Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പശ്ചിമബം​ഗാൾ മറ്റന്നാൾ പോളിം​ഗ് ബൂത്തിലേക്ക്; സംസ്ഥാനത്ത് കനത്ത ജാ​ഗ്രത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നു. ഇന്ന് കൊട്ടിക്കലാശം. 152 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. മറ്റന്നാൾ 3.6 കോടി വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. സംസ്ഥാനത്ത് അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 2.4 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയും അധിക അർദ്ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. ചെറിയ സംഘർഷങ്ങൾ വൻ അക്രമത്തിലേക്ക് മാറുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.

തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി കേന്ദ്ര ഏജൻസികളെയും കേന്ദ്ര സേനയെയും ഉപയോഗിച്ച് ബിജെപി തിരഞ്ഞെടുപ്പിൽ ഇടപെടുന്നുവെന്ന് ആരോപിച്ചു. ബംഗാൾ പിടിക്കാമെന്ന് ബിജെപി കരുതേണ്ടെന്നും അവർ പറഞ്ഞു. അതേസമയം, നാലാം തീയതി “ഗുണ്ടാ ഭരണം” അവസാനിക്കുമെന്ന് വ്യക്തമാക്കി അമിത് ഷാ തിരിച്ചടിച്ചു.

വടക്കൻ ബംഗാളിലെ 16 ജില്ലകളിൽ ഉൾപ്പെടെ പ്രധാന മണ്ഡലങ്ങളിലാണ് ഇന്ന് പ്രചാരണം അവസാനിക്കുന്നത്. ന്യൂനപക്ഷ സ്വാധീനമുള്ള മുർഷിദാബാദ്, മാൾഡ, ബർധമാൻ, ബിർഭൂം, നാദിയ ജില്ലകളും ഇവയിൽ ഉൾപ്പെടുന്നു. വടക്കൻ ബംഗാളിൽ സുരക്ഷാ ഒരുക്കങ്ങൾ ശക്തമാണ്. കേന്ദ്ര സേനയും വിവിധ ഏജൻസികളും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ചവച്ച പ്രദേശങ്ങളാണ് ഇവ.

ഇതിനിടെ തൃണമൂൽ കോൺഗ്രസ് കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ശക്തമായ പ്രചാരണം നടത്തുന്നു. സിആർപിഎഫ് ഉദ്യോഗസ്ഥന്റെ പ്രവർത്തനം സംബന്ധിച്ച ദൃശ്യങ്ങളും നേതാക്കൾ പങ്കുവച്ചു. ബിജെപി നേതാക്കൾ അമിത് ഷായുടെ നേതൃത്വത്തിൽ വടക്കൻ ബംഗാളിൽ റാലികൾ നടത്തി. ഗൂർഖ മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും എല്ലാ കേസുകളും പിൻവലിക്കുമെന്നും ഷാ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിൽ രാഷ്ട്രീയ സംഘർഷം ശക്തമായി തുടരുകയാണ്.

Advertisement
WhiteswanTV Footer