Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

ജോസ് കെ മാണിക്കെതിരെ വ്യാജ ആരോപണം; മാണി സി കാപ്പനെതിരെ പരാതി

പാലാ: പൊതു തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കി നില്‍ക്കെ മുന്‍പെങ്ങും ഉന്നയിക്കാത്ത ആരോപണങ്ങളുമായി മാണി സി കാപ്പന്‍ രംഗത്ത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നും ജോസ് കെ മാണി 9 കോടി രൂപ കൈക്കൂലി വാങ്ങി, ബിജെപിയില്‍ നിന്നും എട്ടുകോടി രൂപ വാങ്ങി ഷോണ്‍ ജോര്‍ജ് പാലായില്‍ മത്സരിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വന്തം പാര്‍ട്ടിയുടെ സീറ്റുകള്‍ക്ക് ജോസ് കെ മാണി കൈക്കൂലി വാങ്ങി എന്നു […]
Read more

‘ഡാഷ് മോനേ എന്നാല്‍ പൊന്നു മോനേ എന്ന്, പിണറായിയുടെ മൃദുലമായ പരാമര്‍ശം’

കണ്ണൂര്‍: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഡാഷ് മോനെ പ്രയോഗത്തെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. ഡാഷ് മോനെ എന്ന് വിളിച്ചത് പൊന്നു മോനേ എന്ന് ഉദ്ദേശിച്ചാകാം. രേവന്ത് റെഡ്ഡി, പിണറായി വിജയനെതിരെ പറഞ്ഞതിനു കടുത്ത പ്രയോഗം തന്നെ വേണം. മുഖ്യമന്ത്രി പറഞ്ഞത് അസഭ്യമല്ലെന്നും മൃദുലമായ പ്രയോഗമാണെന്നും ജയരാജന്‍ പറഞ്ഞു. സിനിമാ ഡയലോഗ് എടുത്ത് മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാന്‍ പറ്റുമോ? രേവന്ത് റെഡ്ഡിയെ കൊണ്ട് പറയിച്ചതും ആകാം. മുഖ്യമന്ത്രി […]
Read more

വോട്ട് LDFന്, മൂന്നാമതും അധികാരത്തില്‍ വരും; KPCC സെക്രട്ടറി സ്ഥാനം രാജിവെച്ച് വിനോദ് കൃഷ്ണ

തിരുവനന്തപുരം: എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കെപിസിസി സെക്രട്ടറി സ്ഥാനം രാജിവെച്ച് ഡിവി വിനോദ്. പിണറായിയുടെ ഭരണത്തുടര്‍ച്ചയ്ക്ക് വോട്ട് ചെയ്യണമെന്ന് വിനോദ് കൃഷ്ണ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. പാര്‍ട്ടി നേതാക്കളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് വിനോദ് കൃഷ്ണ പറഞ്ഞു. മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തും പങ്കുവെച്ചിട്ടുണ്ട്. ‘പിണറായി 3.0 സര്‍ക്കാര്‍ വരുന്നതിനായി നാളെ എനിക്ക് വോട്ട് ചെയ്യണം. അതിനാല്‍ കെ പി സി സി സെക്രട്ടറി സ്ഥാനമുള്‍പ്പെടെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെയുള്ള എല്ലാം […]
Read more

യുഡിഎഫ് പ്രതീക്ഷ വയ്ക്കുന്ന ജില്ല; എറണാകുളം ഇക്കൊല്ലം ആർക്കൊപ്പം

എറണാകുളം: നാളെ കേരളം വിധിയെഴുതാൻ പോളിംഗ് ബൂത്തിലേക്ക് ചെല്ലുമ്പോൾ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. വികസന നേട്ടങ്ങളെ മുൻനിർത്തി മൂന്നാം സർക്കാർ രൂപീകരിക്കാൻ ഇടതുപക്ഷം തയ്യാറെടുക്കുമ്പോൾ വികസന വീഴ്ചകളാണ് ടീം യുഡിഫിന്റെ ആയുധം. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ എല്‍ഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും യുഡിഎഫിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞ ജില്ലയാണ് എറണാകുളം. 14 സീറ്റുകളിൽ 9 സീറ്റുകളില്‍ ജയിക്കാന്‍ അന്ന് യുഡിഎഫിന് കഴിഞ്ഞു. 5 സീറ്റിലായിരുന്നു ഇടത് വിജയം. ഭരണത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന യുഡിഎഫ് ഇക്കുറി ഏറ്റവുമധികം പ്രതീക്ഷ […]
Read more

നിലമ്പൂരിന്റെ ‘ചിത്രമില്ലാത്ത’ പോസ്റ്ററുകളും ആര്യാടൻ തന്ത്രങ്ങളും: ഗോപിനാഥ് ഓർക്കുന്നു

നിലമ്പൂരിന്റെ രാഷ്ട്രീയ ഭൂമികയിൽ ആര്യാടൻ മുഹമ്മദ് എന്ന പേര് വെറുമൊരു ജനപ്രതിനിധിയുടേതല്ല, മറിച്ച് ഒരു ജനതയുടെ ഹൃദയമിടിപ്പറിഞ്ഞ നേതാവിന്റേതായിരുന്നു. പതിനൊന്നു തവണ നിലമ്പൂരിൽനിന്നു നിയമസഭയിലേക്കു മത്സരിച്ച അദ്ദേഹം എട്ടു തവണയും വിജയിച്ചു കയറിയത് ആധുനിക തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെയോ പരസ്യപ്പകിട്ടിന്റെയോ അകമ്പടിയോടെയായിരുന്നില്ല. പകരം, മനുഷ്യർക്കിടയിൽ നേരിട്ടിറങ്ങി പ്രവർത്തിച്ചു നേടിയെടുത്ത അടിയുറച്ച വിശ്വാസത്തിന്റെ കരുത്തിലായിരുന്നു. ഈ നീണ്ട രാഷ്ട്രീയ യാത്രയിൽ ആര്യാടന്റെ നിഴലായി കൂടെയുണ്ടായിരുന്ന എ. ഗോപിനാഥ് പങ്കുവെക്കുന്ന ഓർമകൾ കേരള രാഷ്ട്രീയത്തിലെ അപൂർവമായ ചില പാഠങ്ങളാണ് നമുക്ക് മുന്നിൽ […]
Read more

പണം കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ല; ഷാഫി പറമ്പിൽ

കോഴിക്കോട്: പണം നൽകി പാലക്കാടിനെ സ്വാധീനിക്കാനാവില്ലെന്ന് വടകര എം.പി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങൾ ബിജെപിയെയും അവരുടെ പണ രാഷ്ട്രീയത്തെയും തള്ളിക്കളയുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തെ കുറിച്ചായിരുന്നു ഷാഫിയുടെ പ്രതികരണം. “മാറാത്തത് ഇനി മാറും” എന്നത് ഇതാണ് അർത്ഥമാക്കുന്നതെന്നും, വിഷയത്തിൽ രേഖാമൂലം പരാതി നൽകുമെന്നും ഷാഫി വ്യക്തമാക്കി. ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വരെ പ്രചാരണത്തിന് എത്തിയിടത്തും ബിജെപി പണം […]
Read more

കോടികൾ നൽകി സ്റ്റാലിൻ തമിഴ്നാട്‌ കോൺഗ്രസിനെ വിലയ്ക്കെടുത്തു: വിജയ്

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടിൽ രാഷ്ട്രീയ പോര് ശക്തമാകുന്നു. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഡിഎംകെയെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. തിരുനെൽവേലിയിൽ നടന്ന റാലിയിൽ സംസാരിക്കവെ, തന്റെ വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചനയുണ്ടെന്ന് വിജയ് പരോക്ഷമായി ആരോപിച്ചു. തന്നെ രാഷ്ട്രീയമായി തടയാൻ വിവിധ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരൂരിലെ തിരക്കിനിടെയുണ്ടായ മരണങ്ങളും മറ്റ് വിവാദങ്ങളും തന്നെ തളർത്തിയിട്ടില്ലെന്ന് വിജയ് വ്യക്തമാക്കി. തന്റെ യോഗങ്ങൾ തടയാൻ സർക്കാർ മാർഗരേഖകൾ കൊണ്ടുവന്നെങ്കിലും അത് വിജയിച്ചില്ലെന്നും, […]
Read more

എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് എൻ.എസ്. മാധവൻ; കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്

കടന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന പ്രവചനവുമായി പ്രശസ്ത എഴുത്തുകാരൻ എൻ.എസ്.മാധവൻ. 75 സീറ്റുകൾ നേടി ഇടതുമുന്നണി അധികാരം നിലനിർത്തുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. യുഡിഎഫ് 65 സീറ്റുകൾ വരെ നേടാമെന്നും എൻഡിഎ മുന്നണി പൂജ്യം മുതൽ മൂന്ന് സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം തന്റെ എക്സ് ഹാൻഡിലിലൂടെ വ്യക്തമാക്കി. ​സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നേരിയ തോതിൽ മാത്രമേ പ്രകടമാകുന്നുള്ളൂവെന്ന് എൻ.എസ്.മാധവൻ വിലയിരുത്തുന്നു. വോട്ടെടുപ്പ് പൂർത്തിയായ ശേഷം ജില്ല തിരിച്ചുള്ള വിശദമായ പ്രവചനം നടത്തുമെന്നും […]
Read more

വോട്ട് ചെയ്യാൻ ജാമ്യം അനുവദിക്കില്ല; രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് മറ്റന്നാൾ

കൊച്ചി: ലൈംഗികാതിക്രമ കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസിൽ രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രതിഭാഗം ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. എന്നാൽ പ്രോസിക്യൂഷൻ ശക്തമായി എതിർത്തതിനെ തുടർന്ന് കോടതി അപേക്ഷ തള്ളുകയായിരുന്നു. ജയിലിലുള്ള വ്യക്തിക്ക് വോട്ട് ചെയ്യാനുള്ള അവകാശമില്ലെന്നും, നിലവിൽ പ്രതിയായതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, വോട്ട് ചെയ്യുക പൗരന്റെ അടിസ്ഥാന അവകാശമാണെന്നും അത് […]
Read more

സുധാകരനെ ഇല്ലാതാക്കാന്‍ സണ്ണി ജോസഫ് ശ്രമിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

കണ്ണൂര്‍: നിയസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കണ്ണൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കെ സുധാകരനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. കെ സുധാകരന്റെ വിശ്വസ്തനും ന്യൂനപക്ഷ കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പ്രസിഡന്റുമായ കെ ആര്‍ അബ്ദുള്‍ ഖാദര്‍ ആണ് വെളിപ്പെടുത്തലിന് നടത്തിയിരിക്കുന്നത്. സുധാകരനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ആസൂത്രിത ഗൂഢാലോചന നടത്തിയത് സണ്ണി ജോസഫാണെന്ന് അബ്ദുള്‍ ഖാദര്‍ ആരോപിച്ചു. ചര്‍ച്ചയ്ക്ക് വേണ്ടി ഡല്‍ഹിയില്‍ കൊണ്ടുപോയി സുധാകരനെ നാണംകെടുത്തിയെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer