Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ വിദ്വേഷപ്രസംഗം; വനിതാലീഗ് നേതാവിനെതിരേ തിര. കമ്മിഷന് പരാതി

കാസർകോട്: കാസർകോട് നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഷാനവാസ് പാദൂരിനെതിരെ വനിതാ ലീഗ് നേതാവ് നടത്തിയ വിവാദ പ്രസംഗം ശ്രദ്ധേയമാകുന്നു. മുല്ലേരിയിൽ നടന്ന കുടുംബയോഗത്തിൽ വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാന, ഷാനവാസ് പാദൂരിനെ ‘മുനാഫിഖ്’ (കപട വിശ്വാസി) എന്ന് വിളിച്ചാണ് ആക്ഷേപമുണ്ടാക്കിയത്. “രാവിലെ ഒരു കൊടിയും, ഉച്ചയ്ക്ക് മറ്റൊരു കൊടിയും, വൈകുന്നേരം വേറൊരു കൊടിയും പിടിച്ചുനടന്ന് ‘മുനാഫിഖി’യുടെ പണിയെടുത്താണ് സ്ഥാനാർഥി എത്തുന്നത്”, രാഷ്ട്രീയ രംഗത്തെ ഇത്തരത്തിലുള്ള വിദ്വേഷ പരാമർശങ്ങളെതിരെ ശ്രദ്ധ വേണമെന്ന സന്ദേശവും ഫർസാന […]
Read more

കിറ്റ് വിവാദം; ഇതുപോലെ കൊണ്ടുവരുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലം: പത്മജ വേണുഗോപാൽ

തൃശ്ശൂർ: വോട്ടിനായി ബിജെപി കിറ്റ് വിതരണം ചെയ്തെന്ന ആരോപണത്തെ തള്ളി എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. താൻ ഇതിനെക്കുറിച്ച് അറിയില്ലെന്നും, എൽഡിഎഫിന്റെ വ്യാജ പരാതിയാണിത് എന്നും അവർ വ്യക്തമാക്കി. “ഞാൻ ചെയ്യാത്ത കാര്യം എങ്ങനെയാണ് അറിയുക?” എന്നും പത്മജ വേണുഗോപാൽ ചോദിച്ചു. സിപിഎം കഴിഞ്ഞ ദിവസം ആരോപിച്ചത് തൃശ്ശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിന് പിന്നിൽ 18 ഐറ്റം അടങ്ങിയ കിറ്റുകൾ തയ്യാറാക്കി വോട്ടിനായി വിതരണം ചെയ്തുവെന്നാണ്. അമ്പതോളം പേർ കിറ്റുകൾ വാങ്ങിയെന്നും, കൂടുതൽ സ്ത്രീകൾ കിറ്റ് വാങ്ങാൻ […]
Read more

വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിൽ വലിയ ദ്വാരം; ദുരൂഹത ഉയർത്തി കോൺഗ്രസ്

കണ്ണൂർ: വീട്ടിലെ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിലെ വലിയ ദ്വാരം വിവാദമായി. പേരാവൂർ നിയോജകമണ്ഡലത്തിൽ ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയുടെ ദ്വാരത്തിന്റെ വലിപ്പം മാധ്യമങ്ങൾക്കുമുന്നിൽ കാട്ടിയാണ് സ്ഥാനാർഥിയും കെ.പി.സി.സി. പ്രസിഡന്റുമായ സണ്ണി ജോസഫ് വിഷയത്തെ ഉയർത്തിയത്. വിരലുകൾ പോലും കടക്കാവുന്നത്ര വലിയ ദ്വാരം ബാലറ്റ് പെട്ടിയിൽ എന്തിനാണെന്ന് സണ്ണി ജോസഫ് ചോദിച്ചു. ഈ വിഷയത്തിൽ ജില്ലാ വരണാധികാരിയായ കളക്ടറുമായി ചിത്രസഹിതം സംസാരിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ദ്വാരം വലിയതായി പോയതായി സമ്മതിച്ച് പരിഹാരം കാണുന്നതിന് പകരം […]
Read more

അമിത് ഷായുടെ സന്ദർശനം; കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12.30 വരെ നിയന്ത്രണം ഉണ്ടാകും. വട്ടക്കിണർ മുതൽ ബേപ്പൂർ ബി.സി. റോഡ് വരെയുള്ള ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണം. ബേപ്പൂർ റോഡിൽ മാത്തോട്ടം മുതൽ ബി.സി. റോഡ് വരെയുള്ള സ്ഥലങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല. ബേപ്പൂർ ഭാഗത്തുനിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങളും നഗരത്തിൽ നിന്ന് ബേപ്പൂരിലേക്ക് പോകുന്ന വാഹനങ്ങളും മാത്തോട്ടം […]
Read more

വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന പരാതി; പൊലീസ് കേസെടുത്തു

തൃശൂർ: വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ തൃശൂർ വെസ്റ്റ് പോലീസ് കേസെടുത്തു. കിറ്റുകൾ ഓർഡർ ചെയ്തതായി ആരോപിക്കപ്പെടുന്ന രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി ജനപ്രാതിനിധ്യ നിയമപ്രകാരം വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പരാതിയെ തുടർന്ന് ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് 900 രൂപ വിലവരുന്ന 26 കിറ്റുകൾ പിടിച്ചെടുത്തു. ഏകദേശം 18 സാധനങ്ങൾ അടങ്ങിയ കിറ്റുകൾ ആയിരുന്നു ഇവ. സിപിഎം പ്രവർത്തകരുടെ ആരോപണം പ്രകാരം, അമ്പതോളം പേർ ഇതിനകം കിറ്റ് […]
Read more

അഖിൽ മാരാറിന് 6 കോടി വരെ കിട്ടിക്കാണും, ജയിക്കാനല്ല മത്സരിക്കുന്നത്; ഷിയാസ് കരീം

കൊച്ചി: തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാറിനെതിരെ ആരോപണവുമായി മോഡല്‍ ഷിയാസ് കരീം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അഖിലിന് പണം നല്‍കിയിട്ടുണ്ടെന്നും ഇത് 100 ശതമാനം ഉറപ്പായ കാര്യമാണെന്നുമാണ് ഷിയാസ് കരീം പറഞ്ഞത്. ആറു കോടി രൂപവരെ കിട്ടിയുണ്ടാകുമെന്നും അത് കാലം തെളിയിക്കുമെന്നും ഷിയാസ് ആരോപിക്കുന്നു. ”അഞ്ചാറ് കോടി കിട്ടിയിട്ടുണ്ടാകും. ജയിക്കാനല്ല ഇവരൊന്നും മത്സരിക്കുന്നത്. കുറച്ച് വോട്ട് മറിക്കും. അഞ്ചു കോടി ഉണ്ടാക്കും. പൈസ കിട്ടിയിട്ടുണ്ട്, അത് ഉറപ്പാണ്” എന്നാണ് പറയുന്നത്. വ്യക്തിയെന്ന നിലയില്‍ അഖിലിനോട് താല്‍പര്യമില്ലെന്നും ഷിയാസ് […]
Read more

തൃശ്ശൂരിൽ വോട്ടിനായി ബിജെപിയുടെ കിറ്റ് വിതരണം; എൽഡിഎഫിന്റെ പരാതിയിൽ സൂപ്പർമാർക്കറ്റ് അടപ്പിച്ചു

തൃശ്ശൂർ: ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് ബിജെപി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് തൃശ്ശൂർ മണ്ഡലത്തിലെ ഒളരിയിൽ വിവാദം. എൽഡിഎഫിന്റെ പരാതിയെ തുടർന്ന് കിറ്റുകൾ വിതരണം ചെയ്തിരുന്ന ഒരു സൂപ്പർമാർക്കറ്റ് പൊലീസ് അടപ്പിക്കുകയും അമ്പതോളം കിറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തു. സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളിലായി കിറ്റ് വിതരണം നടന്നുവെന്നാണ് എൽഡിഎഫ് ആരോപണം. പ്രദേശത്തെ ചില കുടുംബങ്ങൾക്ക് സൗജന്യമായി കിറ്റുകൾ നൽകുകയും, വീട്ടമ്മമാർ ഉൾപ്പെടെ നിരവധി പേർ കിറ്റ് വാങ്ങാനെത്തുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ബിജെപി സ്ഥാനാർഥിക്ക് വോട്ട് നേടുന്നതിനായാണ് ഈ നീക്കമെന്നും […]
Read more

വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ല; ഫാത്തിമ തഹിലിയ

കോഴിക്കോട്: വെൽഫെയർ പാർട്ടി പരിപാടിയുടെ നോട്ടീസിൽ തന്റെ പേര് വന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ വ്യക്തമാക്കി. ഇത്തരം പരിപാടികളിലേക്ക് വ്യക്തിപരമായി ക്ഷണം ലഭിക്കാറില്ലെന്നും, കമ്മിറ്റിയിലൂടെ മാത്രമാണ് കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. കമ്മിറ്റി തീരുമാനിച്ചാൽ വെൽഫെയർ പാർട്ടി പരിപാടിയിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, അതും കമ്മിറ്റിയുടെ തീരുമാനമായിരിക്കുമെന്ന് ഫാത്തിമ തഹിലിയ പ്രതികരിച്ചു. വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, വോട്ട് ചെയ്യേണ്ടത് ആ പാർട്ടിയുടെ തീരുമാനമാണെന്നും അവർ വ്യക്തമാക്കി. […]
Read more

ബാലറ്റിൽ അഞ്ജലി നായർ അല്ല, അഞ്ജലി പി വി തന്നെ

എറണാകുളം: തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായരുടെ പേര് ബാലറ്റിൽ അഞ്ജലി പി വി എന്ന് തന്നെ തുടരും. ബാലറ്റിലെ അഞ്ജലി പി വി എന്ന പേര് അഞ്ജലി നായർ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർത്ഥി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.‌ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഹിയറിം​ഗ് നടത്തിയെങ്കിലും വരണാധികാരി അഞ്ജലി നായർ എന്ന് പുതുക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല
Read more

തിരഞ്ഞെടുപ്പിനൊരുങ്ങി തിരൂർ; ഇത്തവണ പച്ച പുതക്കുമോ

മലപ്പുറം: തിരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ മണ്ഡലങ്ങളിൽ പോരാട്ടം കടുക്കുകയാണ്. കേരളം ഉറ്റു നോക്കുന്ന മറ്റൊരു മണ്ഡലമാണ് തിരൂർ. മുസ്ലീം ലീ​ഗിൻ്റെ ഉറച്ച കോട്ടയാണ് ഇവിടം. സ്ലീം ലീ​ഗിൻ്റെ കോട്ടയാണെങ്കിലും 2006ൽ എൽഡിഎഫ് ഇവിടെ അട്ടിമറി വിജയം നേടിയിരുന്നു. എന്നാൽ പീന്നീട് മണ്ഡലം മുസ്ലീം ലീ​ഗ് തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. ഇത്തവണയും തിരൂരിനെ പച്ച പുതപ്പിക്കാൻ സാധിക്കുമെന്നുതന്നെയാണ് ലീ​ഗിൻ്റെയും യുഡിഎഫിൻ്റെയും കണക്കു കൂട്ടൽ. തിരൂർ നഗരസഭയും വെട്ടം, തലക്കാട്, തിരുനാവായ, ആതവനാട്, കല്പകഞ്ചേരി, വളവന്നൂർ എന്നീ പഞ്ചായത്തുകളും ചേർന്നതാണ് നിലവിൽ […]
Read more

Recent News

Advertisement
WhiteswanTV Footer