കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ഇത്തവണ മുഖ്യമന്ത്രി ആരാകും എന്ന ചർച്ചകൾ തുടങ്ങിയിരുന്നു കോൺഗ്രസ്. പലരും പല അഭിപ്രായങ്ങളുമായി നേരത്തെ തന്നെ മുൻപോട്ട് വന്നിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് എം കെ രാഘവന്‍ എംപി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചെതെന്നാണ് ആരോപണം. മുഹമ്മദ് ഷിയാസിനെ രൂക്ഷമായി വിമർശിച്ച അദ്ദേഹം എന്ത് അര്‍ഹതയാണ് അയാള്‍ക്കുള്ളത് എന്നും ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കളങ്കം ഏല്‍ക്കുന്ന രീതിയിലുള്ള ചര്‍ച്ചകൾ നടന്നു കഴിഞ്ഞു. ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. ഇതിനൊക്കെ ഒരു കീഴ്‌വഴക്കം ഉണ്ട്. നടപടിക്രമത്തിന് മുമ്പായി ചര്‍ച്ചകള്‍ വരുന്നത് ശരിയല്ലയെന്നും എം കെ രാഘവന്‍ ആവര്‍ത്തിച്ചു. എല്ലാം ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കേണ്ടതെന്നിരിക്കെ തെരുവില്‍ വലിച്ചിഴക്കേണ്ട അവസ്ഥയായെന്ന് എം കെ രാഘവന്‍ പറഞ്ഞു. അനാവശ്യ ചർച്ചകളുടെ ആവശ്യം ഇല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




