Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

എൽഡിഎഫിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചുകഴിഞ്ഞു; നരേന്ദ്ര മോദി

കോട്ടയം: കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചുവെന്നും സംസ്ഥാനത്ത് എൻഡിഎ അധികാരത്തിലെത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവല്ലയിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. ശനിയാഴ്ച വൈകിട്ട് ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജ് മൈതാനത്ത് ഹെലികോപ്ടറിൽ എത്തിയ പ്രധാനമന്ത്രി, തുടർന്ന് റോഡ് മാർഗം തിരുവല്ലയിലെ പൊതുസമ്മേളന വേദിയിലേക്ക് യാത്ര ചെയ്തു. വഴിയിലുടനീളം വലിയ സ്വീകരണമാണ് ലഭിച്ചത്. കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള […]
Read more

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ; വാഗ്ദാനങ്ങളുമായി യുഡിഎഫ്

തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രികയിൽ രണ്ട് നഗരങ്ങളിൽ മെട്രോ പദ്ധതി നടപ്പാക്കുമെന്ന് വാഗ്ദാനം. കോഴിക്കോടും തിരുവനന്തപുരവും ഉൾപ്പെടുന്ന ഈ പദ്ധതികൾ നഗരങ്ങളുടെ സമഗ്ര വികസനത്തിന് ഗെയിംചേഞ്ചറാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. മെട്രോ പദ്ധതി നടപ്പിലാകുന്നതോടെ ഗതാഗതക്കുരുക്ക് കുറയുകയും സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. കൂടാതെ ഈ നഗരങ്ങൾ നോളജ് ഇക്കോണമി കേന്ദ്രങ്ങളായി മാറുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ ബിസിനസ് മേഖലയും നിക്ഷേപ സാധ്യതകളും വർധിപ്പിക്കുമെന്നും വിലയിരുത്തൽ. പുതിയ വ്യവസായങ്ങൾ എത്താനും ഐടി, സേവന മേഖലകളിൽ […]
Read more

പേരാമ്പ്ര ഡീൽ ആരോപണം; മറുപടിയുമായി എം വി ഗോവിന്ദന്‍

കണ്ണൂര്‍: കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോൾ ഡീൽ ആരോപണങ്ങളും വാക്പോരുകളും മുറുകുകയാണ്. ഏറ്റവും ചൂടുള്ള പോരാട്ടം നടക്കുന്ന മണ്ഡലമാണ് പേരാമ്പ്ര. ഇപ്പോഴിതാ ഡീൽ ആരോപണത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എസ്ഡിപിഐയുമായോ സിപിഐഎമ്മിന് ഒരു ബന്ധവുമില്ലെന്നും ഇനി ബന്ധം ഉണ്ടാവുകയുമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എസ്ഡിപിഐ വോട്ട് സിപിഐഎമ്മിന് ആവശ്യമില്ലെന്നും വോട്ട് നല്‍കാമെന്ന് എസ്ഡിപിഐ പറഞ്ഞിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പേരാമ്പ്രയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കായി യുഡിഎഫ് […]
Read more

മോദി വീണ്ടും കേരളത്തിൽ; തിരുവല്ലയിൽ വൻ സ്വീകരണം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണത്തിന് കരുത്തേകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തി. ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ ഹെലികോപ്റ്ററിൽ എത്തിയ അദ്ദേഹം, തുടർന്ന് റോഡ് മാർഗം തിരുവല്ലയിലെ പൊതുസമ്മേളന വേദിയിലേക്ക് എത്തി. വഴിയിലുടനീളം വലിയ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിൽ അദ്ദേഹത്തെ വരവേറ്റു. തിരുവല്ലയിലെ പരിപാടിക്ക് ശേഷം മോദി തിരുവനന്തപുരത്തേക്ക് തിരിക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടത്തും. തിരുവനന്തപുരം സെൻട്രൽ, […]
Read more

അയ്യപ്പനെ പ്രണമിക്കുന്നുവെന്ന് മോദി; തിരുവല്ലയില്‍ സംസാരിക്കുന്നു

തിരുവല്ല: വീണ്ടും മലയാളത്തില്‍ പ്രസംഗിച്ച് തുടങ്ങി മോദി. അയ്യപ്പനെ പ്രണമിക്കുന്നുവെന്ന് പറഞ്ഞ മോദി കേരളത്തിന്റെ വികസനം തിരുവല്ലയില്‍ നിന്ന് തുടങ്ങണമെന്ന് ആഹ്വാനം ചെയ്തു. അനൂപ് ആന്റണിക്ക് വേണ്ടി വോട്ട് ചോദിച്ച മോദി അദ്ദേഹം വളരെ കാലമായി തന്റെ വലംകൈയ്യായി പ്രവര്‍ത്തിക്കുന്നയാളാണെന്നും പറയുന്നു. എല്‍ഡിഎഫിന് വിടനല്‍കാന്‍ സമയമായി. കേരളം വികസനത്തില്‍ ഏറെ പിന്നിലാണ്. കോട്ടയം മെഡിക്കല്‍ കോളേജിന്റെ അവസ്ഥ പരിതാപകരമാണ്. കേരളത്തില്‍ ബിജെപി അനുകൂല തരംഗമാണുള്ളത്. കേരളം ഏറ്റവും വലിയ മാറ്റത്തിന് തയ്യാറായി. ഗ്രാമീണ റോഡുകളും പരിതാപകരം. ഇത്തവണ […]
Read more

കോണ്‍ഗ്രസ് ഉടായിപ്പ് പാര്‍ട്ടിയെന്ന് എംവി ജയരാജന്‍

കണ്ണൂര്‍: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോണ്‍ഗ്രസ് സമാഹരിച്ച ഫണ്ടില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. വീട് നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പ് പിരിച്ച പണം തീര്‍ന്നു എന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു ഉടായിപ്പ് പാര്‍ട്ടിയാണ്. ഭൂമിക്ക് വേണ്ടി ചിലവായ തുകയെ കുറിച്ചുള്ള കണക്ക് കള്ളമാണെന്നും ജയരാജന്‍ ആരോപിക്കുന്നു.
Read more

കരിങ്കൊടി കാണിച്ചാല്‍ ഐസിയുവിൽ; വീണാ ജോര്‍ജിനെ പരിഹസിച്ച് ഐഷാ പോറ്റി

കൊല്ലം: സ്ത്രീകള്‍ അവഹേളിക്കപ്പെടുന്ന നമ്പര്‍ വണ്‍ സംസ്ഥാനമായി കേരളം മാറിയെന്ന് സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐഷാ പോറ്റി. സിപിഐഎം തന്നെക്കൊണ്ട് വി ആര്‍ എസ് എടുപ്പിച്ചെന്നും പാര്‍ട്ടി വിട്ട മറ്റുള്ളവരെ സിപിഐഎം വിമര്‍ശിക്കുന്നില്ലെന്നും ഐഷാ പോറ്റി പറഞ്ഞു. പാര്‍ട്ടിക്ക് വളര്‍ച്ച ഉണ്ടായപ്പോള്‍ ഐഷാ പോറ്റിയെ ആവശ്യമില്ലെന്ന് ഐഷാ പോറ്റി പറഞ്ഞു. ആരോഗ്യ മന്ത്രി വീണ ജോർജിനെയും ഐഷ പോറ്റി പരിഹസിച്ചു. കരിങ്കൊടി കാണിച്ചാല്‍ ഐസിയു യൂണിറ്റിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായെന്നാണ് പരിഹാസം. സൈബര്‍ […]
Read more

മോദി കേരളത്തിലെത്തി; തിരുവല്ലയില്‍ പൊതുസമ്മേളനം, തലസ്ഥാനത്ത് റോഡ് ഷോ

കോട്ടയം: മൂന്നാംഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തി. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജില്‍ ഹെലികോപ്റ്ററിലാണ് മോദി ഇറങ്ങിയത്. തിരുവല്ലയില്‍ നാലു മണിയ്ക്കാണ് പൊതു സമ്മേളനം. അനൂപ് ആന്റണി ഉള്‍പ്പെടെ 11 സ്ഥാനാര്‍ഥികള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. ഇതിനുശേഷം തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോയുമുണ്ടാകും. എഫ്‌സിആര്‍ഇ വിഷയത്തിലും ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തിലും പ്രധാനമന്ത്രി എന്താകും പറയുക എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. സഭകള്‍ക്ക് സ്വാധീനമുള്ള തിരുവല്ലയില്‍ എഫ്‌സിആര്‍ഇ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയാകുന്നതാണ്.
Read more

ലീഡ് ഉയർത്താൻ 5001 രൂപ വാഗ്ദാനം നൽകി യൂത്ത് കോൺഗ്രസ് നേതാവ്

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ഷാ പാലോടിന് ഏറ്റവും കൂടുതൽ ലീഡ് ഉയർത്തുന്ന മണ്ഡലത്തിന് പണം വാഗ്ദാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്. 5001 രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പനവൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ദാദുഷ മണക്കാട്ടില്‍ ആണ് പണം വാഗ്ദാനം ചെയ്യുന്നത്. സംഭവം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് സിപിഐഎം ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് പനവൂര്‍ മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് വാഗ്ദാനം നടത്തിയിരിക്കുന്നത്.
Read more

കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണ: എംഎ ബേബി

തിരുവനന്തപുരം: കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണം വീണ്ടും ആവർത്തിച്ച് സിപിഎം നേതാവ് എം.എ. ബേബി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ടുകൾ നഷ്ടമായതിന് പിന്നിൽ യുഡിഎഫും ബിജെപിയും തമ്മിലുള്ള ഡീൽ ആണെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം നേമം മണ്ഡലത്തിൽ ബിജെപി വിജയിച്ചത് വോട്ടുകൾ കൈമാറിയതിനാലാണെന്നും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തരം നീക്കങ്ങൾ ഉണ്ടാകാമെന്നുമാണ് എം.എ. ബേബിയുടെ മുന്നറിയിപ്പ്. ചില പഞ്ചായത്തുകളിൽ എൽഡിഎഫിന് ഉണ്ടായ നഷ്ടത്തിന് യുഡിഎഫും ബിജെപിയും തമ്മിലുള്ള ധാരണയാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer