Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

ചൂരൽമലയുടെ നൊമ്പരമായി സയന; ഒല്ലൂരിലെ പ്രചാരണ വേദിയിൽ വികാരാധീനനായി മന്ത്രി കെ. രാജൻ

​​ഒല്ലൂർ : ഒല്ലൂർ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ. രാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദി മനുഷ്യവേദനയുടെയും അതിജീവനത്തിന്റെയും വികാരനിർഭരമായ സാക്ഷിയായി മാറി. മൂർക്കനിക്കരയില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തിനിടെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദൃശ്യങ്ങൾ അരങ്ങേറിയത്. ചൂരല്‍മല ദുരന്തത്തില്‍ തന്റെ മൂന്ന് മക്കളെയും നഷ്ടപ്പെട്ട സയന, മന്ത്രിയെ കാണാനായി വേദിയിലെത്തുകയായിരുന്നു. പരിപാടി കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങവെ മന്ത്രിയുടെ അരികിലെത്തിയ സയന “ഒന്ന് കെട്ടിപ്പിടിച്ചോട്ടെ…” എന്ന് ചോദിച്ചപ്പോൾ കണ്ടുനിന്നവർ പോലും ഒരു നിമിഷം വിറങ്ങലിച്ചു പോയി. ​സമ്മതം മൂളിയ സ്ഥാനാർത്ഥിയെ കണ്ണീരോടെ ആലിംഗനം […]
Read more

പതിറ്റാണ്ടുകളായി ചുവപ്പണിഞ്ഞ ചടയമംഗലം ഇത്തവണയും ചുവക്കുമോ?

കൊല്ലം: പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ കോട്ടയാണ് കൊല്ലം ജില്ലയിലെ ചടയമംഗലം നിയോജക മണ്ഡലം. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ വാശിയേറിയ ഒരു പോരാട്ടത്തിനാണ് ചടയമംഗലം സാക്ഷ്യം വഹിക്കുന്നത്. സിപിഐയിലെ ആഭ്യന്തര പ്രശ്നങ്ങളും പ്രമുഖ നേതാവ് പാർട്ടി വിട്ടതും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷക്കുറവും യുഡിഎഫിന് പ്രതീക്ഷ നൽകുന്നു. ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി കോട്ട നിലനിർത്താനാണ് എൽഡിഎഫിന്റെ ശ്രമം. നിലവിലെ മന്ത്രി കൂടിയായ ജെ. ചിഞ്ചു റാണിയും യു.ഡി.എഫ് സ്ഥാനാർത്ഥി എം.എം നസീറും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്. മുൻപ് […]
Read more

ചാണ്ടി ഉമ്മന് ധൈര്യം ഉണ്ടോ; മറുപടിയുമായി സഹോദരി ഭ‍ർത്താവ് വര്‍ഗീസ് ജോര്‍ജ്

തൃശൂർ: ചാണ്ടി ഉമ്മാന്റെ പ്രസ്താവനക്ക് മറുപടിയുമായി സഹോദരി ഭർത്താവും കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ഡോ. വര്‍ഗീസ് ജോര്‍ജ് രംഗത്ത്. കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഒ ജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആ​ഗ്രഹിക്കുകയെന്നും, ഉമ്മൻ ചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട എന്നതായിരുന്നു ചാണ്ടി ഉമ്മാന്റെ പ്രസ്താവന. ഉമ്മൻചാണ്ടിയുടെ മരുമകനാണ്, അതുകൊണ്ട് തനിക്ക് വോട്ട് ചെയ്യണമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. നോമിനേഷൻ കൊടുക്കുന്നതിന് മുമ്പ് മീഡിയയെ […]
Read more

സഹോദരനെ കൊന്നത് SFI ക്രിമിനലുകള്‍; മലക്കം മറിഞ്ഞ് ജി സുധാകരന്‍

ആലപ്പുഴ: സഹോദരൻ ഭുവനേശ്വരൻറെ കൊലപാതകത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളെന്ന ​ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ജി.സുധാകരൻ. ഭുവനേശ്വരനെ നിർബന്ധിച്ച് കോളജിൽ വിട്ടത് സിപിഎമ്മുകാരാണെന്നും കൊല്ലാൻ സാഹചര്യമുണ്ടാക്കിയത് എസ്എഫ്ഐ ഗുണ്ടകളാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. തന്റെ ഇത്രയും കാലത്തെ നിലപാട് ഒറ്റയടിക്ക് മാറ്റി പറയുകയാണ് സുധാകരൻ ചെയ്തിരിക്കുന്നത്. സിപിഎം വിട്ടതിന് പിന്നാലെ നായർ ഗുണ്ടകൾ സഹോദരൻറെ ജീവനെടുത്തന്നാണ് സുധാകരൻറെ ആക്ഷേപം. പന്തളം എൻഎസ്എസ് കോളജിൽ ബി.എ.ഇക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥിയായിരിക്കെ 1977 ഡിസംബർ ഏഴിനാണ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ഭുവനേശ്വരൻ […]
Read more

ടി എൻ. പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ്; ബിജെപിയുമായി കോടികളുടെ ഡീൽ

​തൃശൂർ:മണലൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എൻ. പ്രതാപനെതിരെ ആഞ്ഞടിച്ച് നാട്ടിക കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ് രംഗത്ത്. ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനും പ്രതാപനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും, തൃശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് മറിക്കാൻ കോടികൾ കൈപ്പറ്റിയെന്നും ഫിറോസ് ആരോപിച്ചു. സിപിഎം ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സ്വന്തം പാർട്ടിക്കെതിരെ അദ്ദേഹം ഈ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയത്. മണലൂർ മണ്ഡലത്തിൽ ബിജെപി സഹായിച്ചാൽ പകരം ഗുരുവായൂരിൽ ബിജെപിക്ക് വോട്ട് മറിച്ചുനൽകാമെന്നതാണ് പ്രതാപന്റെ […]
Read more

കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടും: ഡി കെ ശിവകുമാർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ഒരു കാര്യം പറഞ്ഞാൽ കോൺഗ്രസ് അത് ഉറപ്പായും ചെയ്തിരിക്കും. അങ്ങനെ ഒരു പാരമ്പര്യം കോൺഗ്രസിനുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിൽ വന്നാൽ ഇന്ദിര ഗ്യാരണ്ടി സ്കീം നടപ്പിലാക്കുമെന്നും ശിവകുമാർ അറിയിച്ചു.സിപിഐഎമ്മും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്നും ശിവകുമാർ ആരോപിച്ചു. തമിഴ്നാട്ടിലെയും കർണാടകയിലെയും മന്ത്രിമാരെ കേന്ദ്രം അപമാനിക്കുകയാണ്. എന്നാൽ കേരളത്തിൽ അത് നടക്കുന്നില്ല. ഇത് ബിജെപിയുമായുള്ള അന്തർധാരയുടെ […]
Read more

കേന്ദ്രമന്ത്രി പേര് പറഞ്ഞില്ല; വേദിയില്‍ നിന്നും ഇറങ്ങിപ്പോയി ആര്‍ ശ്രീലേഖ

തിരുവനന്തപുരം: കേന്ദ്രമന്ത്രി എസ് ജയശങ്കര്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് പരിപാടിയില്‍ പേര് പരാമര്‍ശിക്കാത്തതില്‍ പ്രകോപിതയായി വേദിയില്‍ നിന്നും ഇറങ്ങിപ്പോയി വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ. ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാജീവ് ചന്ദ്രശേഖരന്റെ പേരുമാത്രമാണ് മന്ത്രി പരാമര്‍ശിച്ചത്. ഇതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. പിന്നീട് നേതാക്കള്‍ അനുനയിപ്പിച്ച് ശ്രീലേഖയെ തിരികെ വേദിയില്‍ എത്തിക്കുകയായിരുന്നു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരിപാടിക്കായാണ് കേന്ദ്രമന്ത്രിയെത്തിയത്. അവിടുത്തെ സ്ഥാനാര്‍ഥിയായ തന്റെ പേര് പരാമര്‍ശിക്കാതെ സമീപ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ പേര് മാത്രം കേന്ദ്രമന്ത്രി പരാമര്‍ശിച്ചതാണ് […]
Read more

വിവാദങ്ങൾ നിയമപരമായി നേരിടും; പേരാമ്പ്ര പിടിച്ചടക്കും: ഫാത്തിമ തഹ്ലിയ

കോഴിക്കോട്: കേരളം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ ഏറെ ചർച്ചയാക്കപ്പെട്ട മണ്ഡലമായിരുന്നു പേരാമ്പ്ര. വിവാദങ്ങളും ആരോപണങ്ങളും വാക്‌വാദങ്ങളും ജനങ്ങൾ കണ്ട മണ്ഡലം കൂടിയായിരുന്നു പേരാമ്പ്ര. എന്നാൽ ഇത്തവണ പേരാമ്പ്ര പിടിച്ചെടുക്കുമെന്ന് യുഡിഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ. സമുദായത്തിന്റെ പേരില്‍ വോട്ട് പിടിച്ചെന്ന പരാതിയില്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകുമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. പേരാമ്പ്രയില്‍ ഫാത്തിമ തഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ അനൗണ്‍സ്‌മെന്റ് നടത്തിയെന്ന യുഡിഎഫ് ആരോപണം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. […]
Read more

നായന്മാരുടെ വീട്ടില്‍ മാത്രമേ പോകൂ; സിഎസ് സുജാതയ്‌ക്കെതിരെ ജി സുധാകരന്‍

അമ്പലപ്പുഴ: സിപിഐഎം കേന്ദ്ര കമ്മിറ്റിയം​ഗം സി എസ് സുജാതക്കെതിരെ സ്ത്രീവിരുദ്ധവും ജാതീയവുമായ ആക്ഷേപവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി സുധാകരൻ. സുജാത നായന്മാരുടെ വീട്ടിൽ മാത്രമേ പോകൂവെന്നും, നായരാണെന്ന് മനസിലാക്കാൻ തലയിൽ മുല്ലപ്പൂവും തുളസിയും ചൂടുമെന്നുമാണ് സുധാകരൻ പറഞ്ഞത്. തെരഞ്ഞെടുപ്പ് യോ​ഗത്തിലായിരുന്നു സുധാകരന്റെ അധിക്ഷേപം. എന്നാൽ അമ്പലപ്പുഴയിൽ എല്ലാ വിഭാ​ഗം ആളുകളെയും പിന്തുണ എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാമിന് ലഭിക്കുന്നു എന്ന് കണ്ട് വിറളിപൂണ്ടാണ് സുധാകരൻ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് സുജാത പ്രതികരിച്ചു. സുധാകരൻ എൽഡിഎഫ് സ്ഥാനാർഥിയായി […]
Read more

ഭരണ മികവ് പോലും തിരിച്ചറിയുന്നില്ല; കെസി വേണുഗോപാലിനെതിരെ കെവി തോമസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണ മികവ് പോലും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ കെസി വേണുഗോപാലിന് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണെന്ന് പ്രൊഫ. കെവി തോമസ്. സ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയേയും മറ്റ് ക്യാബിനറ്റ് മന്ത്രിമാരെയും തടസമില്ലാതെ സന്ദര്‍ശിക്കുവാന്‍ അവസരം ലഭിക്കുന്നത് ഭരണമികവാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തത് ഈ അന്ധതകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് കേരളം നേടിയെടുത്ത വികസനം കേരള ഗവര്‍ണറുടെ വരെ പ്രശംസ പിടിച്ചു പറ്റിയതാണ്. ഇങ്ങനെ വികസനകുതിപ്പുമായി മുന്നേറുന്ന കേരളം […]
Read more

Recent News

Advertisement
WhiteswanTV Footer