കൊല്‍ക്കത്ത: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും പരാജയം സമ്മതിച്ചു കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
ടിഎംസി ബംഗാളിനെ പിന്നോട്ടടിച്ചു. ബംഗാള്‍ മാറ്റത്തിന് തയാറാകണം. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതികളെക്കുറിച്ച് ബിജെപി ധവളപത്രം പുറത്തിറക്കും. സ്ത്രീകള്‍ കൂടുതലായി വോട്ട് ചെയ്ത ഇടങ്ങളിലെല്ലാം ബിജെപി വന്‍ വിജയം നേടി. ബംഗാള്‍ മാറ്റത്തിന് തയ്യാര്‍. ബംഗാളിനെ വികസനത്തിന്റെ പുതിയ ഉയരത്തിലേക്ക് എത്തിക്കുമെന്ന് ബിജെപി ദൃഢനിശ്ചയം ചെയ്തുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.




