Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

ആശാ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല’; വീണാ ജോർജിനെതിരെ പ്രതിഷേധവുമായി ആശാ പ്രവർത്തകർ

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആശാ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത്. ‘ആശാ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രചാരണം നടക്കുന്നത്. ആശാ സമര നേതാവായ എസ് മിനിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്നും, തൊഴിലാളിവിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിക്കുന്ന സർക്കാരിന് വോട്ട് നൽകരുതെന്നുമാണ് ഇവരുടെ നിലപാട്. തിരുവനന്തപുരത്ത് 266 ദിവസം സമരം നടത്തിയിട്ടും ആവശ്യങ്ങൾ പരിഗണിച്ചില്ലെന്നും മന്ത്രി വഞ്ചിച്ചുവെന്നും പ്രവർത്തകർ ആരോപിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വേതനം ഇതുവരെ […]
Read more

തൃശ്ശൂർ ജില്ലയിൽ ഹോം വോട്ടിംഗ് പൂർത്തിയാകുന്നു: ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 19,348 പേർ

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ ഏർപ്പെടുത്തിയ ഹോം വോട്ടിംഗ് പ്രക്രിയ അതിന്റെ അവസാന ഘട്ടത്തിലേക്ക്. അർഹരായ വോട്ടർമാർക്ക് വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കിയ ഈ സംവിധാനത്തിലൂടെ ഇതുവരെ ജില്ലയിൽ ആകെ 19,348 പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പ് പ്രക്രിയ ഇന്ന് ഔദ്യോഗികമായി അവസാനിക്കും.​ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി 85 വയസ്സ് പൂർത്തിയായ മുതിർന്ന പൗരന്മാർക്കും, വോട്ടർപട്ടികയിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട 40 ശതമാനത്തിലധികം വൈകല്യമുള്ളവർക്കുമാണ് അപേക്ഷാപ്രകാരം ഈ സൗകര്യം ഒരുക്കിയിരുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടർമാരുടെ […]
Read more

പിടിഎ റഹീമിന്റെ ചിഹ്നം മാറ്റിപ്പറഞ്ഞ് വ്യാജ ഫോൺ സന്ദേശം; പരാതി നൽകി എൽഡിഫ്

കോഴിക്കോട്: കുന്ദമംഗലം എൽഡിഫ് സ്ഥാനാത്ഥിയായ പിടിഎ റഹീമിന്റെ പേരില്‍ വ്യാജ ഫോണ്‍ കോള്‍ വരുന്നതായി പരാതി. ബക്കറ്റിന് പകരം ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന് പറഞ്ഞാണ് ഫോണ്‍ കോള്‍. ചിഹ്നം മാറ്റിപ്പറഞ്ഞു വരുന്ന ഫോൺ കോളുകൾക്ക് എതിരെ എൽഡിഫ് പോലീസിൽ പരാതി നല്കിയിട്ടുമുണ്ട്. റഹീമിലൂടെ കഴിഞ്ഞ മൂന്ന് തവണയായി ഇടതുപക്ഷം വിജയിക്കുന്ന മണ്ഡലമാണ് കുന്ദമംഗലം. കുന്ദമംഗലം, ഒളവണ്ണ, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കുന്ദമംഗലം നിയമസഭാമണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നൊഴികെ എല്ലാ […]
Read more

പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കാട്ടാക്കടയിലെ ബിജെപി സ്ഥാനാർഥി പി.കെ. കൃഷ്ണദാസിന്റെ വിവാദ പ്രസംഗത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തിൽ ജില്ലാ കളക്ടറോടാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. തുടർനടപടികൾ സംബന്ധിച്ച് നിയമോപദേശവും തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തിലാണ് കൃഷ്ണദാസ് വിവാദ പരാമർശങ്ങൾ നടത്തിയത്. എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ഭരണം എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കും നിയന്ത്രിക്കുകയെന്നും, ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കപ്പെടുമെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദു, ക്രൈസ്തവ പെൺകുട്ടികളെ പ്രണയം നടിച്ച് മതം […]
Read more

ട്വന്‍റി 20 വിജയിച്ചാൽ കുന്നത്തുനാടിന് 5000 കോടി രൂപയുടെ വികസന പാക്കേജ്: സാബു എം ജേക്കബ്

കൊച്ചി: ട്വന്റി20 അധികാരത്തിലെത്തിയാൽ കുന്നത്തുനാട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 5000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സാബു എം ജേക്കബ്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി നിരക്കിൽ 50 ശതമാനം സബ്സിഡി നൽകുമെന്നും വിധവകൾക്ക് പ്രതിമാസം 2500 രൂപയുടെ പ്രത്യേക കാർഡ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുമെന്നും പ്രഖ്യാപിച്ചു. ആറുമാസത്തിനുള്ളിൽ മൂന്ന് ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ ആരംഭിക്കുമെന്നും, മണ്ഡലത്തിലെ 116 […]
Read more

വോട്ടിങ് ദിവസം അപായപ്പെടുത്തിയേക്കാം; പൊലീസ് സംരക്ഷണം തേടി ടികെ ഗോവിന്ദന്‍

കൊച്ചി: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കണ്ണൂർ തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥി ടി.കെ ഗോവിന്ദൻ ഹൈക്കോടതിയിൽ. വോട്ടിങ് ദിവസം അപായപെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി നൽകിയത്. എന്നാൽ എല്ലാ സ്ഥാനാർഥികളും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നാൽ എന്ത് ചെയ്യുമെന്ന് കോടതി ചോദിച്ചപ്പോൾ സാഹചര്യം വ്യത്യസ്ഥമാണെന്നും തന്നെ ഭീഷണിപെടുത്താൻ ശ്രമം ഉണ്ടെന്ന് വാർത്തകൾ പുറത്ത് വന്നിട്ടുണ്ടെന്നുമാണ് ടി.കെ ഗോവിന്ദന്റെ വാദം . ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ടി.കെ ഗോവിന്ദന് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സംസ്ഥാന […]
Read more

രാഹുൽഗാന്ധി ഇന്ന് പാലക്കാട്; വൈകിട്ട് 4 മുതൽ ഗതാഗത നിയന്ത്രണം

പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ യു.ഡി.എഫിന് ആവേശം നൽകാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാലക്കാട്ടെത്തും. വൈകിട്ട് 3 മണിക്ക് കോട്ടമൈതാനത്ത് നടക്കുന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. നാലോടെ രാഹുൽ ഗാന്ധി വേദിയിലെത്തും. ഹെലികോപ്റ്ററിൽ മേഴ്സി കോളജ് ഗ്രൗണ്ടിൽ ഇറങ്ങുന്ന അദ്ദേഹം അവിടെ നിന്ന് കാറിൽ കോട്ടമൈതാനത്ത് എത്തും. ജില്ലയിലെ യു.ഡി.എഫ്. സ്ഥാനാർഥികളും കെ. സി. വേണുഗോപാൽ എംപിയും സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന് ശേഷം രാഹുൽ ഗാന്ധി ഹെലികോപ്റ്ററിൽ മടങ്ങുമെന്ന് […]
Read more

ഇവിടുത്തെ കാറ്റാണ് കാറ്റ്: ആടിയുലയുമോ പീരുമേട്

ഇടുക്കി: പരമ്പരാഗതമായി ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന പീരുമേട് മണ്ഡലത്തിൽ ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും പ്രശ്നങ്ങളാണ് ഈ മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയം. കെ കെ തോമസും ഇ എം അഗസ്‌തിയും അത്ഭുതം കാട്ടിയതൊഴിച്ചാല്‍ മറ്റെല്ലാ തെരഞ്ഞെടുപ്പിലും ഇടത് എംഎല്‍എമാരാണ് പീരുമേട്ടില്‍ നിന്ന് വിജയിച്ച് ഹൈറേഞ്ച് ഇറങ്ങിയത്. 2021-ല്‍ പീരുമേടിന്‍റെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട വാഴൂർ സോമന്റെ മരണശേഷം ഒരു നിർണായക തെരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ് പീരുമേട്. 2006 മുതല്‍ ഇടത് കാറ്റ് വീശുന്ന പീരുമേട് ഇക്കുറി […]
Read more

കിറ്റിന് തെളിവുണ്ടെന്ന് ടിഎന്‍ പ്രതാപന്‍, എങ്കില്‍ പുറത്ത് വിടാന്‍ ബിജെപി; വിവാദം കൊഴുക്കുന്നു

തൃശൂര്‍: വാടാനപ്പള്ളിയിലെ ഭക്ഷ്യക്കിറ്റ് വിവാദം ചൂടുപിടിക്കുന്നു. ബിജെപി കിറ്റ് തയാറാക്കിയതിന് തെളിവുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍ ആരോപിക്കുന്നു. ബിജെപിയുമായി താന്‍ നിരന്തരം പോരാട്ടത്തിലാണെന്നും സുരേഷ് ഗോപിയെ 2019ല്‍ പരാജയപ്പെടുത്തിയ തന്നെ ലോക്‌സഭയില്‍ നിന്ന് 5 വട്ടം സസ്‌പെന്‍ഡ് ചെയ്താണ് ബിജെപി പകവീട്ടിയതെന്നും പ്രതാപന്‍ പറയുന്നു. എന്നാല്‍ പ്രതാപന്റേത് ശൂന്യതയില്‍ നിന്നുള്ള നാടകമാണെന്നും ഒരു കിറ്റ് ബിജെപി നല്‍കിയെന്ന് തെളിയിച്ചാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നും മണലൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.കെ. അനീഷ്‌കുമാര്‍ തിരിച്ചടിച്ചു. കിറ്റ് സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കട്ടെയെന്നായിരുന്നു […]
Read more

സാബു എം ജേക്കബ് ഭീഷണിപ്പെടുത്തി, പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു; ട്വന്റി20ക്ക് തിരിച്ചടി

കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്വന്റി 20ക്ക് കനത്ത തിരിച്ചടി. പൂതൃക്ക പഞ്ചായത്ത് ഭരണം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. എന്‍ഡിഎ പ്രവേശനത്തിലും പാര്‍ട്ടി നിലപാടുകളിലും പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചതോടെയാണ് ഭരണം നഷ്ടമായത്. സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്ന ഗുരുതരമായ ആരോപണവും പൂജ ജോമോന്‍ ഉയര്‍ത്തുന്നുണ്ട്. മുന്‍പ് രാജിവെച്ച ഒരാള്‍ സ്‌കൂള്‍ ബസ് ഇടിച്ച് മരണപ്പെട്ടെന്നും ദൈവം അങ്ങനെ വരുത്താതെയിരിക്കട്ടെയെന്നും സാബു ജേക്കബ് ഭീഷണിപ്പെടുത്തി എന്നാണ് പൂജ ജോമോന്‍ ആരോപിച്ചത്. നറുക്കെടുപ്പിലൂടെയാണ് പൂതൃക്ക പഞ്ചായത്ത് ട്വന്റി 20 പിടിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer