കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് തീയിട്ട സംഭവം; കേസെടുത്ത് പൊലീസ്
മലപ്പുറം: വേങ്ങരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് തീ വെച്ച സംഭവത്തിൽ കോട്ടക്കൽ പൊലീസ് കേസെടുത്തു. കലാപം സൃഷ്ടിക്കാൻ ശ്രമം, പ്രകോപനം ഉണ്ടാക്കൽ, മനപ്പൂർവ്വം നാശനഷ്ടം വരുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇരു വിഭാഗങ്ങൾ തമ്മിൽ വൈരാഗ്യം ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ സാമൂഹ്യവിരുദ്ധരാണ് സംഭവം നടത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടി പ്രദേശത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡിനാണ് തീ വെച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. […]
Read more