Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: 2026 Assembly election

ഇത്തവണ പ്രതിപക്ഷനേതാവിനെ എൽഡിഎഫ് തീരുമാനിക്കട്ടെ: കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ ഇപ്പോൾ തിടുക്കമില്ലെന്നും മേയ് 4ന് ശേഷം ഇതിൽ തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം എത്ര സീറ്റുകൾ ലഭിച്ചുവെന്ന് വിലയിരുത്തി, ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് 24 മണിക്കൂറിനുള്ളിൽ തീരുമാനിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ എംഎൽഎമാരുടെ അഭിപ്രായത്തോടൊപ്പം എംപിമാരുടെ അഭിപ്രായവും പരിഗണിക്കുമെന്നും മുരളീധരൻ […]
Read more

പതിനായിരത്തിലധികം ഉദ്യോഗസ്ഥർ വോട്ട് ചെയ്തില്ല; പ്രതികരിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ പതിനായിരത്തിലധികം പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ടുചെയ്യാനായില്ലെന്ന ആരോപണത്തിൽ വ്യക്തമായ മറുപടി നൽകാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. കമ്മിഷൻ നൽകിയ കണക്കുകൾ പ്രകാരം 1.46 ലക്ഷം പോളിങ് ഉദ്യോഗസ്ഥരിൽ 1,35,068 പേർ മാത്രമാണ് വോട്ടുചെയ്തത്. ഏകദേശം 7.49 ശതമാനം പേർക്ക് വോട്ടുചെയ്യാൻ കഴിഞ്ഞില്ലെന്നും, ഇത് അന്തിമ കണക്കല്ലെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു. ഫെസിലിറ്റേഷൻ സെന്ററുകളിലൂടെയാണ് ഉദ്യോഗസ്ഥർക്ക് വോട്ടുചെയ്യാൻ സൗകര്യമൊരുക്കിയത്. എന്നാൽ പലരും ദിവസങ്ങളായി എത്തിയിട്ടും ബാലറ്റ് ലഭിച്ചില്ലെന്നായിരുന്നു പ്രധാന പരാതി. തുടർന്ന് വിതരണകേന്ദ്രങ്ങളിൽ വോട്ടുചെയ്യാൻ അവസരം ഉണ്ടാകുമെന്ന് കമ്മിഷൻ […]
Read more

ബിജെപി ദേശവിരുദ്ധര്‍, ഭാരതമെന്ന സങ്കല്‍പ്പത്തെ തകര്‍ക്കാന്‍ അനുവധിക്കില്ല; രാഹുല്‍ ഗാന്ധി

റാണിപ്പേട്ട്: വനിതാസംവരണ ബില്ലിന്റെ മറവിൽ നടപ്പാക്കുന്നത് ദേശവിരുദ്ധ കാര്യങ്ങളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തെ ജനങ്ങളോട് നുണപറയുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊന്നേരിയിലും റാണിപ്പേട്ടിലും നടന്ന റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന് പിന്നിൽ അപകടകരമായ രാഷ്ട്രീയലക്ഷ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. വനിതാ സംവരണത്തിനുള്ള ബില്ലാണെന്ന് അവകാശപ്പെടുമ്പോഴും രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭൂപടം മാറ്റാനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും പാർലമെന്റ് പ്രാതിനിധ്യം ദുർബലപ്പെടുത്താനുമുള്ള […]
Read more

‘വനവാസം’ ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

ഇടുക്കി: യുഡിഎഫിന് തിളക്കമാർന്ന വിജയം ലഭിക്കില്ലെങ്കിൽ രാഷ്ട്രീയ ‘വനവാസത്തിന്’ പോകുമെന്ന് മുമ്പ് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ‘വനവാസം’ എന്ന പേരിലുള്ള റിസോർട്ടിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു. വാഗമണിലെ റിസോർട്ടാണ് ശനിയാഴ്ച രാവിലെ അദ്ദേഹം ഉദ്ഘാടനം ചെയ്തത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രസംഗങ്ങളിലാണ് യുഡിഎഫിന് മികച്ച വിജയം ലഭിക്കാത്ത പക്ഷം രാഷ്ട്രീയ വനവാസത്തിലേക്ക് പോകുമെന്ന സതീശന്റെ പ്രഖ്യാപനം ശ്രദ്ധേയമായത്. ഈ പ്രസ്താവന പിന്നീട് പല വേദികളിലും അദ്ദേഹം ആവർത്തിച്ചിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ആഴ്ചകൾ ബാക്കിയിരിക്കെ […]
Read more

രണ്ടിടത്ത് രണ്ട് സ്വത്ത് കണക്ക്, 105 കോടിയുടെ വ്യത്യാസം; വിജയ് വീണ്ടും കുരുക്കില്‍

ചെന്നൈ: ടിവികെ തലവൻ വിജയ് മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളിൽ നൽകിയ നാമനിർദേശ പത്രികയിലെ സ്വത്തുകണക്കിൽ പൊരുത്തക്കേട്. 115 കോടി രൂപയുടെ സ്വത്തെന്നാണു പെരമ്പൂരിൽ കാണിച്ചിരിക്കുന്നത്. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നൽകിയ രേഖയിൽ പറയുന്നത് 220 കോടി രൂപയുടെ സ്വത്തെന്നാണ്. പെരമ്പൂർ സ്വദേശി വിഘ്നേഷാണു കോടതിയെ സമീപിച്ചത്. മൈലാപ്പൂരിലെ ബിജെപി സ്ഥാനാർഥി തമിഴിസൈ സൗന്ദർരാജന്റെ സ്വത്ത് കഴി‍ഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തെക്കാൾ വ്യത്യസ്തമാണെന്നും പരാതിയുണ്ട്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, അണ്ണാ ഡിഎംകെ മുൻ മന്ത്രിമാരായ ഡി.ജയകുമാർ, സി.വി.ഷൺമുഖം, ആർ.ബി.ഉദയകുമാർ, ഡിണ്ടിഗൽ […]
Read more

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: ഇന്ന് രാത്രി 8:30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെയാണിത്. ബില്ലിനെ പിന്തുണയ്ക്കാത്തതിലൂടെ പ്രതിപക്ഷം വലിയ തെറ്റ് ചെയ്തുവെന്നും അതിന്റെ പ്രത്യാഘാതങ്ങൾ അവർ നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി വിമർശിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ പന്ത്രണ്ടു വർഷത്തെ ഭരണത്തിനിടെ മോദി സർക്കാരിന് ആദ്യമായി പ്രധാന ബിൽ പരാജയപ്പെട്ട സംഭവമാണിത്. പ്രതിപക്ഷം സ്ത്രീകളോട് ഉത്തരം പറയേണ്ടിവരുമെന്നും അവരുടെ നിലപാട് രാജ്യത്തെ സ്ത്രീകളെ നിരാശപ്പെടുത്തിയതാണെന്നും പ്രധാനമന്ത്രി കാബിനറ്റ് യോഗത്തിൽ […]
Read more

ബംഗാൾ നിയമസഭാ പോരാട്ടത്തിൽ കോൺഗ്രസിന്റെ വിധി നിർണ്ണയിക്കാൻ ബഹാരംപുർ

ബംഗാൾ രാഷ്ട്രീയത്തിലെ കരുത്തനായ പോരാളി അധീർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ ബഹാരംപുർ കടന്നുപോകുന്നത്. ഒരു കാലത്ത് കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്ന ബംഗാളിൽ, ഇടതുപക്ഷവും തൃണമൂലും ബിജെപിയും മാറിമാറി തരംഗങ്ങൾ സൃഷ്ടിച്ചപ്പോഴും ഉലയാതെ നിന്ന ഏക തൂണായിരുന്നു അധീർ രഞ്ജൻ ചൗധരി. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബഹാരംപുരിന്റെ മണ്ണിൽ ആദ്യമായി അദ്ദേഹം തോൽവിയുടെ കയ്പുനീർ കുടിച്ചു. ഈ പരാജയം ഒരു വ്യക്തിയുടെ തോൽവി എന്നതിലുപരി ബംഗാളിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ തന്നെ നിലനിൽപ്പിനെ […]
Read more

വീരപ്പൻ;പ്രതികാരത്തിന്റെയും അതിജീവനത്തിന്റെയും രാഷ്ട്രീയം

സത്യമംഗലം കാടുകളുടെ ആഴങ്ങളിൽ നിന്ന് തമിഴകത്തിന്റെ രാഷ്ട്രീയ മൈതാനങ്ങളിലേക്ക് വീരപ്പൻ എന്ന പേര് വീണ്ടും ഇരമ്പിയാർക്കുകയാണ്. ചന്ദനമരങ്ങളുടെ മണവും ആനക്കൊമ്പുകളുടെ തിളക്കവും ചോര കിനിയുന്ന പോരാട്ടങ്ങളും നിറഞ്ഞ ഒരു കാലഘട്ടം കാടിറങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് തികയാറാകുന്നു. 2004 ഒക്ടോബർ 18 അന്ന് പ്രത്യേക ദൗത്യസേനയുടെ വെടിയുണ്ടകൾക്ക് ഇരയായി ആ കാട്ടുരാജാവ് വീണെങ്കിലും, അയാളുടെ നിഴൽ ഇന്നും തമിഴ് മണ്ണിൽ നിന്ന് മാഞ്ഞുപോയിട്ടില്ലെന്നതിന്റെ സാക്ഷ്യപത്രമാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയും മകൾ വിദ്യാറാണിയും ഒരേസമയം ജനവിധി […]
Read more

മുഖ്യമന്ത്രി ആകാൻ കുഞ്ഞാലിക്കുട്ടിയും കുപ്പായം തയ്പ്പിച്ചോ ?

കോൺഗ്രസ് പാർട്ടിക്കുള്ളിലെ മുഖ്യമന്ത്രി പദത്തിനായുള്ള പോരാട്ടം പതിവുപോലെ സജീവമായിരിക്കെത്തന്നെ, ഇത്തവണ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിക്കൊണ്ടുള്ള ഒരു നീക്കം രാഷ്ട്രീയ ഇടനാഴികളിലും സൈബർ ഇടങ്ങളിലും വൻ ചർച്ചയായി മാറിയിരിക്കുന്നു. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ തുടങ്ങിയ അതികായന്മാരായ കോൺഗ്രസ് നേതാക്കളെ മറികടന്നുകൊണ്ട് കുഞ്ഞാലിക്കുട്ടിയെ ഭരണത്തലപ്പത്തേക്ക് എത്തിക്കണമെന്ന ലക്ഷ്യത്തോടെയുള്ള കൃത്യമായ നീക്കങ്ങളാണ് ഇപ്പോൾ അണിയറയിൽ നടക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വി.ഡി. സതീശനും, ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായക […]
Read more

പരീക്ഷണങ്ങളും വിവാദങ്ങളും ഏശില്ല; ഫാത്തിമ തഹ്ലിയയെ കാത്തിരിക്കുന്നത് തോൽവി തന്നെ

ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ഏറ്റവുമധികം ചർച്ചകളിൽ വന്നതും വാർത്തകളിൽ നിറഞ്ഞതുമായ മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര. അണൗൺസ്മെന്റ് വിവാദങ്ങളും ഫാത്തിമ തെഹ്ലിയയുടെ സാന്നിധ്യവും അതിനെതിരെ പ്രതികരിച്ച് ഇറങ്ങിയ നൂർബീന റഷീദും വാദപ്രതിവാദങ്ങളുമെല്ലാം കൊണ്ട് സംഭവബഹുലമായിരുന്നു പേരാമ്പ്രയിലെ പ്രചരണ കാലം. പൊതുവെ ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തുന്ന മണ്ഡലം. ചരിത്രം തിരുത്തിക്കുറിക്കുക എന്ന ലക്ഷ്യവുമായാണ് ഇവിടെ ഇത്തവണ യുഡിഎഫ് ഇറങ്ങിയിരിക്കുന്നത്. വർ​ഗീയ പ്രചാരണങ്ങൾ കൊണ്ട് തുടക്കം മുതൽ വിവാദങ്ങളായിരുന്നു ഇവിടെ. ഇടതിന്റെ ഉരുക്ക് കോട്ടകളിലൊന്നാണ് പേരാമ്പ്ര. ഇവിടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix