർമാരുടെ ക്യൂയും നീക്കങ്ങളും നിരീക്ഷിക്കാൻ സാധിക്കും. രണ്ട് തലത്തിലുള്ള നിരീക്ഷണംജില്ലാതലത്തിൽ കണ്ണൂർ കളക്ടറേറ്റിലെ കൺട്രോൾ റൂമിലും, ഓരോ നിയസഭാ മണ്ഡലത്തിലും റിട്ടേണിംഗ് ഓഫീസർമാരുടെ മേൽനോട്ടത്തിലുള്ള […]
Read more

മുഖ്യ മന്ത്രിയുടെ വിവാദ പരാമർശം; പിന്തുണയുമായി മാലാ പാർവതി

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തെ പിന്തുണച്ച് നടി മാലാ പാർവതി രംഗത്ത്. “പോ മോനേ” എന്ന് വിളിച്ച് പിണറായി വിജയനെ അപമാനിച്ചതിന് ഇതുതന്നെയാണ് യോജിച്ച മറുപടിയെന്നാണ് മാലാ പാർവതി ഫെയ്‌സ്ബുക്കിൽ കുറിച്ചത്. മുഖ്യമന്ത്രി കേരളത്തിന്റെ മാനം കാത്തുവെന്നും അവർ വ്യക്തമാക്കി. “തെലങ്കാന മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്കയച്ച ഔദ്യോഗിക കത്തിൽ ‘പോ മോനേ’ എന്ന് അപമാനിച്ചതിന് ഇതാണ് മറുപടി. സി.എം കേരളത്തിന്റെ അഭിമാനം കാത്തു” എന്നായിരുന്നു മാലാ പാർവതിയുടെ കുറിപ്പ്. എന്നാൽ, […]
Read more

Recent News

Advertisement
WhiteswanTV Footer