Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

ആശമാരും ഹര്‍ഷിനയും പ്രചാരണത്തിനെത്തിയത് രാഷ്ട്രീയ ഗൂഢാലോചന: വീണാ ജോര്‍ജ്

പത്തനംതിട്ട: ആശമാരും കെ കെ ഹര്‍ഷിനയും യുഡിഫ് പ്രചാരണത്തിനെത്തിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ വീണാ ജോര്‍ജ്. കേരളത്തിലെ ആശുപത്രി സംവിധാനങ്ങളെ തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു. കെ സുധാകരനും രമേശ് ചെന്നിത്തലയും അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തിന് എത്തിയതില്‍ ഭയമില്ല. 2016ലും 2021ലും കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തിന് എത്തിയിരുന്നു. ആര് വന്നാലും ഭയമില്ല. ഇവിടെ ജനിച്ച്, പഠിച്ച് വളര്‍ന്ന ആളാണ്, ഇവിടുത്തെ ജനങ്ങൾക്ക് എന്നെ അറിയാം ആറന്മുളയില്‍ മുപ്പതിനായിരം […]
Read more

സിപിഎം ശവംതീനികള്‍, മന്ത്രിമാര്‍ തോല്‍ക്കും; യുഡിഎഫ് നൂറ് സീറ്റ് നേടുമെന്ന് വിഡി സതീശന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറു സീറ്റിലധികം നേടുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് പറഞ്ഞതൊന്നും തനിക്ക് മാറ്റിപ്പറയേണ്ടി വന്നിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ഥിയെയും നിസാരക്കാരനായി കാണുന്ന ആളല്ല താന്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗ് ഭരിക്കുമെന്ന് സിപിഎം പറയുന്നതാണ് വര്‍ഗീയത. ലീഗ് അഞ്ചും പത്തും സീറ്റ് കൂടുതല്‍ ചോദിക്കുമെന്ന് പറഞ്ഞു, സീറ്റ് വിഭജനം കഴിഞ്ഞപ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ സീറ്റ് കിട്ടിയതെന്ന് കേരളം കണ്ടതാണ്. […]
Read more

ധർമ്മടത്ത് യുഡിഫ് ജയിക്കും: വി പി അബ്ദുൾ റഷീദ്

കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ 15,000ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദ്. ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്നടക്കം വലിയ സ്വീകരണങ്ങൾ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വൻ ഭൂരിപക്ഷത്തിൽ താൻ ജയിക്കുമെന്നാണ് പ്രതീക്ഷ എന്നും കൂട്ടിച്ചേർത്തു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് വി പി അബ്ദുൾ റഷീദ്. നേരത്തെ അബ്ദുൾ റഷീദ് തളിപ്പറമ്പവിൽ മത്സരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ടി കെ ഗോവിന്ദൻ തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്രനായതോടെ അബ്ദുൾ റഷീദിനെ ധർമ്മടത്തേക്ക് മാറ്റുകയായിരുന്നു. […]
Read more

തിരുച്ചിറപ്പള്ളി-തിരുവനന്തപുരം പാത; തീവണ്ടികൾ 130 കിലോമീറ്റർ വേഗത്തിലേക്ക്

ചെന്നൈ: ദക്ഷിണ റെയിൽവേ തിരുച്ചിറപ്പള്ളി–തിരുവനന്തപുരം റൂട്ടിൽ വേഗത ഉയർത്താൻ സിഗ്നലിങ് നവീകരണത്തിന് 92.31 കോടി രൂപ അനുവദിച്ചു. കൂടാതെ തിരുവനന്തപുരം–കായംകുളം (106 കി.മീ) പാതയിൽ സിഗ്നൽ സംവിധാനം പുതുക്കാൻ 38.70 കോടി രൂപയും അനുവദിച്ചു. പദ്ധതിയുടെ ഭാഗമായി തിരുച്ചിറപ്പള്ളി–ദിണ്ടിഗൽ (96 കി.മീ) പാതയിൽ 25.75 കോടി രൂപയും, ദിണ്ടിഗൽ–തിരുനെൽവേലി (220 കി.മീ) പാതയിൽ 37.14 കോടി രൂപയും, തിരുനെൽവേലി–തിരുവനന്തപുരം (142 കി.മീ) പാതയിൽ 29.42 കോടി രൂപയും ചെലവഴിച്ച് നവീകരണം നടത്തും. ഈ പ്രവൃത്തികൾ പൂർത്തിയായതിന് ശേഷമാണ് […]
Read more

അവസാന 48 മണിക്കൂര്‍; കര്‍ശന നിയന്ത്രണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ഇന്ന് വൈകിട്ട് 6 മണിക്ക് സംസ്ഥാനത്ത് പരസ്യ പ്രചരണം അവസാനിക്കാനിരിക്കെ കനത്ത ജാഗ്രതയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂര്‍ മുമ്പ് പാലിക്കേണ്ട കര്‍ശനമായ നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വോട്ടര്‍മാര്‍ ഭയരഹിതമായി വോട്ട് രേഖപ്പെടുത്തുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ജാഥകള്‍, ഘോഷയാത്രകള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍ അല്ലെങ്കില്‍ […]
Read more

സുജക്കെതിരായ പരാമർശത്തിൽ ജി സുധാകരനെ ന്യായികരിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിപിഐഎം നേതാവ് സി എസ് സുജാതയ്ക്കെതിരായി നടത്തിയ അധിക്ഷേപ പരാമർശത്തിൽ ജി സുധാകരനെ ന്യായികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തല.സി എസ് സുജാതയ്ക്കെതിരെ കടുത്ത അധിക്ഷേപ പരാമര്‍ശവുമായായിരുന്നു സുധാകരന്‍ രംഗത്തെത്തിയത്. സുജാത നായന്മാരുടെ വീട്ടില്‍ മാത്രമേ പോകൂ എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ജി സുധാകരന്‍ ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് രമേശ് ചെന്നിത്തലയുടെ ന്യായികരണം. മുല്ലപ്പൂവും തുളസിപ്പൂവും മോശം പരാമര്‍ശമല്ലെന്നും ചെന്നിത്തല പ്രതികരിച്ചു. നായന്മാര്‍ മാത്രമല്ല എല്ലാവരും മുല്ലപ്പൂ ചൂടും. അദ്ദേഹം കവിയായതുകൊണ്ട് കാവ്യാത്മകമായി […]
Read more

ഓഡിയോ തന്റേതല്ല, നിയമനടപടി സ്വീകരിക്കും; പ്രതികരിച്ച് മന്ത്രി കൃഷ്ണന്‍കുട്ടി

പാലക്കാട്: പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന ഗുരുതര ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മാത്യു കുഴല്‍നാടനെതിരെ മന്ത്രി കെ കൃഷ്ണന്‍കുട്ടി. മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ഓഡിയോ തന്റേതല്ലെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. ഓഡിയോ മനുഷ്യ നിര്‍മ്മിതമാണോ എന്ന് സംശയമുണ്ട്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ഓഡിയോ സൃഷ്ടിച്ചിരിക്കുന്നത്. മാത്യു ടി തോമസിനെ മോശക്കാരനായി ചിത്രീകരിക്കാനാണ് ശ്രമം. നിയമസഭയില്‍ പ്രളയവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയ്ക്കെടുത്തിരുന്നു. എന്നാല്‍ മാത്യു കുഴല്‍നാടന്‍ അന്ന് വിഷയം […]
Read more

രാജീവ് ചന്ദ്രശേഖറിനെ വികസന സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്കതമായ മത്സരം നടക്കുന്ന മണ്ഡലമാണ് നേമം. ഇപ്പോഴിതാ വികസന സംവാദത്തിനായി നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിചിരിക്കുകയാണ് വി ശിവൻകുട്ടി. നേരത്തെയും ശിവൻകുട്ടിയും രാജീവും തമ്മിൽ സംവാദ വെല്ലുവിളികൾ ഉണ്ടായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്ത രാജീവ് സമയവും തിയതിയും താൻ നിശ്ചയിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ പരസ്പരമുള്ള വെല്ലുവിളികൾക്കപ്പുറം ഒന്നും നടന്നിരുന്നില്ല. ഇന്ന് നാല് മണിക്ക് മുൻപ് എവിടെവെച്ചും സംവാദത്തിന് തയ്യാർ ആണെന്ന് ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്. ഒളിച്ചോടുന്നത് രാജീവ് ആണെന്നും ശിവൻകുട്ടി […]
Read more

ഇന്ന് കൊട്ടിക്കലാശം; സംസ്ഥാനം മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ. അവസാന മണിക്കൂറിലെ പ്രചാരണം ശക്തമാക്കാൻ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും അതിരാവിലെ മുതല്‍ സജീവമാണ്. മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറുമണിക്ക് അവസാനിക്കും. പല മണ്ഡലങ്ങളിലും റോഡ്‌ഷോ ഉൾപ്പെടെ മുന്നണികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഡീല്‍ വിവാദങ്ങളും ശബരിമല സ്വര്‍ണ്ണക്കൊളളയും യുഡിഎഫ് പ്രധാന ആയുധമാക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ വയനാട് പു:നരധിവാസം വൈകുന്നത് ആയുധമാക്കുകയാണ് എല്‍ഡിഎഫ്. ഇരുമുന്നണികള്‍ക്കും എതിരെ കേന്ദ്രസര്‍ക്കാറിന്റെ വികസനം ഉയര്‍ത്തിയാണ് […]
Read more

SDPI മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ മുസ്ലിം ലീഗില്‍

എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന തുളസീധരന്‍ പള്ളിക്കല്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. കോട്ടയത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമില്‍ നിന്നും അംഗത്വം സ്വീകരിച്ചു. മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കുന്നതിനെതിരെ പരസ്യമായി രംഗത്തുവന്ന തുളസീധരന്‍ പള്ളിക്കലിനെ പാര്‍ട്ടി നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്ഡിപിഐ മഞ്ചേശ്വരത്ത് മത്സരിക്കുന്നതിനെതിരെ തുളസീധരന്‍ പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടിക്ക് തലവേദനയായിരുന്നു. എസ്ഡിപിഐ മത്സരിച്ചാല്‍ അത് ബിജെപിക്ക് സഹായകരമാകുന്ന നിലപാടായി മാറുമെന്നും മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും തുളസീധരന്‍ പള്ളിക്കല്‍ അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പരാമര്‍ശം […]
Read more

Recent News

Advertisement
WhiteswanTV Footer